കാശി” അവബോധത്തിന്റെ ദീർഘമായ ഒരു സ്രോതസ്സ്: ലേഖനം… ആചാര്യ ഭദ്ര1 min read

എല്ലാ സംസ്കാരങ്ങളും ജീവിക്കുന്നത് വിശ്വാസത്തിലൂടെയാണ്, ദൈവ ഭക്തിയിലൂടെ എന്നത് ശ്രദ്ധേയമാണ്. സനാധനമായ ഏതാനും തീർത്ഥസ്‌നാനങ്ങളിൽ പരമപ്രധാനമാണ് കാശി. അത് മനുഷ്യന്റെ ഏറ്റവും പുരാതനമായ തീർത്ഥാടനകേന്ദ്രനാണ്. അവബോധത്തിന്റെ ഏറ്റവും വലിയ സ്രോദസ്സ് എന്നനിലയ്ക്ക് അത് അത്രമാത്രം മൂല്യവത്താണ്. അത്രയ്ക്കുമധികമാളുകളുടെ പാപങ്ങൾ അവിടെ വെച്ച് കഴുകികളയപ്പെട്ടിട്ടിട്ടുണ്ട്–ഈ അഭിപ്രായം ലളിതമായ ചിന്തയിൽ അസ്സoബന്ധ്മായി തോന്നാം.
നിങ്ങളുടെ സഹകരണമില്ലാതെ ഒരു തീർഥസ്ഥാനത്തിന് നിങ്ങളെ സഹായിക്കുവാൻ കഴിയില്ല. പലനഗരങ്ങളും നിർമ്മിക്കപെടുകയും നശിപ്പിക്കാപെടുകയും ചെയ്തു, എന്നാൽ കാശി പൗരാണികയിലൂന്നി എന്നെന്നേക്കുമായി നിലനിൽക്കും. ഇത് തീർത്തും ആശ്ചര്യമായ സത്യമാണ്. ബുദ്ധൻ കാശിയിലേക്കാണ് പോയത്, ജൈനതീർത്ഥങ്കരന്മാർ കാശിയിലാണ് ജനിച്ചത്, ശങ്കരാചാര്യരും കാശിയിലേക്കാണ് പോയത്, കബീർ കാശിയിലാണ് ജീവിച്ചത്. കാശി തീർത്ഥങ്കരന്മാരെയും അവതാരങ്ങളെയും മഹർഷിമാരെയും കണ്ടിട്ടുണ്ട്, എന്നാൽ കാശി ഒഴിച്ച് അവരാരുംത്തന്നെ അവിടെ ഇല്ലാതായിക്കഴിഞ്ഞു. അവരുടെയെല്ലാം വിശുദ്ധിയും, ആത്മീയ ശ്രേഷ്ഠതയും, അവരുടെ ജീവസ്പന്ദങ്ങളും, അവരുടെയെല്ലാം കൂട്ടായ സൗരഭ്യവും കാശിയിൽ അലിഞ്ഞു ചേർന്നിട്ടുണ്ട്. അതിപ്പോഴും അവിടെ നിലനിൽക്കുന്നുണ്ട്, ചുരുങ്ങിയപക്ഷം അത്യാത്മികമായിട്ടെങ്കിലും. ഇത് കാശിയെ ഭൂമിയിലെ മറ്റ് സ്ഥലങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു, അതിന്റേത് മാത്രമായ നിത്യമായൊരു രൂപത്തെ അത് നേടിയെടുത്തിട്ടുണ്ട്. ആ വീഥികളിലെല്ലാം ഈ കാലഘട്ടമത്രയും നടന്ന സകല മതപ്രഭാഷണങ്ങളെയും കാശി തന്നിലേയ്ക്ക് സാത്മീകരിച്ചിട്ടുണ്ട്. ഇതിന്റെ ബോധം അതിപ്രാചീനവും സനാതനവുമാണ്. സഹനുഭാവത്തോടെ നിങ്ങൾ കാശിയെ സമീപിക്കുകയാണെങ്കിൽ ഇതൊരു അദ്ധ്യാത്മിക റഡാറുകളുടെ കേന്ദ്രമായറിയും. ഈ രഹസ്യതാക്കോൽ ആർക്കും ഉപയോഗിക്കാം.
മറ്റൊരു പ്രധാന കാര്യം: ബോധോദയം നേടിയ ഒരാൾ തന്റെ ശരീരത്തെ ഉപേക്ഷിക്കുമ്പോൾ, തന്റെ ഭൗതികമായ ചില അടയാളങ്ങൾ അവിടെ ബാക്കി വെയ്ക്കാൻ നിർബന്ധിതനാകും, തന്നോടൊപ്പം സഞ്ചരിച്ചുകൊണ്ടിരുന്ന പ്രബുദ്ധരായി തീരുവാൻ പരിശ്രമിച്ചുകൊണ്ടിരിക്കുന്ന തന്റെ ശിഷ്യർക്കുവേണ്ടി വരും തലമുറയ്ക്ക് വേണ്ടി ചില അടയാളങ്ങളെ അവിടെ അവശേഷിപ്പിക്കാൻ അയ്യാളുടെ കാരുണ്യം അയ്യാളെ നിർബന്ധിആക്കും. ചില രഹസ്യതാക്കോലുകൾ അവർക്കു അവശേഷിപ്പിക്കേണ്ടതായി വരും .അതിനാൽ കാശിയുടെ ആന്തരിക ജീവപ്രവാഹം തുടർന്ന്കൊണ്ടേയിരിക്കും….

ആചാര്യ ഭദ്ര

ആദ്യാത്മിക പ്രഭാഷക