കലയുടെ വ്യത്യസ്ത ആവിഷ്കാര സാധ്യതകൾ ചർച്ചചെയ്ത് ഫേസ് ടു ഫേസ് പ്രോഗ്രാം1 min read

 

സാഹിത്യം, ശാസ്ത്രം, സംഗീതം, നിർമ്മിത ബുദ്ധി എന്നിവയുടെ സമന്വയം കലയുടെ ആവിഷ്കരണവുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നുവെന്ന് ചർച്ച ചെയ്ത് ഐ ഡി എസ് എഫ് എഫ് കെ രണ്ടാം ദിനത്തിലെ ഫേസ് ടു ഫേസ് പരിപാടി. കൈരളി പോർട്ടിക്കോയിൽ സംഘടിപ്പിച്ച പരിപാടിയിൽ വിവിധ വിഭാഗങ്ങളിലായി പ്രദർശിപ്പിച്ച ഡോക്യൂമെന്ററികളുടെ അണിയറപ്രവർത്തകർ പങ്കെടുത്തു.

സംഗീതത്തിലൂടെ മനുഷ്യ വികാരങ്ങൾ പ്രതിഫലിപ്പിക്കുന്ന മ്യൂസിക് വീഡിയോ ഫ്രഞ്ചോ പാനി ദി ഷോർട് ഫിലിമിന്റെ ഡയറക്ടർ മരുൺ, സംഗീതവും വിഷാദവും തമ്മിലുള്ള ബന്ധത്തെ കുറിച് സംസാരിച്ചു. ആധുനിക കാലത്തെ ദൃശ്യ ശ്രവ്യ മാധ്യമങ്ങളുടെ പ്രാധാന്യം തിരിച്ചറിഞ്ഞ് പുതുതലമുറ അതിനെ ഫലപ്രദമായി ഉപയോഗപ്പെടുത്തണമെന്ന് ദി റാകോൺറ്റെർ ഓഫ് ദി ഡാർക്ക്‌ – ആന്ധർ പോടുവ എന്ന ചിത്രത്തിന്റെ സംവിധായകൻ അവിജിത് ബാനർജീ അഭിപ്രായപ്പെട്ടു.

കോമ്പറ്റിഷൻ ഷോർട് ഫിക്ഷൻ വിഭാഗത്തിൽ പ്രദർശിപ്പിക്കപ്പെട്ട ചിത്രം മായനിലൂടെ, വട്ടവടയിലെ ജന ജീവിതത്തിന്റെ കാണാപ്പുറങ്ങൾങ്ങൾ അവതരിപ്പിക്കാൻ ശ്രമിക്കുകയായിരുന്നു എന്ന് സംവിധായകൻ ക്രിസ്റ്റഫർ ജോസഫ് പറഞ്ഞു. ഹാബിറ്റസിന്റെ സംവിധായകൻ കിരൺ കെ ആർ, ആൻസെസ്സവോയുടെ സംവിധായകൻ മാൻഗ്വിരിഷ്, എവെരിതിങ് ഈസ്‌ കണക്റ്റഡിന്റെ സംവിധായകൻ ശശാങ്ക് സാഹിത്, ഓട്ടോ ക്വീൻ പ്രൊഡ്യൂസർ സരഭി രവിചന്ദ്രൻ, തുങ്കഭദ്രയുടെ സംവിധായകൻ സായന്ദൻ ആചാര്യ എന്നിവരും അനുഭവങ്ങൾ പങ്കുവെച്ചു