തോട്ട ഉടൻ പ്രദർശനത്തിന്. ഫസ്റ്റ് ലുക്ക് ലോഞ്ച് നടത്തിയത് സുരേഷ് ഗോപി.1 min read

 

സി ഫോർ സിനിമാസിന്റെ ബാനറിൽ അനിൽ ഗോപിനാഥ് നിർമ്മിച്ച് ഛായാഗ്രഹണവും സംവിധാനവും നിർവഹിക്കുന്ന
ഫാമിലി, സസ്പെൻസ്, ത്രില്ലർ ചിത്രം “തോട്ട” ഉടൻ പ്രദർശനത്തിന്.
ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് ലോഞ്ച് ചെയ്തത് കേന്ദ്രമന്ത്രിയും ലോക്‌സഭ എംപിയുമായ സുരേഷ് ഗോപിയാണ്.

ചിത്രത്തിലെ മുഖ്യ കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ബിജു സോപാനമാണ്.
ഒപ്പം മറ്റൊരു കേന്ദ്ര കഥാപാത്രത്തിലൂടെ പ്രശസ്ത സംവിധായകൻ തുളസീദാസിന്റെ മകൻ സൂര്യദാസ് നായകനാകുന്നു.

വെൺമണിമേട് എന്ന മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിൽ നടക്കുന്ന സംഭവബഹുലമായ കഥയാണ് ഈ ചിത്രത്തിന് ആധാരം. ജീവിതഗന്ധിയായ കുറെ കഥാപാത്രങ്ങളും അവരുടെ ജീവിത പശ്ചാത്തലവും പ്രമേയമാക്കിയ ചിത്രം ഉടൻ തീയേറ്ററുകളിൽ എത്തും.

ബിജു സോപാനം, സൂര്യദാസ് എന്നിവരോടൊപ്പം, വിജയൻ ആക്കുളം, അനിൽ നായർ, സിറിയക് ആലഞ്ചേരി, ഞെക്കാട് രാജു, റോബിൻ മായന്നൂർ, ഗിരീഷ്, സുനിൽകുമാർ, എം ടി സുകുമാരൻ,
ബിച്ചു അനീഷ്, എയ്ഞ്ചൽ അനിൽ, അരുന്ധതി, ഡോക്ടർ ശ്വേതാ, ആൽബി, മാസ്റ്റർ ബദരീനാഥ്, എന്നിവരും
പ്രധാന വേഷങ്ങളിൽ എത്തുന്നു. കൂടാതെ സംവിധായകൻ തുളസീദാസും ഇതിലൊരു ശ്രദ്ധേയ വേഷത്തിൽ അഭിനയിക്കുന്നു.

എക്സി: പ്രൊഡ്യൂസേഴ്‌സ് – ടി എസ് ജയകുമാർ, വിജയൻ ആക്കുളം, ബൈജു ആരാധന, ഗോപുകൃഷ്‌ണ, സിറിയക് ആലഞ്ചേരി, റോബിൻ മായനൂർ, സുനിൽകുമാർ, മിഥുൻ എംഎസ്, സുധീർ പൂജപ്പുര, എഡിറ്റിംഗ് – വിഷ്ണു കല്യാണി,
കഥ, തിരക്കഥ, സംഭാഷണം – റാഫി കെ,
ഗാനരചന – ബിജു ഭാസ്കർ, ഡോക്ടർ സുകേഷ്, സംഗീത സംവിധാനം, പശ്ചാത്തല സംഗീതം – ഗോപൂ കൃഷ്ണ,

പ്രൊഡക്ഷൻ കൺട്രോളർ – കുടപ്പനക്കുന്ന് രാജീവ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ – നസീർ മണക്കാട്, അസോസിയേറ്റ് ഡയറക്ടേഴ്‌സ് – ശിവ മുരളി, കടയൽ സത്യരാജ് (തമിഴ്), കലാ സംവിധാനം – ബൈജു ആരാധന, മേക്കപ്പ് – ബിനോയ് കൊല്ലം, വസ്ത്രാലങ്കാരം – റാണാപ്രതാപ്,

സംഘട്ടനം – അഷ്റഫ് ഗുരുക്കൾ,
നൃത്ത സംവിധാനം – കിരൺ രാജീവ്, സംവിധാന സഹായികൾ – റാഫി കൊല്ലം, പപ്പൻ വർക്കല, അസോസിയേറ്റ് ക്യാമറമാൻ – സുജിത്ത് മുരളി, ഫിനാൻസ് കൺട്രോളർ – പിരപ്പൻകോട് രാജു,
സ്റ്റിൽസ് – ലാൽ, കണ്ണൻ പള്ളിപ്പുറം,
പി ആർ ഒ – അജയ് തുണ്ടത്തിൽ.