വിദ്യകൊണ്ട് സ്വാതന്ത്രരാകുവാൻ കേരളം ഒരുങ്ങുന്നു- ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഉത്തമ മാതൃക; ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ 2026 ഓഗസ്റ്റ് 04 വരെ അപേക്ഷിക്കാം1 min read

തിരുവനന്തപുരം :വിദ്യകൊണ്ട് സ്വാതന്ത്രരാകുവാൻ കേരളം ഒരുങ്ങുന്നു- ഇൻക്ലൂസീവ് എഡ്യൂക്കേഷന്റെ ഉത്തമ മാതൃക

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി അഡ്മിഷൻ 2026- ഓഗസ്റ്റ് 04 വരെ അപേക്ഷിക്കാം : ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 28 യു ജി – പി ജി പ്രോഗ്രാമുകൾ. എം.ബി.എ, എം.സി.എ നോട്ടിഫിക്കേഷൻ ജൂലൈ പകുതിയോടെ. സംസ്ഥാന സാക്ഷരതാ മിഷന്റെ സഹകരണത്തോടെ എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെല്പ് ഡെസ്ക്.

“എല്ലാവർക്കും ബിരുദം” എന്ന ആശയവുമായി ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ 2026 യു.ജി/പി.ജി അഡ്മിഷൻ ആരംഭിച്ചു. ഓഗസ്റ്റ് 04 വരെ ഓൺലൈൻ ആയി www.sgou.ac.in അല്ലെങ്കിൽ erp.sgou.ac.in
എന്ന വെബ്സൈറ്റിലൂടെ ഫീസ് അടച്ച് രജിസ്റ്റർ ചെയ്യാം.

ഡ്യുവൽ ഡിഗ്രി സൗകര്യത്തോടെ ഓപ്പൺ ആൻഡ് ഡിസ്റ്റൻസ് ലേണിംഗ് രീതിയിൽ 28 യു.ജി-പി.ജി പ്രോഗ്രാമുകൾക്കാണ് ഇപ്പോൾ അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. എം.ബി.എ/എം.സി.എ അഡ്മിഷൻ ജൂലൈ പകുതിയോടെ ആരംഭിക്കും. 5 റീജിയണൽ സെന്ററുകളുടെ പരിധിയിലായി പഠിതാക്കളുടെ സൗകര്യാർത്ഥം കേരളത്തിലുടനീളം 55 പഠനകേന്ദ്രങ്ങൾ ഉണ്ട്.

കൊല്ലം റീജിയണൽ കേന്ദ്രത്തിന്റെ പരിധിയിൽ തിരുവനന്തപുരം ജില്ലയിൽ 7 പഠനകേന്ദ്രങ്ങളാണുള്ളത്.

1. മാർ ഇവാനിയോസ് കോളേജ്, നാലാഞ്ചിറ, തിരുവനന്തപുരം
2. നാഷണൽ കോളേജ്, കല്ലാട്ടുമുക്ക്, മണക്കാട്, തിരുവനന്തപുരം
3. സെന്റ് സേവിയേഴ്സ് കോളേജ്, തുമ്പ, പെരുമതുര, തിരുവനന്തപുരം
4. ഗവൺമെന്റ് സംസ്കൃത കോളേജ്, പാളയം, തിരുവനന്തപുരം
5. കോളേജ് ഓഫ് എഞ്ചിനീയറിംഗ് (IHRD), ആറ്റിങ്ങൽ, തിരുവനന്തപുരം
6. ഐ.എം.ഡി.ആർ. കോളേജ് ഓഫ് അഡ്വാൻസ്‌ഡ്‌ സ്റ്റഡീസ്, ചെറിയകോന്നി, തിരുവനന്തപുരം
7. കേരള ഹിന്ദി പ്രചാർ സഭ, വഴുതക്കാട്, തിരുവനന്തപുരം

താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ യൂണിവേഴ്സിറ്റിയുടെ ഔദ്യോഗിക വെബ്‌സൈറ്റായ www.sgou.ac.in വഴി ഓൺലൈനായി അപേക്ഷ സമർപ്പിക്കേണ്ടതാണ്. യു.ജി.സി നിർദ്ദേശപ്രകാരം പ്രവേശനത്തിന് മുന്നോടിയായി എല്ലാ വിദ്യാർത്ഥികളും നിർബന്ധമായും ABC-ID- യും DEB-ID-യും എടുത്തിരിക്കണം. പ്രോഗ്രാം ഫീസ്, റീജിയണൽ സെന്ററുകൾ, ലേണർ സപ്പോർട്ട് സെന്ററുകളുടെ ലഭ്യത, യോഗ്യത എന്നിവയെക്കുറിച്ചുള്ള വിശദമായ വിവരങ്ങൾക്ക് വെബ്സൈറ്റിൽ ലഭ്യമാക്കിയിട്ടുള്ള പ്രോസ്പെക്ടസ് പരിശോധിക്കുക. പ്രവേശനം നിലവിലുള്ള ചട്ടങ്ങൾക്ക് വിധേയമായിരിക്കും.
സഹായത്തിനായി ബന്ധപ്പെടേണ്ട നമ്പർ- 9188909901, 9188909902
സാങ്കേതിക തടസ്സങ്ങൾ പരിഹരിക്കുന്നതിന്: 9188909903
പ്രായപരിധിയോ മാർക്ക്‌ മാനദണ്ഡമോ ഇല്ലാതെ അഡ്മിഷൻ, നിലവിൽ 85,000-ത്തോളം പഠിതാക്കൾ വിവിധ പ്രോഗ്രാമുകളിലായി യൂണിവേഴ്സിറ്റിയിൽ പഠിക്കുന്നു. വരും വർഷങ്ങളിൽ ബിരുദം ആഗ്രഹിക്കുന്ന കേരളത്തിലെ മുഴുവൻ പഠിതാക്കളെയും ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ എത്തിക്കുക എന്നതാണ് ലക്ഷ്യം. അഡ്മിഷന് TC നിർബന്ധമല്ല. സർക്കാർ ഉദ്യോഗമടക്കം മറ്റു മേഖലകളില്‍ ജോലി ചെയ്യുന്നവർക്കും സൗകര്യപ്രദമായ പഠനക്രമമാണ് യൂണിവേഴ്സിറ്റി ഒരുക്കിയിട്ടുള്ളത്. മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും കരസ്ഥമാക്കുവാൻ സാധിക്കും. പ്ലസ് 2 അല്ലെങ്കിൽ പ്രീ ഡിഗ്രി അല്ലെങ്കിൽ ഗവ. അംഗീകൃത 2 അല്ലെങ്കിൽ 3 വർഷ ഡിപ്ലോമ എന്നീ മിനിമം യോഗ്യതയുള്ള ആർക്കും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദം നേടാം. അതുപോലെ ഡിഗ്രി ഏതു വിഷയത്തിൽ ആണെങ്കിലും ഇഷ്ടമുള്ള വിഷയത്തിൽ ബിരുദാനന്തര ബിരുദം നേടാനും അവസരം ഉണ്ട്.

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഈ അധ്യയന വർഷം അപേക്ഷ ക്ഷണിച്ചിരിക്കുന്ന 28 യു.ജി /പി.ജി പ്രോഗ്രാമുകളിൽ 16 യു.ജി പ്രോഗ്രാമുകളും, 12 പി.ജി പ്രോഗ്രാമുകളുമാണുള്ളത്. ഇതിൽ 6 യു.ജി പ്രോഗ്രാമുകൾ നാലുവർഷ ഓണേഴ്സ് ഘടനയിലാണ്. നാലു വർഷ ഓണേഴ്സ് ബിരുദത്തിന് ചേരുന്നവർക്ക് 3 വർഷം കഴിഞ്ഞാൽ നിശ്ചിത ക്രെഡിറ്റ് ലഭിക്കുന്ന മുറക്ക് ഡിഗ്രി സർട്ടിഫിക്കറ്റോടു കൂടി Exit ഓപ്ഷൻ നൽകുന്നുണ്ട്.

റെഗുലർ ഡിഗ്രിക്ക് തുല്യം

ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ എല്ലാ യു.ജി/പി.ജി പ്രോഗ്രാമുകളും യു.ജി.സി/ഡി.ഇ.ബി. യുടെ പരിശോധനയ്ക്ക് ശേഷമുള്ള അംഗീകാരത്തോട് കൂടിയാണ് നടത്തുന്നത്. പി.എസ്.സി/യു.പി.എസ്.സി യുടെ അംഗീകാരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. മറ്റ് എല്ലാ ഉന്നത വിദ്യാഭ്യാസത്തിനും, എല്ലാ ഉദ്യോഗത്തിനും ഓപ്പൺ സർവകലാശാലയുടെ ബിരുദം മറ്റു യൂണിവേഴ്സിറ്റികളുടെ ബിരുദം പോലെ തന്നെ സ്വീകാര്യമാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പ്രദാനം ചെയ്യുന്ന ഡിഗ്രി യു.ജി.സി റെഗുലേഷൻ 22(2020) പ്രകാരം റെഗുലർ ഡിഗ്രിക്ക് തുല്യമാണ്. കൂടാതെ തുല്യ വെയ്റ്റേജുമുണ്ട്.

നൈപുണ്യ വികസനം ലക്ഷ്യം

പുതിയ കാലഘട്ടത്തിന് അനുസരിച്ചു ആവശ്യമായ നൈപുണ്യ വികസനം, തൊഴിലധിഷ്ഠിത സ്കിൽ, വ്യവസായ ശാലകളിലെ പരിശീലനം എന്നിവയ്ക്ക് ഊന്നൽ നൽകിയ പരിഷ്കരിച്ച സിലബസ് എല്ലാ പ്രോഗ്രാമുകളുടേയും പ്രത്യേകതയാണ്. മൾട്ടി-ഡിസിപ്ലിനറി & ഇന്റർ ഡിസിപ്ലിനറി കോഴ്സുകൾ തിരഞ്ഞെടുത്തു പഠിക്കാനുള്ള അവസരം ഈ പ്രോഗ്രാമുകൾക്ക് ഉണ്ട്. MOOC കോഴ്സുകൾ പഠിക്കുവാനും, ഇന്റേൺഷിപ്, പ്രോജക്റ്റ്‌ എന്നിവ ചെയ്യുവാനുമുള്ള അവസരങ്ങളും ഈ പ്രോഗ്രാമുകൾ പഠിക്കുന്നതിലൂടെ സാധ്യമാകും.

ഇരട്ട ബിരുദത്തിന് അവസരം

നിലവിൽ മറ്റൊരു യൂണിവേഴ്സിറ്റി/കോളേജ് എന്നിവിടങ്ങളില്‍ ഒരു റെഗുലർ/വിദൂര അക്കാഡമിക് പ്രോഗ്രാം ചെയ്യുന്നവർക്കും ഈ യൂണിവേഴ്സിറ്റിയുടെ മറ്റൊരു ഡിഗ്രി പ്രോഗ്രാമിന് ഒരേ സമയം പഠിക്കാൻ സാധിക്കും. യു.ജി.സിയുടെ മാനദണ്ഡപ്രകാരമാണ് യൂണിവേഴ്സിറ്റി ഇത്തരത്തിൽ ഡ്യൂവൽ ഡിഗ്രി സംവിധാനം നടപ്പിലാക്കിയിരിക്കുന്നത്. വിവിധ സ്ഥാപനങ്ങളുമായി സഹകരിച്ച് ഇംഗ്ലീഷ്, ജർമൻ, ഫ്രഞ്ച്, ജാപ്പനീസ് ഭാഷ കോഴ്സുകളും മറ്റു 50-ഓളം നൈപുണ്യ വികസന സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളും ഈ അധ്യയന വർഷം ആരംഭിക്കുവാൻ തീരുമാനമായി. ഇന്റർനാഷണൽ യൂണിവേഴ്സിറ്റികളുമായി ചേർന്ന് അക്കാദമികമായി സഹകരിച്ചു പ്രവർത്തിക്കുവാൻ തീരുമാനിച്ചിട്ടുണ്ട്. പാരമ്പര്യമായി കൈമാറ്റം ചെയ്യപ്പെട്ടുപോരുന്നതും അനൗപചാരിക വിദ്യാഭ്യാസത്തിലൂടെ തലമുറകളായി പകർന്നുനൽകിയതുമായ ആയുർവേദം, കളരിപ്പയറ്റ്, ജ്യോതിഷം തുടങ്ങിയ പരമ്പരാഗത അറിവുകളെ ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്നതിനുള്ള ഒരു സുപ്രധാന പദ്ധതിക്ക് ഞങ്ങൾ ഈ വർഷം തുടക്കം കുറിക്കുകയാണ്. മുൻകാല പഠനങ്ങളുടെയും പ്രവൃത്തിപരിചയത്തിന്റെയും അംഗീകാരം (Recognition of Prior Learning-RPL) എന്ന നിലയിലാണ് ഈ സർട്ടിഫിക്കേഷൻ പ്രക്രിയ നടപ്പിലാക്കുന്നത്. നമ്മുടെ സമ്പന്നമായ പൈതൃകത്തെ സംരക്ഷിക്കുന്നതിനൊപ്പം, കൃത്യമായ സർട്ടിഫിക്കേഷൻ ഇല്ലാത്തതുകൊണ്ട് ഈ മേഖലകളിൽ പ്രവർത്തിക്കുന്ന വിദഗ്ധർക്ക് ലഭിക്കാതെ പോകുന്ന അർഹമായ അംഗീകാരവും അവസരങ്ങളും ഉറപ്പാക്കാൻ ഇതിലൂടെ സാധിക്കും.

 

പഠിതാക്കൾക്ക് പബ്ലിക് ഡിജിറ്റൽ ലൈബ്രറി

-കൊച്ചിൻ ഷിപ്പ്യാർഡിന്റെ CSR ഫണ്ട് ഉപയോഗിച്ച് ഓപ്പൺ യൂണിവേഴ്സിറ്റിയിൽ ഒരുക്കുന്ന പബ്ലിക് ഡിജിറ്റൽ ലൈബ്രറിയുടെ പ്രവർത്തനങ്ങൾ അവസാന ഘട്ടത്തിൽ ആണ്. ഇത് യാഥാർഥ്യമാകുന്നതോടെ പഠിതാക്കൾക്കു എവിടിരുന്നും ലൈബ്രറി ബുക്കുകൾ റെഫർ ചെയ്യുവാനുള്ള സൗകര്യം ഒരുങ്ങുകയാണ്. കൂടാതെ ഡിജിറ്റലയ്സ് ചെയ്യുന്നത് വഴി ഓഡിയോ ഫോർമാറ്റിലും ബുക്കുകൾ ലഭ്യമാക്കും. കാഴ്ചപരിമിതി ഉള്ള പഠിതാക്കൾക്ക് ഈ സേവനം പ്രയോജനപ്പെടുത്താം. ഇന്റർനെറ്റ് സേവനം ലഭ്യമല്ലാത്ത ഇടങ്ങളിൽ ഇരുന്നും പഠിതാക്കൾക്ക് യൂണിവേഴ്സിറ്റിയുടെ പബ്ലിക് ഡിജിറ്റൽ ലൈബ്രറി സേവനം പ്രയോജനപ്പെടുത്തുവാൻ സാധിക്കുന്ന വിധം ക്രമീകരണങ്ങൾ ഒരുക്കും. കൂടാതെ പൊതു ജനങ്ങൾക്ക് കൂടി ലൈബ്രറി സൗകര്യം വിനിയോഗിക്കുവാൻ കഴിയുന്ന രീതിയിലാണ് ഇതു വിഭാവനം ചെയ്തിരിക്കുന്നത്.

-സ്റ്റേറ്റ് പബ്ലിക് ലൈബ്രറിയും ലൈബ്രറി കൗൺസിലിന്റെ കീഴിലുള്ള മികച്ച ലൈബ്രറികൾ എല്ലാം ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി പഠിതാക്കളുടെ ഒരു റഫറൻസ് ലൈബ്രറിയാക്കി മാറ്റുവാൻ വേണ്ട നടപടികൾ പുരോഗമിക്കുന്നു. കൊല്ലം ജില്ലാ ലൈബ്രറി യൂണിവേഴ്സിറ്റിയുടെ പ്രധാന റഫറൻസ് ലൈബ്രറി ആകുകയാണ്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ജില്ലാ ലൈബ്രറി കൗൺസിലുകളുമായി ചേർന്ന് സംസ്ഥാനത്തെ എല്ലാ ജില്ലാ ലൈബ്രറികളേയും ഇത്തരത്തിൽ റഫറൻസ് ലൈബ്രറിയായി മാറ്റുവാനുള്ള നടപടികൾ പുരോഗമിക്കുന്നു.

കേരളത്തിലുടനീളം 60 ഓളം പരീക്ഷാ കേന്ദ്രങ്ങൾ യൂണിവേഴ്‌സിറ്റിക്ക് നിലവിൽ ലഭ്യമാണ്. ഓപ്പൺ ബുക്ക്‌ പരീക്ഷ പോലുള്ള നൂതന പരീക്ഷാ രീതികൾ യൂണിവേഴ്സിറ്റി വിജയകരമായി പ്രാവർത്തികമാക്കിയിട്ടുണ്ട്. എക്സാം ഓൺ ഡിമാൻഡ് ഉടൻ യൂണിവേഴ്സിറ്റിയിൽ നടപ്പിലാക്കും. പഠിതാക്കൾക്ക് അവർ ആവശ്യപ്പെടുമ്പോൾ സ്ലോട്ട് ബുക്ക് ചെയ്തു പരീക്ഷ എഴുതുവാൻ എക്സാം ഓൺ ഡിമാന്റിലൂടെ സാധിക്കും. ഓൺലൈൻ എക്സാമിനേഷനും, ഓൺലൈൻ മൂല്യനിർണ്ണയവും ഈ വർഷം നടപ്പിലാക്കും.
കലോത്സവം, അത്‌ലറ്റിക് മീറ്റ് എന്നിവയാണ് മറ്റ് പ്രത്യേകതകൾ. എല്ലാ വർഷങ്ങളിലും പഠിതാക്കൾക്കായി കലോത്സവവും, സ്പോർട്സ് മീറ്റും ഓപ്പൺ യൂണിവേഴ്സിറ്റി സംഘടിപ്പിക്കുന്നുണ്ട്. പങ്കെടുക്കുന്ന പഠിതാക്കൾക്കു ഗ്രേസ്‌ മാർക്കും ഇന്റർ യൂണിവേഴ്സിറ്റി, നാഷണൽ ലെവൽ മത്സരങ്ങളിൽ പങ്കെടുക്കുവാൻ അവസരവുമുണ്ട്.

സാമൂഹിക നന്മ ലക്ഷ്യം വച്ചുള്ള പദ്ധതികൾ

-ജയിൽ അന്തേവാസികളുടെ തുടർപഠനം സാധ്യമാക്കുന്ന സമന്വയ പദ്ധതി സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായുള്ള ജയിൽ അന്തേവാസികൾക്ക് തുടർ പഠനത്തിന് അവസരം ഒരുക്കുന്നു. നിലവിൽ വിവിധ ജയിലുകളിൽ നിന്നായി 100 ഓളം അന്തേവാസികൾ ഈ പദ്ധതിയിലൂടെ പഠിക്കുന്നുണ്ട്

-അനാഥാലയത്തിലെ അന്തേവാസികളായ പഠിതാക്കൾക്ക് ഫീസ് കൺസെഷനോടെ പഠിക്കുവാനുള്ള അവസരം ഒരുക്കിയിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയിൽ നിലവിൽ പഠിക്കുന്ന സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നതും പഠനത്തിൽ മികവ് പുലർത്തുന്നതുമായ ഭവനരഹിതരായ എല്ലാ പഠിതാക്കൾക്കും ഒപ്പം പദ്ധതിയിൽപ്പെടുത്തി വീട് നിർമ്മിച്ച് നൽകുന്നുണ്ട്. 29 പഠിതാക്കൾക്കു ഈ പദ്ധതിയുടെ പ്രയോജനം ലഭിച്ചിട്ടുണ്ട്. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്നവർക്ക് തുടർന്ന് പഠിക്കുവാൻ ശ്രീ നാരായണ ഗുരു മെറിറ്റ് സ്കോളർഷിപ്പ് ഈ അധ്യയന വർഷം മുതൽ ആരംഭിച്ചിട്ടുണ്ട്.

-വിവിധ ജില്ലാ പഞ്ചായത്തുകളുമായി ചേർന്ന് അർഹരായ പഠിതാക്കളെ കണ്ടെത്തി ഫീസ് ഇളവോടെ പഠിപ്പിക്കുവാൻ വിവിധ പദ്ധതികൾ നിലവിലുണ്ട്. എല്ലാ ജില്ലാ പഞ്ചായത്തുകളുടെയും പദ്ധതി വിഹിതത്തിൽ ഇതിനായുള്ള ഫണ്ട് വകയിരുത്തിയിട്ടുണ്ട്. സംസ്ഥാന സാക്ഷരതാ മിഷനുമായി സഹകരിച്ചു എല്ലാ ജില്ലകളിലും അഡ്മിഷൻ ഹെല്പ് ഡെസ്ക് സജ്ജീകരിച്ചിട്ടുണ്ട്. ഇതിനായി അതാതു ജില്ലാ സാക്ഷരതാ മിഷനുമായി ബന്ധപ്പെടാവുന്നതാണ്.

-വിജ്ഞാന കേരളം പദ്ധതിയുടെ ഭാഗമായി സംസ്ഥാനത്തെ എൻ.എസ്.എസ് യൂണിറ്റുകൾ തൊഴിലും നൈപുണ്യവും എന്ന ആശയത്തിലൂന്നി നടത്തുന്ന സന്നദ്ധ പ്രവർത്തനം നൈപുണ്യ വികസനത്തിനായുള്ള പ്രൊജക്ട് ബേസ്ഡ് പദ്ധതിയായി പരിഗണിച്ചുക്കൊണ്ട് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി സർട്ടിഫിക്കറ്റ് പ്രദാനം ചെയ്യുന്നുണ്ട്. ഇതു പ്രാവർത്തികമാക്കുന്നതു കെ-ഡിസ്‌കും, ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്‌സിറ്റിയും, സ്റ്റേറ്റ് എൻ.എസ്.എസ് ഓഫീസുമായി ചേർന്നാണ്. ഈ പദ്ധതിയുടെ രജിസ്ട്രേഷൻ ലിങ്ക് ഇപ്പോൾ ഓപ്പൺ ആണ്.

-വനിതാ ശിശു ക്ഷേമ വകുപ്പുമായി സഹകരിച്ച് അർഹരായ കുടുംബശ്രീ അംഗങ്ങളുടെ തുടർ പഠനവും, സാമൂഹിക നീതി വകുപ്പുമായി സഹകരിച്ച് ട്രാൻസ്‌ജൻഡർ വിഭാഗത്തിലെ തുടർപഠനം ആഗ്രഹിക്കുന്നവർക്ക് അതിന് അവസരം ഒരുക്കുവാനുമുള്ള പദ്ധതികളും പൂർത്തിയായി വരുന്നു.

ഉന്നതവിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഏതൊരാൾക്കും തങ്ങളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാനുള്ള സുവർണ്ണാവസരമാണ് ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇതിലൂടെ ഒരുക്കുന്നത്. പരമ്പരാഗത രീതികളിൽ നിന്ന് മാറി, ആധുനിക സാങ്കേതികവിദ്യയുടെയും വിപ്ലവാത്മകമായ പാഠ്യപദ്ധതികളുടെയും സഹായത്തോടെ കേരളത്തിലെ വിദ്യാഭ്യാസ മേഖലയിൽ വലിയൊരു ജനകീയ മുന്നേറ്റം സൃഷ്ടിക്കാൻ യൂണിവേഴ്സിറ്റിക്ക് സാധിക്കുമെന്നുറപ്പാണ്. കൊല്ലം മുണ്ടയ്ക്കലിൽ യൂണിവേഴ്സിറ്റിയുടെ സ്വന്തം ക്യാമ്പസ് കൂടി ഉടൻ യാഥാർഥ്യമാകുന്നതോടെ കൂടുതൽ വിപുലമായ സേവനങ്ങളുമായി സർവ്വകലാശാല മുന്നോട്ടുപോകും.

പങ്കെടുത്തവർ
1. പ്രൊഫ. (ഡോ.) ജഗതി രാജ് വി. പി. ( ബഹു. വൈസ് ചാൻസിലർ)
2. ഡോ. സി. ഉദയകല ( സിൻഡിക്കേറ്റ് മെമ്പർ )
3. ശാലിനി കെ എസ് ( പി ആർ ഒ )
4.
5.
6.
7.
8.
9.
10.
11.

 

 

 

 

 

 

 

യു.ജി/പി.ജി പ്രോഗ്രാമുകൾ

നാലു വർഷ ഓണേഴ്സ് പ്രോഗ്രാമുകൾ

1. ബിബിഎ (എച്ച്.ആർ, മാർക്കറ്റിംഗ്, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്)
2. ബികോം (ഫിനാൻസ്, കോ-ഓപ്പറേഷൻ, ലോജിസ്റ്റിക്സ് & സപ്ലൈ ചെയിൻ മാനേജ്‌മെന്റ്)
3. ബി എ ഇംഗ്ലീഷ്
4. ബി എ മലയാളം
5. ബി എ ഹിസ്റ്ററി
6. ബി എ സോഷ്യോളജി

മൂന്ന് വർഷ ബിരുദ പ്രോഗ്രാമുകൾ

1. ബി എസ് സി ഡാറ്റാ സയൻസ് & അനലറ്റിക്സ്
2. ബി എ നാനോ എന്റർപ്രെണർഷിപ്പ്
3. ബി സി എ
4. ബി എ അറബിക്
5. ബി എ ഹിന്ദി
6. ബി എ സംസ്കൃതം
7. ബി എ അഫ്സൽ ഉൽ ഉലമ
8. ബി എ എക്കണോമിക്സ്
9. ബി എ ഫിലോസഫി
10 ബി എ പൊളിറ്റിക്കൽ സയൻസ്

പി ജി പ്രോഗ്രാമുകൾ

1. എം കോം
2. എം എ ഇംഗ്ലീഷ്
3. എം എ മലയാളം
4. എം എ അറബിക്
5. എം എ ഹിന്ദി
6. എം എ സംസ്‌കൃതം
7. എം എ ഹിസ്റ്ററി
8. എം എ സോഷ്യോളജി
9. എം എ എക്കണോമിക്സ്
10. എം എ ഫിലോസോഫി
11. എം എ പൊളിറ്റിക്കൽ സയൻസ്
12. എം എ പബ്ലിക് അഡ്മിനിസ്ട്രേഷൻ

എല്ലാ സർട്ടിഫിക്കറ്റ് & ഡിപ്ലോമ പ്രോഗ്രാമുകൾക്കും NCVET യുടെ certification കൂടി ലഭ്യമാക്കുവാനുള്ള നടപടികൾ എടുത്തിട്ടുണ്ട്. ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾക്ക് ചേരുന്നവർക്ക് Dual Certification ആയിരിക്കും ലഭിക്കുക. യൂണിവേഴ്സിറ്റി നടത്തുന്നതും ഇനി നടത്താൻ ഉദ്ദേശിക്കുന്നതുമായുള്ള സർട്ടിഫിക്കറ്റ് ഡിപ്ലോമ പ്രോഗ്രാമുകൾ ഉൾപ്പെടെ എല്ലാ പ്രോഗ്രാമുകളും ക്രെഡിറ്റ്‌ ബേസ്ഡ് ചോയ്സ് സിസ്റ്റത്തിൽ (Credit Based Choice System) ആണെന്നതിനാൽ എല്ലാ പഠിതാക്കളേയും എ.ബി.സി (ABC) പോർട്ടലിൽ രജിസ്റ്റർ ചെയ്യിക്കുന്നത് കൊണ്ട് തന്നെ തുടർന്ന് പഠിക്കുന്ന എല്ലാ പ്രോഗ്രാമുകൾക്കും ക്രെഡിറ്റ് ട്രാൻസ്ഫർ സാധ്യമാകുന്നു.
ബി എ നാനോ എന്റർപ്രെണർഷിപ്പ് പ്രോഗ്രാം

മികച്ച സംരംഭകരാകാനുള്ളതെല്ലാം പരിചയപ്പെടുത്തുന്ന ഒരു സമ്പൂർണ്ണ ബിരുദ പ്രോഗ്രാമാണ് ബി.എ നാനോ എന്റർപ്രെണർഷിപ്പ് പ്രോഗ്രാം. പഠിതാക്കൾക്ക് അവരുടെ അഭിരുചിക്കനുസരിച്ചുള്ള ഒരു ബിസിനസ്‌ മേഖലയിൽ പ്രായോഗിക പരിചയവും സംരംഭകത്വശേഷിയും ഈ പ്രോഗ്രാം ഉറപ്പാക്കുന്നു. ആറ് സെമസ്റ്ററുകളിലായി 132 ക്രെഡിറ്റും 26 വിഷയങ്ങളുമാണ് ഈ പ്രോഗ്രാമിൽ ഉള്ളത്. രണ്ട്, നാല്, അഞ്ച് സെമസ്റ്ററുകളിൽ പ്രായോഗിക പരിശീലനമടങ്ങുന്ന 6 ക്രെഡിറ്റ് വീതമുള്ള ഓരോ വൊക്കേഷണൽ കോഴ്സുകൾ കൂടി ഉൾപ്പെടുന്നു.

സംരംഭകത്വത്തിന്റെ അടിസ്ഥാന തത്വങ്ങൾ, സൂഷ്മ സംരംഭങ്ങളുടെ രൂപീകരണം, നിയമ വശങ്ങൾ, കേരളത്തിലെ വ്യാവസായിക-നിയമ പരിസ്ഥിതി, കേരളത്തിൽ സൂഷ്മ സംരംഭങ്ങൾക്കുള്ള സർക്കാർ സ്ഥാപന-സഹായ പദ്ധതികൾ, ഈ-ബിസിനസ്സ്, ഡിജിറ്റൽ മാർക്കറ്റിംഗ് തുടങ്ങി ഇംഗ്ലീഷ് ഫോർ ബിസിനസ്സ് വരെയുള്ള വിവിധ വിഷയങ്ങൾ ഈ നൂതന സിലബസിൽ ഉണ്ട്.

സർക്കാർ അർദ്ധ സർക്കാർ സ്ഥാപനങ്ങളുടെ സഹകരണത്തോടെ നൽകുന്ന പരിശീലന പരിപാടികൾ, സൂഷ്മ സംരംഭക സ്ഥാപനങ്ങളിൽ ചെയ്യുന്ന ഇന്റേൺഷിപ്, പഠിതാവ് തെരഞ്ഞെടുക്കുന്ന സൂഷ്മ സംരംഭത്തെക്കുറിച്ചുള്ള പ്രോജെക്ട് റിപ്പോർട്ട് എന്നിവ ഈ ബിരുദ പാഠ്യപദ്ധതിയുടെ പ്രത്യേകതകളാണ്. കേരള സ്റ്റാർട്ടപ്പ് മിഷൻ, കുടുംബശ്രീ, ഇൻഡസ്ട്രിസ് ഡിപ്പാർട്മെന്റ് എന്നിവരുമായി സഹകരിച്ചാണ് യൂണിവേഴ്സിറ്റി ഈ ബിരുദ പ്രോഗ്രാം നടത്തുന്നത്.

അടുത്ത വർഷം ആരംഭിക്കുന്ന പ്രോഗ്രാമുകൾ

1. ബി എ പബ്ലിക് അഡ്മിനിസ്ട്രേഷൻ
2. എം എസ് ഡബ്ല്യൂ
3. എം എസ് സി മാത്തമാറ്റിക്സ്
4. എം ലിബ്
5. ബി ലിബ്
6. ബി എഡ്
7. റിസർച്ച് പ്രോഗ്രാമുകൾ

പുതുതായി ആരംഭിക്കുന്ന ഡിപ്ലോമ / സർട്ടിഫിക്കറ്റ് പ്രോഗ്രാമുകൾ

വിവിധ പ്രമുഖ സ്ഥാപനങ്ങളുമായി സഹകരിച്ച് ഈ അധ്യയന വർഷം മുതൽ യൂണിവേഴ്സിറ്റി ആരംഭിക്കുന്ന പുതിയ കോഴ്സുകൾ താഴെ പറയുന്നവയാണ്:
1. ഡിപ്ലോമ ഇൻ ക്രിസ്ത്യൻ സ്റ്റഡീസ് (തലശ്ശേരി ആൽഫ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് തിയോളജി ആൻഡ് സയൻസുമായി സഹകരിച്ച്)
2. ബേസിക് സർട്ടിഫിക്കറ്റ് ഇൻ മൈക്രോസോഫ്റ്റ് എക്സൽ (ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഇക്കണോമിക്സ് ഡിപ്പാർട്ട്മെന്റ്)
3. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് ഇൻഡസ്ട്രിയൽ സേഫ്റ്റി (കൊല്ലം ഐറെസ് അക്കാദമിയുമായി സഹകരിച്ച്)
4. പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഡിജിറ്റൽ സർവേയിംഗ് – യൂസിങ് ടോട്ടൽ സ്റ്റേഷൻ ആൻഡ് ഡി.ജി.പി.എസ് (കൊല്ലം വി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് അഡ്വാൻസ്ഡ് സ്റ്റഡീസുമായി സഹകരിച്ച്)
5. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ഒക്യുപേഷണൽ സേഫ്റ്റി ആൻഡ് ഹെൽത്ത് (സി.ഐ.എസ്.എം ഇൻസ്റ്റിറ്റ്യൂട്ടുമായി സഹകരിച്ച്)
6. ഡിപ്ലോമ ഇൻ ബർത്ത് ജേർണി കെയർ – ആന്റിനേറ്റൽ ആൻഡ് പോസ്റ്റ്പാർട്ടം കെയർ (പാവുമ്പ ക്രിയേറ്റിവിറ്റി ഗാർഡനുമായി സഹകരിച്ച് പ്രസവകാല-പ്രസവാനന്തര പരിചരണ കോഴ്സ്)
7. ഡിപ്ലോമ ഇൻ ജർമ്മൻ ഭാഷാ പഠനം (വിൻസെഡുവുമായി സഹകരിച്ച്)
8. ഡിപ്ലോമ ഇൻ ഹിന്ദി ട്രാൻസ്ലേഷൻ സ്റ്റഡീസ് (ശ്രീനാരായണഗുരു ഓപ്പൺ യൂണിവേഴ്സിറ്റി ഹിന്ദി ഡിപ്പാർട്ട്മെന്റ് നടത്തുന്ന വിവർത്തന പഠന കോഴ്സ്)
9. ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷൻ
10. ഡിപ്ലോമ ഇൻ നഴ്സിങ് – ഹോസ്പിറ്റൽ ഇൻഫർമേഷൻ സിസ്റ്റം (ജെ. ആൻഡ് എ. ബിസിനസ് ഗ്രൂപ്പുമായി സഹകരിച്ച്)
11. ഡിപ്ലോമ ഇൻ യോഗ ആൻഡ് വെൽനസ് (ആനന്ദമയ യോഗ & കളരി റിസർച്ച് സെന്ററുമായി സഹകരിച്ച്)
12. സർട്ടിഫിക്കറ്റ് കോഴ്സ് ഇൻ ക്ലാസിക്കൽ മ്യൂസിക്, ഹിന്ദുസ്ഥാനി, വെസ്റ്റേൺ വോക്കൽ, ഫിലിം സോങ് സിങ്ങിങ് (കൊച്ചി സോൾ ഓഫ് മ്യൂസിക്കുമായി സഹകരിച്ച് നടത്തുന്ന സംഗീത കോഴ്സുകൾ)
13. ജേണലിസം, വീഡിയോ എഡിറ്റിംഗ് കോഴ്സുകൾ (മീഡിയാ വൺ അക്കാദമിയുമായി സഹകരിച്ച്)
14. ഡിപ്ലോമ ഇൻ ഡിജിറ്റൽ മാർക്കറ്റിംഗ് ആൻഡ് ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) (ടെക്നോവാലിയുമായി സഹകരിച്ച്)
15. ഡിപ്ലോമ ഇൻ പെർഫോമിംഗ് ആർട്സ് – ഭരതനാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം (നാട്യ ആർട്സ് ഇന്നൊവേഷൻ പ്രൈവറ്റ് ലിമിറ്റഡുമായി സഹകരിച്ച് നടത്തുന്ന നൃത്ത പഠന കോഴ്സുകൾ)
16. ഡിപ്ലോമ ഇൻ ഡ്രോൺ ടെക്നോളജി, അൺമാൻഡ് ഏരിയൽ സിസ്റ്റംസ് (UAS) ആൻഡ് ജിയോസ്പേഷ്യൽ ഇന്റലിജൻസ്
17. ഡിപ്ലോമ ഇൻ ഇലക്ട്രിക് വെഹിക്കിൾ സിസ്റ്റംസ് ആൻഡ് ടെക്നോളജീസ്
18. അഡ്വാൻസ്ഡ് ഡിപ്ലോമ ഇൻ ബയോമെഡിക്കൽ ടെക്നോളജി ആൻഡ് മെഡിക്കൽ ഡിവൈസ് റെഗുലേഷൻസ്
19. ഡിപ്ലോമ ഇൻ സ്മാർട്ട് ഇൻഫ്രാസ്ട്രക്ചർ IoT & EDGE സിസ്റ്റംസ് ഡിപ്ലോയ്മെന്റ്
20. ഡിപ്ലോമ ഇൻ ഇൻഡസ്ട്രിയൽ IoT ആൻഡ് ലോറവാൻ (LoRaWAN) സൈബർ-ഫിസിക്കൽ സിസ്റ്റംസ് എൻജിനീയറിങ്
21. ഡിപ്ലോമ ഇൻ ജനറേറ്റീവ് AI ആൻഡ് എക്സ്പ്ലെയ്നബിൾ ഇന്റലിജൻസ് എൻജിനീയറിങ്
22. ഡിപ്ലോമ ഇൻ ഇലക്ട്രോണിക് സെക്യൂരിറ്റി സിസ്റ്റംസ് ഡിസൈൻ ആൻഡ് ഇന്റഗ്രേഷൻ വിത്ത് AI
23. ഡിപ്ലോമ ഇൻ അഡിറ്റീവ് മാനുഫാക്ചറിങ്, 3D പ്രിന്റിങ് ആൻഡ് സ്മാർട്ട് മാനുഫാക്ചറിങ് യൂസിങ് IoT
24. ഡിപ്ലോമ ഇൻ AI ഡ്രിവൻ ഡിജിറ്റൽ മാനുഫാക്ചറിങ് ആൻഡ് സ്മാർട്ട് കോഓപ്പറേറ്റീവ് സിസ്റ്റംസ്
25. ഡിപ്ലോമ ഇൻ AI ഇൻഫ്രാസ്ട്രക്ചർ, ഡാറ്റാ സെന്റർ ആൻഡ് ഹൈ-പെർഫോമൻസ് കമ്പ്യൂട്ടിങ് എൻജിനീയറിങ്