തിരുവനന്തപുരം :ജിഎച്ച്എസ്എസ് നാവായിക്കുളം സ്കൂളിൽ വിദ്യാരംഗം കലാസാഹിത്യവേദിയുടെ ആഭിമുഖ്യത്തിൽ വഞ്ചിപ്പാട്ട് പഠനശിബിരം നടന്നു.
പ്രശസ്ത വഞ്ചിപ്പാട്ട് കലാകാരൻ അരുൺ ആറന്മുള ഉദ്ഘാടനം ചെയ്തു. പഠനശിബിരം നയിച്ചു.
കുട്ടികൾ വഞ്ചിപ്പാട്ട് അവതരിപ്പിച്ചും ചോദ്യങ്ങൾ ചോദിച്ചും ക്ലാസ് സജീവമായി. വിദ്യാർത്ഥികളായ മൈഥിലി, തീർത്ഥാരാജ് എന്നിവർ ആങ്കറിംഗ് ചെയ്ത ചടങ്ങിൽ സ്കൂൾ എച്ച് എം ശ്രീ അനിൽകുമാർ,
പി ടി എ പ്രസിഡന്റ് ശ്രീ ഗാന്ധിലാൽ എസ് എം സി ചെയർമാൻ ശ്രീ നാസിം, വിദ്യാരംഗം കൺവീനറും അധ്യാപകനുമായശ്രീ സുൽജിത്ത് , അധ്യാപകരായ ശ്രീമതി ശ്രീകുമാരി ശ്രീ അശോകുമാർ, ശ്രീമതി സന്ധ്യ. എന്നിവർ സംസാരിച്ചു.
വിദ്യാർത്ഥികളായ അമൃത എസ് അനിൽ,
സ്വാഗതവും ഹരിപ്രിയ,മുഹമ്മദ് ഫർഹാൻ എന്നിവർ ആശംസയും,അയ്ഷ സിയാ നന്ദിയും പറഞ്ഞു
