ഈ വർഷത്തെ പ്രമേയം” വേലിയേറ്റം മാറ്റാൻ ഒന്നിക്കുക ” എന്നതാണ്. പ്രതിവർഷം 300,000 ത്തിലധികം മുങ്ങിമരണങ്ങൾ ഉണ്ടാകുന്നു. ഇത് പ്രധാനമായും താഴ്ന്ന, ഇടത്തരം വരുമാനമുള്ള പ്രദേശങ്ങളിലെ കുട്ടി കളെ ബാധിക്കുന്നു. ലോകാരോഗ്യസംഘടന, ഈ ദിനാചരണത്തിലൂടെ 2035 ആകുമ്പോഴേക്കും മുങ്ങിമരണം 35% കുറയ്ക്കുക എന്ന ലക്ഷ്യത്തിലേക്ക് എത്തുവാനായി പദ്ധതികൾ ആസൂത്രണം ചെയ്യുന്നു . ഇതിലൂടെ, സുരക്ഷാ നടപടികൾ പ്രാവർത്തികമാക്കുവാനായി സർക്കാരുകളേയും സമൂഹത്തേയും വ്യക്തികളെയും സജ്ജരാക്കുന്നു.
സുരക്ഷാ മാർഗ്ഗങ്ങളുടെ അപര്യാപ്‌തത മുങ്ങിമരണങ്ങളുടെ വ്യാപ്‌തി കൂട്ടുന്നു; ജലാശയങ്ങളിൽ അപകടങ്ങളിൽപ്പെട്ട് എത്രയോ ആളുകൾക്ക് ജീവൻ നഷ്‌ടപ്പെടുന്നു. വളരെ വലിയ റിസോർട്ടുകളിൽ പലപ്പോഴും ശരിയായ രീതിയിൽ പ്രാഥമിക ചികിത്സ ലഭിക്കാതെയും, ആശുപത്രി സേവനം ലഭ്യമാകാതെയും. വൈദ്യസഹായം ലഭ്യമാകാൻ ഉണ്ടാകുന്ന കാലതാമസം കാരണവും എത്രയോ ജീവനുകൾ പൊലിയുന്നു.
*ശ്രദ്ധിക്കേണ്ട കാര്യങ്ങൾ*
*മാതാപിതാക്കളും പരിചാരകരും സുരക്ഷാ രക്ഷാ പ്രവർത്തനങ്ങൾ പഠിക്കുക
*വീട്ടിലെ ജലസ്രോതസ്സുകൾ മൂടി സംരക്ഷിക്കുക
*കുളങ്ങൾക്ക് സുരക്ഷിതമായ വേലി കെട്ടുക
*കുളിമുറികളിൽ ബക്കറ്റിൽ വെള്ളം നിറച്ച് കുഞ്ഞുങ്ങളെ കളിപ്പിക്കാതിരിക്കുക
*വെള്ളക്കെട്ടുകളുടെ സമീപം പോകാതെ ശ്രദ്ധിക്കുക
*കുട്ടികളെ നീന്തലും ജലസുരക്ഷയും പഠിപ്പിക്കുക
*സി പി ആറും, മറ്റ് സുരക്ഷാ രക്ഷാപ്രവർത്തനങ്ങളും പഠിപ്പിക്കുക
*ജലസുരക്ഷ പാഠ്യപദ്ധതിയിൽ ഉൾപ്പെടുത്തുക
*സ്‌കൂളുകളിൽ അദ്ധ്യാപകർ, അനദ്ധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരെ ജലസുരക്ഷാ മാർഗ്ഗങ്ങൾ പഠിപ്പിക്കുക, പ്രാഥമിക ചികിൽസ പഠിപ്പിക്കുക
*ജലവുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന തൊഴിലാളികൾ എപ്പോഴും ലൈഫ് ജാക്കറ്റ് ധരിക്കുക
*സുരക്ഷാ ഉപകരണങ്ങളുടെ ഉപയോഗത്തിനായി പരിശീലനം ലഭ്യമാക്കുക
*സുരക്ഷിതമല്ലാത്ത ജോലികൾ ചെയ്യാതിരിക്കുക, ബന്ധപ്പെട്ടവർക്ക് റിപ്പോർട്ട് ചെയ്യുക
*അന്താരാഷ്ട്ര തൊഴിൽ സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കുക, അപകടസാദ്ധ്യതകൾ തിരിച്ചറിയുക, സുരക്ഷക്കായി ശക്തമായ നിയമനിർമ്മാണം നടത്തുക
*സാമൂഹികമായി നീന്തൽ, രക്ഷാ പരിശീലനങ്ങൾ ഇവ നടത്തുക
*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതീ
കേരളം
