നൊമ്പരം. മയക്കുമരുന്നിനെതിരെ ശക്തമായ സന്ദേശവുമായി ഓണനാളിൽ1 min read

 

കുട്ടികളുടെ സുരക്ഷിതമായ ഭാവിക്കായി എല്ലാ മാതാപിതാക്കളും നിർബന്ധമായും കണ്ടിരിക്കേണ്ട ഒരു ഓണ ടെലി ഫിലിമാണ് നൊമ്പരം. ഭദ്ര ക്രീയേഷൻസിന്റെ ബാനറിൽ സുരാജ് ചെട്ടികുളങ്ങര കഥ, ഗാനരചന, സംവിധാനം എന്നിവ നിർവഹിക്കുന്ന നൊമ്പരം 25 ന് ഒന്നാം ഓണ ദിനത്തിൽ വൈകിട്ട് 6 PM ന്‌ റിലീസ് ചെയ്യും.

ഇന്നത്തെ സമൂഹത്തിൽ ലഹരി മാഫിയകൾ കുട്ടികളെ ലക്ഷ്യം വയ്ക്കുമ്പോൾ, മാതാപിതാക്കളുടെ ശ്രദ്ധയും കരുതലും കൂടുതൽ ഉണ്ടാവണമെന്ന് ഓർമ്മിപ്പിക്കുകയാണ് നൊമ്പരം. മയക്കുമരുന്നിനും ലഹരിക്കുമെതിരെ സർക്കാർ, പുറത്തിറക്കുന്ന ബോധവൽക്കരണ ചിത്രങ്ങളും വീഡിയോകളും (‘ഓപ്പറേഷൻ തൂഫാൻ’ പോലുള്ള മുന്നേറ്റങ്ങൾ) കുട്ടികളെ രക്ഷിക്കാൻ എല്ലാ രക്ഷകർത്താക്കളും കണ്ടേ തീരൂ. യുവതലമുറയെ ലഹരിയിൽ നിന്ന് മോചിപ്പിക്കാൻ കുടുംബങ്ങളുടെ ജാഗ്രത അത്യാവശ്യമാണ്.
രക്ഷകർത്താക്കൾ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങളായ,
കുട്ടികളുടെ പെരുമാറ്റം,മക്കളിൽ പെട്ടെന്നുണ്ടാകുന്ന സ്വഭാവ മാറ്റങ്ങളും അസ്വാഭാവിക നിശബ്ദതയും.
കുട്ടികൾ ആരുമായാണ് കൂട്ടുകൂടുന്നത് എന്നത് എപ്പോഴും നിരീക്ഷിക്കുക.
മിഠായികൾ, സ്റ്റാമ്പുകൾ തുടങ്ങിയ പുതിയ രൂപങ്ങളിൽ ലഹരി എത്തുന്നതിനെക്കുറിച്ച് അറിഞ്ഞിരിക്കുക.
കുട്ടികളോട് സ്നേഹത്തോടെ സംസാരിക്കുകയും അവരുടെ പ്രശ്നങ്ങൾ കേൾക്കുകയും ചെയ്യുക. മക്കൾ ലഹരിക്ക് അടിമകളാണെന്ന് കണ്ടാല്‍ ഭയപ്പെടാതെ വിദഗ്ദ്ധ ചികിത്സയും കൗൺസിലിംഗും ലഭ്യമാക്കുക.
പോലീസിന്റെയും എക്സൈസ് വകുപ്പിന്റെയും ലഹരിവിരുദ്ധ ഹെൽപ്‌ലൈനുകളെ സമീപിക്കുക.തുടങ്ങിയ വിലയേറിയ മാർഗ നിർദേശങ്ങളാണ് നൊമ്പരം പ്രേക്ഷകർക്ക് നൽകുന്നത്.

ഭദ ക്രീയേഷൻസിനു വേണ്ടി സുരാജ് ചെട്ടികുളങ്ങര, രചന, ഗാന രചന, സംവിധാനം നിർവ്വഹിക്കുന്നു.സംഗീതം, അസിസ്റ്റന്റ് ഡയറക്ടർ – സതീഷ് തോട്ടപ്പള്ളി, ആലാപനം – ലത ഗോപിനാഥ്, ഡി.ഒ.പി – സുജിത് മാവേലിക്കര, എഡിറ്റിംഗ് – അമൽ,മ്യൂസിക്, ഓർക്കസ്ട്രേഷൻ – രഘു മണലാടി, ബാക്ക്ഗ്രൗണ്ട് സ്കോർ മിക്സിംഗ് – ജെ.എം. പ്രസാദ് ഡിജിറ്റൽ, നരേഷൻ – ബാബുരാജ്, ബിജു എറണാകുളം, മേക്കപ്പ്, ടൈറ്റിൽ – സുരാജ് ചെട്ടികുളങ്ങര,പ്രൊഡക്ഷൻ കൺട്രോളർ – ബിജു, ഷാലു, കോസ്റ്റൂമർ – മണിയമ്മ മാവേലിക്കര, മാനേജർ – സന്തോഷ് തോട്ടപ്പള്ളി, പി.ആർ.ഒ – അയ്മനം സാജൻ.

വിനോദ് ശങ്കർ, ലത ഗോപിനാഥ്, രുദ്ര ആർ. നായർ, ലക്ഷ്മി രഞ്ജിത്ത്, അജിത്ത് അനന്തപുരി,അനിൽ പാരിജാതം, ഹരികുമാർ, ബിന്ദു എസ്, സന്തോഷ് തോട്ടപ്പള്ളി, യധു, മണിയമ്മ മാവേലിക്കര, ഷാലു, ജോബി, കുട്ടൻ, ഓമന, രാധ, മായ, ജയന്തി, ചെറിയാൻ സക്കറിയ, കെ.ജനാർദനൻ, ജയശ്രീ, ശിവതാമിക, തങ്കമണി, പ്രജ്യൽ എന്നിവർ അഭിനയിക്കുന്നു. ന്യൂഭദ്ര ക്രീയേഷൻസ് യൂറ്റ്യൂബ് ചാനൽ, കേരള വിഷൻ, ദൃശ്യ ടി.വി, സൗത്ത് വിഷൻ തുടങ്ങിയവയിൽ റിലീസ് ചെയ്യും.