തിരുവനന്തപുരം :തിരുവനന്തപുരം പ്രസ് ക്ലബ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തില്‍ സൗണ്ട് പാര്‍ക്ക് അക്കാദമിയുമായി സഹകരിച്ച് നടത്തുന്ന വോയ്‌സ് ആക്ടിംഗ് ഡിപ്ലോമ കോഴ്‌സിന്റെ ആദ്യ ബാച്ചിന്റെ ബിരുദ സമര്‍പ്പണം കൃഷി മന്ത്രി ടി സിദ്ദിഖ് നിര്‍വഹിച്ചു. റാങ്ക് ജേതാക്കളായ ജിജിന്‍ ആര്‍ വി, ആതിര എസ് ബി, സൂസന്‍ ജോജിക്കുട്ടി എന്നിവര്‍ക്ക് ഉപഹാരവും മെഡലും മന്ത്രി സമ്മാനിച്ചു.
പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പ്രൊഫസര്‍ അലിയാര്‍ മുഖ്യ പ്രഭാഷണം നടത്തി. സൗണ്ട് പാര്‍ക്ക് അക്കാദമി ഡയറക്ടര്‍ ബാലകൃഷ്ണന്‍ പെരിയ, പ്രസ് ക്ലബ് സെക്രട്ടറി പി ആര്‍ പ്രവീണ്‍, ഐജെടി ഡയറക്ടര്‍ പി വി മുരുകന്‍, ജോയ് തമലം മാനേജിംഗ് കമ്മിറ്റി അംഗങ്ങളായ ആര്‍ കെ കുമാര്‍, ശങ്കര്‍ സുബ്രഹ്‌മണി, ഫാക്കല്‍റ്റി അംഗങ്ങളായ പ്രബിത്ത്, സിദ്ധി വിനായക് എന്നിവര്‍ സംസാരിച്ചു
