ആരോഗ്യഭാരതീ തിരുവനന്തപുരം റവന്യൂ ജില്ലയുടെ നേതൃത്വത്തിൽ ശ്രീ ധന്വന്തരീ ജയന്തി വാരാഘോഷം ഏഴാം തീയതി മുതൽ പതിമൂന്നാം തീയതി വരെ1 min read

ആരോഗ്യഭാരതീ തിരുവനന്തപുരം റവന്യൂ ജില്ലാ സമിതിയുടെ നേതൃത്വത്തിൽ ഈ മാസം ഏഴാം തീയതി മുതൽ പതിമൂന്നാം തീയതി വരെ ജില്ലയിലെ വിവിധ സ്ഥാനുകളിൽ ശ്രീ ധന്വന്തരീ ജയന്തിയോടനുബന്ധിച്ച് ധന്വന്തരീ പൂജ , പുഷ്പാർച്ചന,ആരോഗ്യ ബോധവൽക്കരണ പ്രഭാഷണങ്ങൾ, വിവിധ സ്‌കൂളുകളിൽ ധന്വന്തരീ ജയന്തിയും ആരോഗ്യവും എന്ന വിഷയത്തിൽ ചർച്ചകൾ, ആരോഗ്യ പ്രവർത്തകർ ഡോക്ടർമാർ തുടങ്ങിയവരെ ആദരിക്കൽ എന്നീ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു.
ആദ്യ ദിവസ
മായ ഇന്ന് കരുമം ശ്രീ ധന്വന്തരീ ക്ഷേത്രത്തിൽ ധന്വന്തരീ അർച്ചനയോടുകൂടി ആഘോഷങ്ങൾക്ക് തുടക്കം കുറിച്ചു. തുടർന്ന് നേമം, വാഴവിള ആരോ ഭാരതീ കാര്യാലയം എന്നീ സ്ഥലങ്ങളിൽ ശ്രീ ധന്വന്തരീ പൂജയും പുഷ്‌പാർച്ചനയും നടന്നു. തുടർന്നുള്ള ദിവസങ്ങളിൽ വിദ്യാലയങ്ങൾ കേന്ദ്രമാക്കിയും, മററു സ്ഥാനുകളിലും +ധന്വന്തരീ ജയന്തിയും ആരോഗ്യവും+ എന്ന വിഷയത്തിൽ പ്രഭാഷണങ്ങൾ നടക്കും. സ്ഥാനീയമായി ഡോക്ടർമാർ, മറ്റ് ആരോഗ്യ പ്രവർത്തകർ എന്നിവരെ ആദരിക്കും.
10/11/26, ചൊവ്വാഴ്ച കൈതമുക്കിലുള്ള റോയൽ ഹെറിട്ടേജ് റിസോർട്ടിൽ/അമ്മവീട് നടക്കുന്ന പരിപാടിയിൽ പ്രശസ്‌തനായ മനോരോഗ വിദഗ്ധൻ ,ഡോക്ടർ അരുൺ ബി നായർ *ഉത്തരവാദിത്യപൂർണ്ണമായ രക്ഷാകർതൃത്വം* എന്ന വിഷയത്തിൽ വൈകുന്നേരം ആറ് മണി മുതൽ പ്രഭാഷണം നടത്തും. തദവസരത്തിൽ വിദഗ്ധരായ ഡോക്‌ടർമാരേയും മറ്റ് ആരോഗ്യ പ്രവർത്തകരേയും ആദരിക്കുന്ന ചടങ്ങും നിശ്ചയിച്ചിട്ടുണ്ട്.