തിരുവനന്തപുരം നോർത്ത് ഉപജില്ലാ സ്കൂൾ കലോത്സവം നവംബർ ഏഴു മുതൽ പതിമൂന്ന് വരെ, സംഘടക സമിതി രൂപീകരിച്ചു1 min read

 

തിരുവനന്തപുരം (നാലാഞ്ചിറ ): തിരുവനന്തപുരം നോർത്ത് ഉപജില്ലാ കലോത്സവത്തിന്റെ സംഘാടക സമിതി രൂപീകരണം സെൻറ് ജോൺസ് എച്ച് എസ് എസ് നാലാഞ്ചിറ സ്കൂളിൽ വച്ച് നടന്നു. പ്രസ്തുത യോഗം വാർഡ് കൗൺസിലർ വി എസ് ത്രേസ്യാമ്മ ടീച്ചർ ഉദ്ഘാടനം ചെയ്തു. യോഗത്തിൽ സ്കൂൾ വൈസ് പ്രിൻസിപ്പൽ അജീഷ് കുമാർ ആർ സി സ്വാഗതം പറഞ്ഞു. തിരുവനന്തപുരം നോർത്ത് ഉപജില്ലാ എ ഇ ഒ ലീനാദേവി എസ് വി അധ്യക്ഷയായിരുന്നു. പ്രിൻസിപ്പൽ ശ്രീ ബിജു കെ ജോസ്, പി ടി എ പ്രസിഡൻറ് ഡോ. എയ്ഞ്ചലോ മാത്യു എന്നിവർ ആശംസയും അറിയിച്ചു. ഫാദർ തോമസ് കുറ്റിയിൽ യോഗത്തിന് നന്ദി പറഞ്ഞു.

പ്രിൻസിപ്പൽ ബിജു കെ ജോർജ് കൺവീനറായും ശ്രീമതി ലീനാദേവി എസ് വി ചെയർമാനായും 201 അംഗങ്ങളുള്ള സംഘാടകസമിതയും രൂപീകരിച്ചു.

രജിസ്ട്രേഷനും രചന മത്സരങ്ങളും നവംബർ ഏഴാം തീയതി പട്ടം സെൻറ് മേരീസ് എച്ച്എസ്എസിൽ വച്ച് നടക്കും . നവംബർ 9, 10, 12, 13 തീയതികളിലായി നാലാഞ്ചിറ സെൻറ് ജോൺസ് എച്ച്എസ്എസ്, ജയ് മാത എൽ പി എസ് എന്നിവിടങ്ങളിലായി കലാമത്സരങ്ങൾ നടക്കും.

കലാ മത്സരങ്ങൾ ഒമ്പതാം തീയതി രാവിലെ 9 മണിക്ക് കഴക്കൂട്ടം എംഎൽഎ വി മുരളീധരൻ ഉദ്ഘാടനം ചെയ്യും.
സമാപന സമ്മേളനം പതിമൂന്നാം തീയതി രാവിലെ 11 മണിക്ക് ആരോഗ്യം, ദേവസ്വം വകുപ്പ്മന്ത്രി കെ മുരളീധരൻ നിർവഹിക്കുന്നതാണ്.