മ്യാൽക്കരപ്പുറത്ത് പ്രൊഡക്ഷൻസിന്റെ ബാനറിൽ ടോമി മ്യാൽക്കരപ്പുറത്ത് നിർമ്മിക്കുന്ന ചിത്രമാണ് ക്നായി തോമാ പ്രസാദ് വാളച്ചേരിൽ
ചിത്രം സംവിധാനം ചെയ്യുന്നു
വാഗമൺ വച്ച്
സ്വിച്ച് ഓൺ കർമ്മം കഴിഞ്ഞു ചിത്രീകരണം ആരംഭിച്ചു. പീരുമേട് എംഎൽഎ സിറിയക് തോമസ് ഭദ്രദീപം കൊളുത്തി. ക്നായി സമുദായ സെക്രട്ടറി ടി ഓ എബ്രഹാം, ശ്രീ തമ്പാൻ തോമസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ സാബു ചെമ്മലക്കുഴി. പ്രൊഡക്ഷൻ കൺട്രോളർ ആന്റണി ഏലൂർ.
വാഗമൺ, പാലക്കാട്, കൂത്താട്ടുകുളം, തൈക്കാട്ടുശ്ശേരി, എന്നിവിടങ്ങളിലാണ് പ്രധാന ലൊക്കേഷൻ.
രചന കുമരകം ബാബു രാജ്.ഡി ഓ പി&എഡിറ്റിംഗ് ഗോകുൽ കാർത്തിക്.ചീഫ് അസോസിയേറ്റ് ഡയറക്ടർ ജയകൃഷ്ണൻ തൊടുപുഴ. അസോസിയേറ്റ് ഡയറക്ടർ
ഡോൺ ക്രിസ്റ്റി കുര്യാക്കോസ്. അസിസ്റ്റന്റ് ഡയറക്ടർസ് അർജുൻ വേണുഗോപാൽ,അശ്വിൻ പ്രേം.പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്
രാധാകൃഷ്ണൻ ചേലേരി.
സംഗീതം & പശ്ചാത്തല സംഗീതം പ്രശാന്ത് മോഹൻ എം പി
വരികൾ സൂരജ് രഘുനാഥ്, രജീഷ് തെറ്റിയോട്, റീജിൻ ആർ ജെ. എന്നിവരാണ് എഴുതിയിരിക്കുന്നത്.
മേക്കപ്പ് പുനലൂർ രവി. കോസ്റ്റ്യൂംസ് സുകേഷ് താനൂർ. ആർട്ട് അജി മണിയൻ. സംഘട്ടനം ബ്രൂസിലി രാജേഷ്. ഗൺ എഫക്റ്റ് ഗൺ രാജേന്ദ്രൻ.കൊറിയോഗ്രാഫർ അഭിലാഷ് കൊച്ചിൻ.സ്റ്റിൽസ് അജേഷ് ആവണി.
പ്രശസ്ത സംവിധായകൻ വിജി തമ്പി ക്നായി തോമയായി മുഖ്യവേഷത്തിൽ എത്തുന്നു. 80 കളിലെ ഹിറ്റ് ജോഡിയായ ജോസ്-അംബിക എന്നിവരും പ്രധാന വേഷത്തിൽ എത്തുന്നു. കൂടാതെ
സജി സോമൻ,
ഇസ്ഹാക്ക്, ജയകൃഷ്ണൻ,ചേർത്തല ജയൻ, കോട്ടയം രമേശ്,മുരളി മോഹൻ. ആലപ്പി അഷ്റഫ്, ഇബ്രാഹിംകുട്ടി,ചാലി പാലാ. ആന്റണി ഏലൂർ, ജോസഫ് ചാവറ, സൈമൺ പാറക്കൽ മല്ലിക സുകുമാരൻ, ശ്രീലത നമ്പൂതിരി, പുതുമുഖങ്ങളായ ശ്രീ ദർശൻ,സന്തോഷ് കുമാർ നാട്ടകം,ആശിഷ് അലക്സ്,അഭിനവ് എന്നിവരും അഭിനയിക്കുന്നു.
പി ആർ ഓ എം കെ ഷെജിൻ.
