അജയ് ഓർക്കസ്ട്രയുടെ പാടി പതിഞ്ഞ ഗാനങ്ങൾ പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം. ഭാരത് ഭവൻ മണ്ണരങ്ങിൽ യശോദാ ശബ്ദ തരംഗം സംഘടിപ്പിച്ച അജയ് ഓർക്കസ്‌ട്രയുടെ പാടിപ്പതിഞ്ഞ ഗാനങ്ങൾ പ്രേം നസീർ സുഹൃത് സമിതി സംസ്ഥാന പ്രസിഡണ്ട് പനച്ചമൂട് ഷാജഹാൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി തെക്കൻ സ്റ്റാർ ബാദുഷ അദ്ധ്യക്ഷത വഹിച്ചു.

കെ. ഡി. ഒ. ചെയർമാൻ നൗഷാദ് തോട്ടിൻകര,നടൻ വഞ്ചിയൂർ പ്രവീൺകുമാർ, അജയ് തുണ്ടത്തിൽ, അലോഷ്യസ് പെരേര, ജിട്രെസ്, വിനയചന്ദ്രൻ നായർ, ഡോ. ഗീത ഷാനവാസ്‌,എം.എച്ച്. സുലൈമാൻ,യാസ്മിൻ സുലൈമാൻ, അജയ് വെള്ളരിപ്പണ എന്നിവർ സംസാരിച്ചു.

ചടങ്ങിൽ നൃത്ത രംഗത്തെ മികവിന് സാഹിയ സുലൈമാന് ജന്മദിന ആദരവ് നൽകി. അലോഷ്യസ് പെരേര, രാധികാ നായർ ചന്ദ്രശേഖർ,ശങ്കർ വഞ്ചിയൂർ , സുനിത,യമുന ചേർത്തല, അജയ് വെള്ളരിപ്പണ, ജയചന്ദ്രൻ എന്നിവരുടെ ഗാന സന്ധ്യയും ഉണ്ടായിരുന്നു.