തിരുവനന്തപുരം: കലയുടെ നിറവിൽ പ്രതിഭകൾക്ക് വേദിയൊരുക്കി തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിന് നാലാഞ്ചിറ സെൻറ് ജോൺസ് എച്ച് എസ് എസിൽ നവംബർ 9 തിങ്കളാഴ്ച വർണാഭമായ തുടക്കമായി. രചന മത്സരങ്ങൾ കഴിഞ്ഞ ശനിയാഴ്ച സെൻറ് മേരിസ് എച്ച് എസ് എസ് എൽ വച്ച് നടന്നിരുന്നു.. കലോത്സവത്തിന്റെ ഉദ്ഘാടന സമ്മേളനം വിവിധ ജനപ്രതിനിധികളുടെയും വിദ്യാഭ്യാസ മേഖലയിലെ പ്രമുഖരുടെയും സാന്നിധ്യത്തിൽ നടന്നു.
ചടങ്ങിൽ നാലാഞ്ചിറ വാർഡ് കൗൺസിലർ ശ്രീമതി വി. എസ്. ത്രേസ്യാമ്മ തോമസ് അധ്യക്ഷത വഹിച്ചു. തിരുവനന്തപുരം നോർത്ത് എ.ഇ.ഒ. ലീന ദേവി എസ് വി സ്വാഗതം ആശംസിച്ചു. കഴക്കൂട്ടം എം.എൽ.എ. ശ്രീ വി. മുരളീധരൻ കലോത്സവം ഉദ്ഘാടനം ചെയ്തു. മനുഷ്യനിലുള്ള പൂർണതയുടെ പ്രകാശനമാണ് വിദ്യാഭ്യാസം. ആ പൂർണ്ണതയുടെ പ്രകാശനം സാധ്യമാകുന്നത് ക്ലാസ് മുറികളിലെ പ്രക്രിയകളിലൂടെ മാത്രമല്ല അതിനപ്പുറത്തുള്ള നിരവധി പ്രക്രിയകളിലൂടെയും പരിശ്രമങ്ങളിലൂടെയുമാണ്. അതിലൊന്നാണ് കലാ വേദിയിലുള്ള പ്രവർത്തനങ്ങൾ. ഒരു വ്യക്തിയുടെ സർഗ്ഗാത്മകതയുടെ പ്രകട ഭാവമാണ് കലയെന്നും സ്വാമി വിവേകാനന്ദൻ്റെ വാക്കുകൾ ഉദ്ധരിച്ചുകൊണ്ട് അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ പറഞ്ഞു.
നവംബർ 13 വെള്ളിയാഴ്ച വരെ നടക്കുന്ന കലോത്സവത്തിന്റെ സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം ബഹു. ആരോഗ്യ-ദേവസ്വം വകുപ്പ് മന്ത്രി കെ മുരളീധരൻ നിർവഹിക്കും
സെൻറ് ജോൺസ് എച്ച്എസ്എസ്, ജയമാതാ എൽപിഎസ്, മാർതിയോഫിലോസ് ട്രെയിനിങ് കോളേജ് നാലാഞ്ചിറ എന്നിവിടങ്ങളിലെ ഏഴ് വേദികളിലായി എൽ പി, യുപി, എച്ച്എസ്, എച്ച്എസ്എസ് വിഭാഗങ്ങളിലായി തിരുവനന്തപുരം നോർത്ത് സബ് ജില്ലയിലെ 90 സ്കൂളുകളിൽ നിന്ന് ഏകദേശം 4000 കുട്ടികൾ മത്സരിക്കുന്നുണ്ട്…. ലളിതഗാനം, പദ്യം ചൊല്ലൽ, പ്രസംഗം, സ്കിറ്റ്, തിരുവാതിര, ഭരതനാട്യം, മോഹിനിയാട്ടം, മാപ്പിളപ്പാട്ട്, വട്ടപ്പാട്ട്, ദഫ് മുട്ട്, അറബനമുട്ട് എന്നീ മത്സരങ്ങൾ ഇന്ന് അരങ്ങേറി…
