കാർഗിൽ വിജയദിന ആഘോഷം പാങ്ങോട് സൈനിക കേന്ദ്രത്തിൽ1 min read

 

തിരുവനന്തപുരം :കാർഗിൽ വിജയ ദിനത്തിൻ്റെ 27-ാം വാർഷികം ഇന്ന്  പാങ്ങോട് സൈനിക കേന്ദ്രത്തിൽ ആഘോഷിച്ചു. പാങ്ങോട് സൈനിക കേന്ദ്ര മേധാവി ബ്രിഗേഡിയർ അനുരാഗ് ഉപാധ്യായ മുഖ്യാതിഥിയായിരുന്നു.

കാർഗിലിൽ വീരമൃത്യ വരിച്ച സൈനികർക്ക് ആദരാഞ്ജലി അർപ്പിച്ച് കൊണ്ട് പാങ്ങോട് സ്റ്റേഷൻ കമാൻഡർ യുദ്ധ സ്മാരകത്തിൽ പുഷ്പചക്രം സമർപ്പിച്ചു.

കമാൻഡിംഗ് ഓഫീസർമാർ, അഡ്മിൻ കമാൻഡന്റ്, മുതിർന്ന ഉദ്യോഗസ്ഥർ, പൂർവ്വ സൈനികർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. പരിപാടിയിൽ സ്റ്റേഷൻ കമാൻഡർ പൂർവ്വ സൈനികരുമായും മറ്റ് സേനാംഗങ്ങളുമായും സംവദിച്ചു.

കാർഗിൽ യുദ്ധത്തിൽ പാകിസ്ഥാനെതിരായ നേടിയ ഇന്ത്യയുടെ വിജയത്തെ അടയാളപ്പെടുത്തുന്നതിനായി എല്ലാ വർഷവും ജൂലൈ 26 ന് കാർഗിൽ വിജയ് ദിവസ് ആചരിക്കുന്നു.