ഗസറ്റഡ് ഓഫീസർമാരുടെ സംസ്ഥാന കലാമേളക്ക് തുടക്കമായി.1 min read

 

അടൂർ :സംസ്ഥാനത്തെ ഗസറ്റഡ് മേഖലയിലെ ഏറ്റവും വലിയ സംഘടനയായ കെ ജി ഒ എ യുടെ ആഭിമുഖ്യത്തിൽ നടക്കുന്ന എട്ടാമത് സംസ്ഥാന കലാ കലാമേളക്ക് അടൂരിൽ തുടക്കമായി.

മാർത്തോമ യൂത്ത് സെന്ററിൽ നടക്കുന്ന കലാമേളപ്രശസ്ത സിനിമാ താരം അനൂപ് ചന്ദ്രൻ ഉദ്ഘാടനം ചെയ്തു. എഫ് എസ്ഇ ടി ഒ ജില്ലാ സെക്രട്ടറി ജി അനീഷ് കുമാർ ,കേരള എൻ ജി ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് മെമ്പർ പി.വി സൂര്യകുമാർ .പി.കെ എസ് ജില്ലാ സെക്രട്ടറി എ.ആർ അജീഷ് കുമാർ എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു.

സംഘടനയുടെ 15 ജില്ലകളിൽ നടത്തിയ ജില്ലാ മത്സരങ്ങളിൽ വിജയിച്ച 387 കലാപ്രതിഭകളാണ് മത്സരത്തിൽ പങ്കെടുക്കുന്നത്.
6 വേദികളിലായി 8 ഗ്രൂപ്പ് മത്സരങ്ങൾ ഉൾപ്പെടെ 37 ഇനങ്ങളിലാണ് മത്സരം സംഘടിപ്പിക്കുന്നത്.

കെജി ഒ എ സംസ്ഥാന പ്രസിഡണ്ട് എം.എൻ ശരത് ചന്ദ്രലാൽ അദ്ധ്യക്ഷനായി.
ജനറൽ സെക്രട്ടറി എം ഷാജഹാൻ സ്വാഗതവും ഡോ എം.ജി ജാൻകി ദാസ് നന്ദിയും പറഞ്ഞു.

സമാപന സമ്മേളനം സപ്തംബർ 20 ഞായർ ഉച്ചക്ക് 12 മണിക്ക് പ്രശസ്ത കവി കുരീപ്പുഴ ശ്രീകുമാർ ഉദ്ഘാടനം ചെയ്യും.

 

ഇടതുപക്ഷം കലയിലും രാഷ്ട്രീയത്തിലും സത്യസന്ധത പുലർത്തുന്നു.- അനൂപ് ചന്ദ്രൻ

രാഷ്ട്രീയത്തിലും കലയിലും സത്യ സന്ധത പുർത്തുന്നവർക്ക് മാത്രമേ ഇടതുപക്ഷമായി നിലനിൽക്കാൻ കഴിയൂ എന്ന് പ്രശസ്ത സിനിമാ താരം അനൂപ് ചന്ദ്രൻ പറഞ്ഞു. അടൂർ മാർത്തോമ യൂത്ത് സെന്ററിൽ നടന്ന കെ ജി ഒ എ സംസ്ഥാന കലോത്സവം ഉടലാടനം ചെയ്ത് സംസാരിക്കുകയായിരുന്നു.

ഭരണകൂട ത്തിന്റെ നന്മയും സ്നേഹവുംജനങ്ങളിലേക്ക് എത്തിക്കാൻ നിയോഗിക്കപ്പെട്ടവരുടെ സാംസ്കാരിക കൂട്ടായ്മകൾ സമൂഹത്തെ കൂടുതൽ ജനാധിപത്യവൽക്കരിക്കാൻ സഹായിക്കും. ഒരു കാലത്ത് സമുഹത്തിൽ നിന്നും ഒറ്റപ്പെട്ട് ജീവിച്ച വിഭാഗമായ
സർക്കാർ ഉദ്യോഗസ്ഥർക്ക് കൂടുതൽ സാമൂഹ്യ ബോധം ഉണ്ടാക്കിയെടുക്കാൻ ഇത്തരം കലാമേളകൾക്ക് കഴിയുന്നുണ്ട്.

തങ്ങളുടെ ഔദ്യോഗിക പദവി ബോധത്തിൽ നിന്നും ലാളിത്യത്തിലേക് കടന്നുകൊണ്ട് മികച്ച സംഘടകരെ സൃഷ്ടിക്കാനും ഇത്തരം പ പ്രവർത്തനങ്ങൾ സഹായിക്കുന്നു.

കുട്ടികളുടെ വിവിധ കഴിവുകൾ സർഗാത്മകമായി പ്രോത്സാഹിപ്പിക്കാൻ കഴിയുന്ന രീതിയിൽ പൊതു വിദ്യാഭ്യാസ പ്രവർത്തനങ്ങളുടെ ഭാഗമായി സ്പെഷ്യലിസ്റ്റ് അധ്യാപകർ ഉണ്ടായിരുന്നകാലത്ത് സംഗീതത്തിലും ക്രാഫ്റ്റ് പ്രവർത്തനങ്ങളിലും തയ്യലിലും കൃഷിയിലുമൊക്കെ പ്രവീണ്യമുള്ള കുട്ടികളെ വളർത്തി കൊണ്ടുവന്നിരുന്നു. ഇന്ന് കല തന്നെ കച്ചവടവൽക്കരിച്ച് കൊണ്ടിക്കുമ്പോൾ കലയുടെ പുതിയ സാധ്യതകൾ തേടേണ്ടതുണ്ട്.

മനുഷ്യ മനസ്സിന്റെ ഒരായിരം ചിന്തകളിൽ ഒന്ന് മാത്രമാണ് പഠനം. ഈ പഠനത്തിലൂടെ പൂർണ്ണമായ ഒരു മനുഷ്യ സൃഷ്ടി സാധ്യമാകുന്നത് കലാ കായിക സർഗാത്മക വേദികളിലെ പ്രവർത്തനങ്ങളിലൂടെയാണ്. അതിനാൽ പാഠ്യ-പാഠ്യേതര പ്രവർത്തനങ്ങളുടെ സമഗ്രവും ശാസ്ത്രീയവുമായ സംയോജനം അത്യാവശ്യമാണ്.

ഫയലുകളിൽ ഒളിഞ്ഞ് കിടക്കുന്ന വേദനകൾ സസൂഷ്മം നിരീക്ഷിച്ച് അതിന് പരിഹാരം കാണാൻ കഴിയുന്ന ഒരു കലാഹൃദയം ഓരോ ജീവനക്കാരിലും സൃഷ്ടിക്കാൻ ഇത്തരം കലാമേളകൾക്ക് കഴിയുമെന്ന് അദ്ദേഹം സൂചിപ്പിച്ചു