വികസിത കേരളം; തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിലെ ബിജെപി മുദ്രാവാക്യം1 min read

തിരുവനന്തപുരം: വികസിത കേരളമെന്ന മുദ്രാവാക്യമാണ് തദ്ദേശ തെരഞ്ഞെടുപ്പിലും തുടർന്ന് നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും ബിജെപി ഉയര്‍ത്തുന്നതെന്ന് സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍. വികസിത കേരളമെന്നത് വെറുമൊരു മുദ്രാവാക്യമല്ല, ബിജെപിയുടെ ദൗത്യവും ലക്ഷ്യവുമാണെന്നും അദ്ദേഹം പറഞ്ഞു. കേരള ഭരണത്തിൽ പിണറായി സർക്കാർ ഒൻപത് വർഷങ്ങൾ തികയ്ക്കുന്ന മേയ് 26ന് എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ബിജെപി പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു. ബിജെപി സംസ്ഥാന കോർ കമ്മറ്റി, സംസ്ഥാന ഭാരവാഹി യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു സംസ്ഥാന അധ്യക്ഷൻ.

ജനങ്ങള്‍ക്ക് വേണ്ടത് മാറ്റമാണ്. നരേന്ദ്രമോദി സര്‍ക്കാര്‍ ഇതു വരെ ചെയ്ത വികസന പ്രവര്‍ത്തനങ്ങളും ഇനി ചെയ്യാന്‍ പോകുന്ന കാര്യങ്ങളെക്കുറിച്ചും കേരളത്തിലെ ജനങ്ങളെ അറിയിക്കും. സംസ്ഥാന സര്‍ക്കാരിന്റെ ഒന്‍പതാം വാര്‍ഷികത്തില്‍ എന്താണ് ആഘോഷിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ 9 വര്‍ഷം പിണറായി സര്‍ക്കാര്‍ കേരളത്തിന് എന്ത് ചെയ്തു എന്നും കേരളത്തിന് നഷ്ടപ്പെട്ട ദശകമാണ് എന്നതും ജനങ്ങളെ ബോധ്യപ്പെടുത്തും. സിപിഎം സര്‍ക്കാരിന്റെ ആഭ്യന്തര വകുപ്പ് തികഞ്ഞ പരാജയമാണ്. ഒരു ദളിത് സ്ത്രീ മുഖ്യമന്ത്രിയുടെ ഓഫീസില്‍ നല്‍കിയ പരാതി പരാതിയില്‍ 15 ദിവസം ഒന്നും ചെയ്തില്ല. പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കി ഒന്നും ചെയ്തില്ല. ആഘോഷം നടത്തുമ്പോല്‍ മുഖ്യമന്ത്രി അദ്ദേഹത്തിന്റെ ആഭ്യന്തര വകുപ്പ് എന്ത് ചെയ്തു എന്ത് ചെയ്തില്ല എന്ന് പരിശോധിക്കണമെന്നും രാജീവ് ചന്ദ്രശേഖര്‍ ആവശ്യപ്പെട്ടു. വികസനം കൊണ്ടുവരാനുള്ള ബിജെപിയുടെ കാഴ്ചപാടിനെക്കുറിച്ച് സംസാരിക്കാനാണ് ഏപ്രില്‍ 21 മുതല്‍ മെയ് 12 വരെ നടന്ന വികസിത കേരളം കണ്‍വെന്‍ഷനില്‍ ശ്രമിച്ചത്. യുവജനങ്ങളാണ് വികസിത കേരളം പരിപാടിയില്‍ ഏറ്റവുമധികം പങ്കാളികളായത്. ബിജെപിയുടെ കാഴ്ചപ്പാടിനൊപ്പം വരാനും പങ്കാളികളാകാനും യുവജനങ്ങള്‍ വളരെ ഉത്സാഹം കാണിച്ചതായും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. കേന്ദ്ര ആരോഗ്യമന്ത്രി പാര്‍മെന്റില്‍ പറഞ്ഞത് ആശാവര്‍ക്കര്‍മാരുടെ ഇന്‍സെന്റീവ് വര്‍ദ്ധിപ്പിക്കാന്‍ പോകുന്നു എന്നാണ്. അതൊരു ദേശീയ നയമാണ്. സംസ്ഥാന സര്‍ക്കാര്‍ ആശാവര്‍ക്കര്‍മാരുടെ ഓണറേറിയം വര്‍ദ്ധിപ്പിക്കട്ടെ എന്നും കേന്ദ്ര സര്‍ക്കാരുമായുള്ള തര്‍ക്കം ബിജെപി ഇടപെട്ട് പരിഹരിക്കാമെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. സംസ്ഥാന ജനറൽ സെക്രട്ടറിമാരായ എം ടി രമേശ്‌, അഡ്വ. പി സുധീർ എന്നിവർ പങ്കെടുത്തു.

 

യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറി അഡ്വ.ഷൈന്‍ലാല്‍ ബിജെപിയില്‍

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ പാര്‍ലമെന്റ് തെരെഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.ഷൈന്‍ലാല്‍ ബിജെപിയില്‍ ചേര്‍ന്നു. ഷൈന്‍ ലാലിനോടൊപ്പം ഇരുപതോളം കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളും ബിജെപിയില്‍ ചേര്‍ന്നു. ബിജെപി സംസ്ഥാന കാര്യാലയമായ മാരാര്‍ജി ഭവനില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന പ്രസിഡന്റ് രാജീവ് ചന്ദ്രശേഖര്‍ കെഎസ്‌യു, യൂത്ത് കോണ്‍ഗ്രസ് നേതാക്കളെ ഷാള്‍ അണിയിച്ച് ബിജെപിയിലേക്ക് സ്വീകരിച്ചു. ഗ്രൂപ്പ് രാഷ്ട്രീയത്തിനെതിരെ ശബ്ദമുയര്‍ത്തിനാലാണ് കേണ്‍ഗ്രസില്‍ താന്‍ ഒറ്റപ്പെട്ട് പോയതെന്നും തന്നെപ്പോലെ ഒരുപാട് ചെറുപ്പക്കാര്‍ കോണ്‍ഗ്രസില്‍ വീര്‍പ്പുമുട്ടി കഴിയുന്നുണ്ടെന്നും സമാപഭാവിയില്‍ അവരും ബിജെപിയിലെത്തുമെന്നും അഡ്വ.ഷൈന്‍ലാല്‍ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറിമാരായ എം.ടി രമേശ്, അഡ്വ.പി.സുധീര്‍, മീഡിയ, സോഷ്യല്‍ മീഡിയ പ്രഭാരി അനൂപ് ആന്റണി, സംസ്ഥാനസമിതി അംഗം അഡ്വ.ഷോണ്‍ ജോര്‍ജ്ജ്, അഡ്വ.എസ്.സുരേഷ് തുടങ്ങിയവര്‍ പങ്കെടുത്തു.

Leave a Reply