തിരുവനന്തപുരം :ശ്രീമദ് ഭാഗവത ധർമ്മവേദിയും വൈഖരി സംഗീതസഭയും ചേർന്ന് അജ്മാൻ, UAE യിൽ 2026 ഒക്ടോബർ 12 മുതൽ 20 വരെ 9 ദിനങ്ങൾ നീണ്ടുനിൽക്കുന്ന പ്രഥമ വൈഖരി നവരാത്രി മണ്ഡപം സംഗീതോത്സവം അതിവിപുലമായി ആഘോഷിക്കുകയാണ്.
അൽ തഖാഫിയ ഇവന്റ് ഹാൾ, ഗ്രാൻഡ് മാൾ, അജ്മാൻ, UAE യാണ് വേദി
ശാരദ നവരാത്രി പൂജാക്കാലത്ത് സർവ്വജഗത്തിനും മാതൃസ്വരൂപിണിയായ സാക്ഷാൽ ആദിപരാശക്തിയെ സംഗീതാദി കലകളോടും വിവിധ ആചാര അനുഷ്ഠാനങ്ങളോടും കൂടി പൂജിച്ച് ആരാധിക്കുന്ന അതിശ്രേഷ്ഠമായ മഹോത്സവമാണ് ഭാരതത്തിൽ അനുഷ്ഠിച്ചുവരുന്നത്.
ഈ പുണ്യപാരമ്പര്യത്തെ പിന്തുടർന്ന്, ചിരപുരാതനമായ തിരുവനന്തപുരം നവരാത്രി മണ്ഡപത്തിൽ നടന്നുവരുന്ന സംഗീതോത്സവത്തിന്റെ അതേ ചിട്ടയിലും ശാസ്ത്രീയതയിലും ഭാരതത്തിനു പുറത്ത് നടക്കുന്ന *ഏറ്റവും വലിയ നവരാത്രി സംഗീതോത്സവമാണ്* വൈഖരി നവരാത്രി മണ്ഡപം സംഗീതോത്സവം.
സംഗീതോത്സവത്തിന്റെ പ്രധാന സവിശേഷത:*
മഹാരാജാ സ്വാതിതിരുനാൾ രചിച്ച *ശങ്കരാഭരണം, കല്യാണി, സാവേരി, തോടി, ഭൈരവി, പന്തുവരാളി, ശുദ്ധസാവേരി, നാട്ടക്കുറിഞ്ഞി, ആരഭി* എന്നീ 9 പുണ്യരാഗങ്ങളിലുള്ള നവരാത്രി മണ്ഡപ കീർത്തനങ്ങൾ ദിനംപ്രതി ആലപിച്ച് ശ്രീമഹാദേവിക്ക് സമർപ്പണം ചെയ്യുന്നു.
*സംഗീതാർച്ചന നിർവ്വഹിക്കുന്ന പ്രമുഖ കലാകാരന്മാർ:*
9-ആം ദിവസമായ *ഒക്ടോബർ 20 വൈകിട്ട് 8 മണിക്ക്* പ്രശസ്ത കർണ്ണാടക സംഗീതജ്ഞയും സിനിമാ പിന്നണി ഗായികയുമായ *Dr. ബി. അരുന്ധതി* സംഗീതാരാധന നിർവ്വഹിക്കുന്നു.
ഒന്നാം ദിവസം മുതൽ എട്ടാം ദിവസം വരെ യഥാക്രമം:
1. ശ്രീ. വിവേക് വേണുഗോപാൽ
2. വൈക്കം ശ്രീ. പി.കെ. സജീവ്
3. ശ്രീമതി. വിദ്യാ വിശ്വനാഥ്
4. ശ്രീ. ഉണ്ണികൃഷ്ണൻ
5. ശ്രീ. സിദ്ധി സുജിത് ഭാസ്കർ
6. ശ്രീമതി. ഹംസഗായത്രി
7. കുമാരി സൗമ്യലക്ഷ്മി ശ്രീനിവാസൻ
8. ശ്രീ. അടൂർ അനീഷ്
എന്നിവർ വൈഖരി മണ്ഡപത്തിൽ പ്രധാന സംഗീതാരാധന നിർവ്വഹിക്കുന്നു.
കൂടാതെ *125-ൽ അധികം സംഗീതജ്ഞരും, 25-ൽ അധികം വാദ്യോപകരണ കലാകാരന്മാരും* ചേർന്ന് 9 ദിനങ്ങൾ നീണ്ട സംഗീതാരാധനയാൽ ഭക്തിസാന്ദ്രവും ദേവീചൈതന്യം നിറഞ്ഞതുമായ അന്തരീക്ഷം ഒരുക്കുന്നു.
*വിദ്യാരംഭം:* വിജയദശമി ദിനമായ *ഒക്ടോബർ 21-ന്* കുരുന്നുകൾക്ക് ആദ്യാക്ഷരം കുറിക്കുന്ന വിദ്യാരംഭ ചടങ്ങും വൈഖരി മണ്ഡപത്തിൽ നടത്തപ്പെടുന്നു.
*പ്രഥമ വൈഖരി നവരാത്രി മണ്ഡപ പുരസ്കാരം – 2026*
20ആം തീയതി നടക്കുന്ന വിശിഷ്ട ചടങ്ങിൽ പ്രശസ്ത കർണ്ണാടക സംഗീതജ്ഞ *Dr. ബി. അരുന്ധതിയെ* പ്രഥമ വൈഖരി നവരാത്രി മണ്ഡപ പുരസ്കാരം നൽകി ആദരിക്കുന്നു. *പ്രശസ്തിപത്രം, ഫലകം, അവാർഡ്തുക എന്നിവ അടങ്ങിയതാണ് പുരസ്കാരം.
*അവാർഡ് നിർണ്ണയ ജൂറി:*
കർണ്ണാടക സംഗീത ആചാര്യൻ ശ്രീ. ആയാംങ്കുടി മണി,
വയലിൻ ആചാര്യൻ നെല്ലായ്. K . വിശ്വനാഥൻ,
മുഖർശംഖ് ആചാര്യൻ നെയ്യാറ്റിൻകര കൃഷ്ണൻ, വയലിൻ വിദ്വാൻ
ശ്രീ. ഗണേഷ് അയ്യർ,
സിനിമാ സംഗീത സംവിധായകൻ
ശ്രീ. അനിൽ ഗോപാലൻ
മുതിർന്ന മാധ്യമ പ്രവർത്തകൻ
ശ്രീ. A P ജിനൻ.
സംഗീത വിദ്വാൻ ശ്രീ.പാലക്കാട് കെ.ബി വിജയകുമാർ
എന്നിവരടങ്ങുന്ന പ്രത്യേക ജൂറിയാണ്
Dr. ബി. അരുന്ധതിയെ അവാർഡിനായി തെരഞ്ഞെടുത്തത്.
*സംഘാടക സമിതി:*
ശ്രീ. ഗോപിനാഥൻ (രക്ഷാധികാരി – Chief Patron)
ശ്രീ. അണ്ടൂർ ശ്രീകുമാർ (മുഖ്യ ഉപദേഷ്ടാവ് – Chief Advisor)
ശ്രീ. മാവേലിക്കര ബി. സോമനാഥൻ ( പ്രസിഡന്റ് )
പരശുവയ്ക്കൽ അരുൺ നാഥ്.ജി എസ് (സെക്രട്ടറി)
ശ്രീ. മനോജ് (ട്രഷറർ)
UAE യിലുള്ള എല്ലാ സംഗീതാസ്വാദകരെയും അജ്മാൻ *ഗ്രാൻഡ് മാൾ അൽ തഖാഫിയ ഇവന്റ് ഹാളിൽ* ഒരുക്കുന്ന വൈഖരി സംഗീതോത്സവ മണ്ഡപത്തിലേക്ക് സംഘാടക സമിതി സഹർഷം സ്വാഗതം ചെയ്യുന്നുതായും സംഘടകർ അറിയിച്ചു.
