പാപ്പനംകോട് ഗവ. ഹൈസ്കൂളിൽ നേമം MLA രാജീവ് ചന്ദ്രശേഖർ സന്ദർശനം നടത്തി; അടിസ്ഥാന സൗകര്യങ്ങൾ നേരിട്ട് വിലയിരുത്തി. സമഗ്രമായ സ്‌കൂൾ മാസ്റ്റർ പ്ലാൻ തയ്യാറാക്കും1 min read

 

തിരുവനന്തപുരം: പാപ്പനംകോട് ഗവൺമെന്റ് ഹൈസ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങളും നേരിട്ട് കണ്ട് വിലയിരുത്തുന്നതിനായി ശ്രീ.രാജീവ് ചന്ദ്രശേഖർ MLA സ്കൂൾ സന്ദർശിച്ചു.

സ്കൂളിന്റെ സമഗ്രമായ വികസനം മുൻനിർത്തിയായിരുന്നു ഈ സന്ദർശനം. എസ്റ്റേറ്റ് വാർഡ് കൗൺസിലർ ആർ അഭിലാഷ്, അസിസ്റ്റന്റ് എഡ്യൂക്കേഷണൽ ഓഫീസർ(AEO),സ്‌കൂൾ ഹെഡ്മിസ്ട്രസ്സ് എന്നിവർ സന്നിഹിതയായിരുന്നു .സ്കൂളിലെ ക്ലാസ് മുറികൾ,പഠന സൗകര്യങ്ങൾ,മറ്റ് അടിസ്ഥാന സംവിധാനങ്ങൾ എന്നിവ അദ്ദേഹം നേരിട്ട് പരിശോധിച്ചു. വിദ്യാർത്ഥികൾക്ക് മെച്ചപ്പെട്ട പഠനാന്തരീക്ഷം ഉറപ്പാക്കുന്നതിനായി അടിയന്തരമായി നടപ്പിലാക്കേണ്ട വികസന കാര്യങ്ങളെക്കുറിച്ച് PWD ഉദ്യോഗസ്ഥർ എ.ഇ.ഒ,അധ്യാപകർ, രക്ഷകതൃ സമിതി പ്രതിനിധികൾ മറ്റ് സ്കൂൾ അധികൃതർ എന്നിവരുമായി അദ്ദേഹം വിശദമായി ചർച്ച നടത്തി.

രണ്ട് ഘട്ടങ്ങളായുള്ള മാസ്റ്റർ പ്ലാൻ തയ്യാറാക്കും :
സ്കൂളിന്റെ വികസന പ്രവർത്തനങ്ങൾ കൃത്യമായ പ്ലാനിംഗോടെ നിർവ്വഹിക്കുന്നതിനായി, ശ്രീ. രാജീവ് ചന്ദ്രശേഖർ മാസ്റ്റർ പ്ലാൻ തയ്യാറാക്കാൻ നിർദ്ദേശം നൽകി.

ഒന്നാം ഘട്ടം (Phase 1): സ്കൂളിലെ അടിയന്തരമായി ചെയ്യേണ്ട എല്ലാ അടിസ്ഥാന സൗകര്യ വികസനവും നവീകരണ സിവിൽ പ്രവൃത്തികളും (All Works) പൂർത്തിയാക്കുക.

രണ്ടാം ഘട്ടം (Phase 2): വിദ്യാർത്ഥികൾക്ക് കായിക പരിശീലനത്തിനും മറ്റ് പ്രവർത്തനങ്ങൾക്കുമായി ഗ്രൗണ്ട് സൗകര്യം (Ground Development) സജ്ജമാക്കുക.

പാപ്പനംകോട് ഗവ. ഹൈസ്കൂളിന്റെ അടിസ്ഥാന സൗകര്യങ്ങൾ മികച്ച നിലവാരത്തിലേക്ക് ഉയർത്തുന്നതിനും വിദ്യാർത്ഥികൾക്ക് എല്ലാവിധ സൗകര്യങ്ങളും ഉറപ്പാക്കുന്നതിനും ആവശ്യമായ എല്ലാ പിന്തുണയും ലഭ്യമാക്കുമെന്ന് അദ്ദേഹം ഉറപ്പുനൽകി.