ആശാവർക്കർമാരുടെ ഇൻസൻൻ്റീവിന് മാനദണ്ഡം ഏർപ്പെടുത്തി ഓണറേറിയം പകുതിയായി വെട്ടിക്കുറച്ചിരുന്ന ഉത്തരവ് പിൻവലിച്ചു.1 min read

 

തിരുവനന്തപുരം :ആശാ വർക്കർമാരുടെ ഇൻസൻൻ്റീവിന് മാനദണ്ഡം ഏർപ്പെടുത്തി ഓണറേറിയം പകുതിയായി വെട്ടിക്കുറച്ചിരുന്ന ഉത്തരവ് പിൻവലിച്ചു.

ഓണറേറിയത്തിന് ഏർപ്പെടുത്തിയിരുന്ന എല്ലാ മാനദണ്‌ഡങ്ങളും ഒഴിവാക്കിക്കൊണ്ടുള്ള പുതിയ ഉത്തരവാണിത്. കേരളാ ആശാ ഹെൽത്ത് വർക്കേഴ്‌സ് അസോസിയേഷൻ നൽകിയ നിവേദത്തിൻ്റെ അടിസ്ഥാനത്തിൽ ആണ് ഇത്തരം ഒരു ഉത്തരവ് ഇറങ്ങിയിരിക്കുന്നത് .

2018 മുതലാണ് ഓണറേറിയത്തിന് 10 മാനദണ്ഡങ്ങൾ കൊണ്ടുവന്നത്. അതാകട്ടെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന മറ്റൊരു യൂണിയൻ്റെ ആവശ്യപ്രകാരമായിരുന്നു എന്നതാണ് വളരെ വിചിത്രം. ആ തീരുമാനം വന്ന 2018 മുതൽ ജനാധിപത്യവിരുദ്ധമായ ആ ഉത്തരവ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടു കൊണ്ട് KAHWA നിരന്തരം സമരത്തിൽ ആയിരുന്നു .

2025 ഫെബ്രുവരി 10 ന് ആരംഭിച്ച രാപകൽ സമരത്തിൻ്റെയും ഒരു പ്രധാന ഡിമാൻ്റ് ഇതായിരുന്നു. സമരത്തിനിടയിൽ ഓണറേറിയത്തിൻ്റെ മാനദണങ്ങൾ പിൻവലിച്ചു എങ്കിലും അത് മറ്റൊരു രീതിയിൽ ഇൻസൻ്റീവിൽ ഉൾപ്പെടുത്തി ആശമാരെ ബുദ്ധിമുട്ടിക്കുകയായിരുനു. ആ ഉപാധി പിൻവലിക്കണം എന്ന സംഘടനയുടെ നിരന്തരമായ ആവശ്യത്തിൽ അനുകൂലമായ നിലപാട് എടുക്കാം എന്ന് അന്നത്തെ ആരോഗ്യമന്ത്രി 2025 ഏപ്രിൽ 3ന് വാക്കു തന്നു എങ്കിലും അധികാരത്തിൽ നിന്ന് ഇറങ്ങുന്നതു വരെ അവർ അതിനു തയ്യാറായില്ല . പുതിയ സർക്കാരിൻ്റെ മുന്നിൽ ഈ ആവശ്യം വീണ്ടും ഉന്നയിച്ചു .അതിൻ്റെ യടിസ്ഥാനത്തിൽ പുതിയ ഒരു ഉത്തരവ് വന്നു എങ്കിലും അതിൽ കുറെ സങ്കീർണ്ണതകൾ ഉണ്ടായിരുന്നതിനാൽ എല്ലാ ഉപാധികളും പിൻവലിച്ച് പുതിയ ഉത്തരവ് ഇറക്കണം എന്ന KAHWA യുടെ നിവേദനത്തിൻ്റെയടിസ്ഥാനത്തിൽ ഉപാധി രഹിതമായി പുതിയ ഉത്തരവ് വന്നിരിക്കുകയാണ്.

കേരളാ ആശാ ഹെൽത്ത് വർക്കേഴ്സ് അസോസിയേഷൻ (KAHWA) നിരന്തരം നടത്തിയ പരിശ്രമത്തിൻ്റെ ഫലമായാണ് ഈ ഉത്തരവ് നേടിയെടുക്കാൻ കഴിഞ്ഞത് . ഇതോടു കൂടി ആശമാർക്ക് ഓണറേണിയവും ഇൻസൻൻ്റീവും പൂർണ്ണമായും ലഭിക്കുന്ന രണ്ട് ഉത്തരവും സംഘടനയ്ക്ക് നേടിയെടുക്കാൻ കഴിഞ്ഞു എന്നത് ഏറെ അഭിമാനത്തോടെയും സന്തോഷത്തോടെയും ഏവരെയും അറിയിക്കുന്നു. ഒറ്റക്കെട്ടായി നടത്തിയ ത്യാഗോജ്വലമായ, ഐതിഹാസിക സമരത്തിൻ്റെ വിജയമാണിത്. ഇതോടെ കഴിഞ്ഞ മാസം മുതൽ ലഭിച്ചു തുടങ്ങിയ വർദ്ധിപ്പിച്ച ഓണറേറിയം 12000 രൂപ ജോലി ചെയ്യുന്ന എല്ലാ ആശമാർക്കും ലഭിക്കും.