ഗാന്ധിയൻ ആശയങ്ങളുടെ ശരിതെറ്റുകളെ ആധുനിക തലമുറയുടെ യുക്തിചിന്തയുമായി കൂട്ടിയോജിപ്പിക്കുന്ന പുതിയ സിനിമ ‘ഇഴകൾക്കപ്പുറം’ (The Unseen Thread) ഒക്ടോബർ 2-ന് തിയേറ്ററുകളിലേക്ക് എത്തുന്നു.
ഗാന്ധിജിയെ കേവലം ഒരു ആരാധനാപാത്രമായി കാണാതെ, അദ്ദേഹത്തിന്റെ നിലപാടുകളെയും വ്യക്തിജീവിതത്തെയും വിമർശനാത്മകമായി വിലയിരുത്താനുള്ള വേറിട്ടൊരു ശ്രമമാണ് ഈ ചിത്രം നടത്തുന്നത്.
വിശ്വാസങ്ങളും സംശയങ്ങളും തമ്മിൽ ഏറ്റുമുട്ടുന്ന ഒരു തലമുറമാറ്റത്തിന്റെ നേർക്കാഴ്ചയാണ് വേണു നായർ രചനയും സംവിധാനവും നിർമ്മാണവും നിർവ്വഹിച്ച ഈ ചിത്രം പങ്കുവെക്കുന്നത്.
ദിനേശ് പണിക്കർ, ഗൗതമി, വഞ്ചിയൂർ പ്രവീൺകുമാർ തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളായെത്തുന്നത്.
ബാനർ -വേണു നായർ പ്രൊഡക്ഷൻസ്, കഥ, തിരക്കഥ, സംഭാഷണം, നിർമ്മാണം, സംവിധാനം – വേണു നായർ, എക്സി: പ്രൊഡ്യൂസർ- ജിജോ ജോണി ചെറുവത്തൂർ, ഛായാഗ്രഹണം – പുഷ്പൻ ദിവാകരൻ, എഡിറ്റിംഗ് – പ്രദീപ് ചന്ദ്രൻ, സംഗീതം, പശ്ചാത്തല സംഗീതം -വേണു നായർ,
പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-അരുൺ നായർ, ഗാനരചന – ശ്രീ ലക്ഷ്മണാചാര്യ, ആലാപനം – സരിത രാജീവ്, സൗണ്ട് ഡിസൈൻ – വേണു നായർ, കല – അരുൺ രഘു ആനാട്, കോസ്‌റ്റ്യും രൂപകല്പന – വി എൻ, കോസ്റ്റ്യും – ശ്രീജിത്ത്, ചമയം – രാജേഷ് വെള്ളനാട്, കളറിസ്റ്റ് – അരുൺകുമാർ എം, പിആർഓ – അജയ് തുണ്ടത്തിൽ …..
