ഇന്ന് വേൾഡ് റാബീസ് ഡേ(പേവിഷ ബാധാ ദിനം) ബോധവൽക്കരണവുമായ് ഡോ. രഘു ആരോഗ്യ ഭാരതി1 min read

എല്ലാ വർഷവും സെപ്തംബർ 28 നാണ് വേൾഡ് റാബീസ് ഡേ ആചരിക്കുന്നത്. പേവിഷ ബാധ തടയുന്നതിന് അവബോധം പ്രചരിപ്പിക്കുവാനാണ് 2007 മുതൽ ഈ ദിനം ആചരിക്കപ്പെടുന്നത്. റാബീസ് വാക്‌സിൻ വികസിപ്പിക്കുന്നതിൽ നിർണ്ണായക പങ്കുവഹിച്ച ലൂയി പാസ്ചറിനെ ഈ ദിനത്തിൽ നാം സ്മരിക്കണം. റാബീസ് അതിരുകൾ തകർക്കുക, റാബീസ് മുക്ത സമാജം എന്നതാണ് നമ്മുടെ ലക്ഷ്യം. നിസ്സഹകരണം, പൊതുബോധത്തിൻ്റെ അഭാവം,വാക്സിനുകളുടെ അഭാവം,വാക്സിൻ സംഭരണ രീതികൾ എന്നിവ തടസ്സങ്ങളായി നിലകൊള്ളുന്നു.
ഈ വർഷത്തെ പ്രമേയം “ഒരുമിച്ച് ശക്തരാകുക” എന്നതാണ്,നമ്മൾ ഒരുമിച്ച് പ്രവർത്തിക്കുമ്പോൾ മാത്രമേ റാബീസ് നിർമ്മാർജനം
സാദ്ധ്യമാകൂ. പേവിഷബാധയിൽ നിന്ന് മുക്തമായ ഒരു ലോകം യാഥാർത്ഥ്യമാക്കുന്നതിൽ സ്ഥാനീയസമൂഹങ്ങൾ, ഡോക്ടർമാർ, സർക്കാരുകൾ, ആരോഗ്യ പ്രവർത്തകർ, അദ്ധ്യാപകർ, സന്നദ്ധ സംഘടനകൾ തുടങ്ങിയവർക്കെല്ലാം പങ്കുണ്ട്.
ഉത്കണ്ഠാജന
കവും ഭീകരവുമായ അവസ്ഥയാണ് നായ കടിക്കുക എന്നത്. ഓരോ വർഷവും നിരവധി ആളുകൾക്ക് നായ കടി എൽക്കുന്നു, മരിച്ചവരിൽ പലരും കൃത്യസമയത്ത് പ്രാഥമിക ചികിൽസയും വാക്‌സിനും എടുത്തിരുന്നില്ല എന്നും മനസ്സിലാകുന്നു. നായ മാത്രമല്ല പൂച്ച, മരപ്പട്ടി, കുരങ്ങൻ, പെരുച്ചാഴി, പശു, കുതിര, വവ്വാൽ എന്നിവ മാന്തുകയോ കടിക്കുകയോ ചെയ്താലും പേവിഷബാധ ഉണ്ടാകാം.
നായ കടിച്ചാലുടൻ പ്രാഥമിക ചികിൽസ നൽകണം. മുറിവ് സോപ്പ് ഉപയോഗിച്ച് വൃത്തിയായി കഴുകണം, മുറിവിലേക്ക് ധാരധാരയായി വെള്ളം ഒഴിച്ച് പതിനഞ്ച് മിനിറ്റ് എങ്കിലും കഴുകണം. ഇത് വൈറസിനെ നശിപ്പിക്കുവാനും ശരീരഭാഗങ്ങളിലേക്കുള്ള വ്യാപനം തടയാനും സഹായിക്കും. എത്രയും വേഗം വാക്സിൻ എടുക്കണം, സർക്കാർ ആശുപത്രികളിൽ വാക്സിൻ സൗജന്യമായി നൽകാനുള്ള വ്യവസ്ഥയുണ്ട്. വൈറസുമായി സമ്പർക്കം ഉണ്ടാകുന്നതിന് മുമ്പ് പ്രിവൻ്റീവ് വാക്‌സിനും, ശേഷം പോസ്‌റ്റ് എക്‌സ്പോഷർ വാക്‌സിനും അഥവാ പി ഇ വി യും എടുക്കണം.0,3,7,14,
28 എന്നീ ദിവസങ്ങളിലാണ് വാക്സിൻ എടുത്തേണ്ടത്. കൃത്യമായി ഇതേ ദിവസങ്ങളിൽ തന്നെ ശരിയായ ഡോസിൽ വാക്സിൻ എടുക്കണം. മുറിവിൻ്റെ രീതി അനുസരിച്ച് മുറിവേറ്റ ഭാഗത്ത് ആൻ്റിബോഡി ഇൻജക്‌ഷനും നൽകാറുണ്ട്. എല്ലാ വളർത്തുമൃഗങ്ങൾക്കും നിർബന്ധമായും കൃത്യമായ ഇട വേളകളിൽ പ്രതിരോധ വാക്സിൻ നൽകണം.

*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതീ
കേരളം.