തിരുവനന്തപുരം: തിരുവനന്തപുരം നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവത്തിന് പട്ടം സെന്റ് മേരീസ് എച്ച്.എസ്.എസ്.-ൽ ഇന്ന് തുടക്കമായി. രചനാമത്സരങ്ങൾ ഉൾപ്പെടെയുള്ള വിവിധ മത്സരങ്ങളോടെയാണ് കലോത്സവത്തിന് ആരംഭം കുറിച്ചത്.
ഉപജില്ലയിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നുള്ള നിരവധി വിദ്യാർഥികൾ കലോത്സവത്തിൽ പങ്കെടുക്കുന്നുണ്ട്. വിദ്യാർഥികളുടെ സർഗാത്മക കഴിവുകളും കലാപ്രതിഭകളും പ്രകടിപ്പിക്കാനുള്ള വേദിയായി കലോത്സവം മാറുകയാണ്. വരും ദിവസങ്ങളിൽ സെന്റ് ജോൺസ് എച്ച്എസ്എസ് നാലാഞ്ചിറ, ജയമാതാ എൽപിഎസ് നാലാഞ്ചിറ, മാർ തിയോഫിലെസ് ട്രെയിനിങ് കോളേജ് നാലാഞ്ചിറ എന്നിവിടങ്ങളിൽ വിവിധ വേദികളിലായി കലാമത്സരങ്ങൾ നടക്കും…. കലാ മത്സരങ്ങളുടെ ഉദ്ഘാടനം ഒമ്പതാം തീയതി സെൻറ് ജോൺസ് എച്ച്എസ്എസിൽ വെച്ച് നടക്കും…
