ആർ.അച്യുതൻ നാടിനെ സ്നേഹിച്ച നിശബ്ദ പോരാളി…സ്മരണാഞ്ജലിയുമായി ബിജു യുവശ്രീ1 min read

നാവോത്ഥാനത്തിൻ്റെ ആരംഭത്തിൽ കീഴാള വർഗത്തിന് അക്ഷരം നിഷേധിച്ചിരുന്ന കാലഘട്ടത്തിൽ പിന്നോക്ക വിഭാഗക്കാർക്കായി കൊല്ലം ജില്ലയിലെ ഭൂതക്കുളം എന്ന സ്ഥലത്ത് ഒരു ചെറുപ്പക്കാരൻ തൻ്റെ ഇച്ഛാശക്തിയും നിശ്ചയദാർഡ്യവും കൊണ്ട്.ഒരു കുടി പള്ളിക്കുടം സ്ഥാപിച്ചു.ഇന്ത്യയുടെ സ്വാതന്ത്ര്യ സമര സേനാനിയും, കോൺഗ്രസ് പ്രവർത്തകനും, അയിത്തോചാടന പ്രസ്ഥാനത്തിൻ്റെ നേതാവും, നിസ്സഹകരണ പ്രസ്ഥാനത്തിലൂടെ വളർന്ന ഖാദി പ്രസ്ഥാനത്തിൻ്റെ സന്തത സഹചാരിയുമായ ആർ.അച്യുതൻ എന്ന മനുഷ്യ സ്നേഹിയായിരുന്നു. ആ ചെറുപ്പക്കാരൻ………

ആർ.അച്യുതൻ സാറിൻ്റെ 39-ാം സ്മൃതിദിനമാണ് നാളെ …സ്മരണാഞ്ജലികൾ……
പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും, ഗാന്ധിയനുമായ ആർ.അച്യുതൻ സാർ കൊല്ലം ജില്ലയിലെ ഭൂതക്കുളം – പുന്നേക്കുളം എന്ന ഗ്രാമത്തിൽ കൊച്ചയ്യ- കണ്ണൻ ദമ്പതിമാരുടെ മകനായി1914 മേയ് 27 ന് ജനിച്ചു. മലയാളം ഹയർ വിദ്യാഭ്യാസത്തിന് ശേഷം കടയ്ക്കൽ, തട്ടാമലരാമൻപിള്ള സാറിൻ്റെ നേതൃത്വത്തിലുള്ള ഹരിജൻസേവാസംഘം സ്കൂളിൽ അദ്ധ്യാപകനായി മാറി. സ്റ്റേറ്റ് കോൺഗ്രസിൻ്റെ ആവിർഭാവ കാലം മുതൽ അതിൻ്റെ മുന്നണിപ്പടയാളിയായിരുന്നുആർ.അച്യുതൻ.കോൺഗ്രസിന് തിരുവിതാംകൂറിൽ 8 ഡിവിഷനുകൾ ഉണ്ടായിരുന്നു. അതിൽ ഒരു ഡിവിഷനായിരുന്നു പരവൂർ ഡിവിഷൻ. അവിടെയും പാരിപ്പള്ളിയിലുംനടന്നു വന്ന സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനങ്ങൾ അടിച്ചമർത്താൻ വേണ്ടി സർ സി.പി.രാമസ്വാമി അയ്യർ ഒരു പ്ലാറ്റൂൺ പോലീസ് സേനയെ തന്നെ പരവൂരിൽ വിന്യസിച്ചിരുന്നു. 1938ൽ ദിവാൻ ഭരണത്തിന് എതിരെ നടന്ന സമരപരിപാടി, 1942ൽ നടന്ന ക്വിറ്റ് ഇന്ത്യ സമരപരിപാടിയിൽ പങ്കെടുത്തതിന് പോലീസ് അറസ്റ്റു ചെയ്ത് മൂന്ന് വർഷത്തോളം ശിക്ഷിക്കുകയുണ്ടായി.അവർണ്ണരെന്നും ജാതിയിൽ താഴ്ന്നവരെന്നും മുദ്രകുത്തി തീണ്ടലും തൊടീലും ആചാരമാക്കി പൊതുനിരത്തുകളിൽ നിന്നും ക്ഷേത്രപ്രവേശനത്തിൽനിന്നും ആട്ടിയകറ്റപ്പെട്ടിരുന്ന എല്ലാ ജനവിഭാഗങ്ങൾക്കും പൂതക്കുളം ക്ഷേത്രത്തിൽ ആരാധനയ്ക്കായി പ്രവേശനം ലഭിക്കുന്നതിനു വേണ്ടി നടന്ന സമരത്തിന് നേതൃത്വം നൽകി.1936 നവംബർ 12ന് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മ മഹാരാജാവ് നടത്തിയ ക്ഷേത്രപ്രവേശന വിളബരത്തെ തുടർന്ന് നടന്ന ആഘോഷ പരിപാടികളിൽ പങ്കെടുക്കാൻ മഹാത്മാഗാന്ധിജി 1937 ജനുവരി 12 മുതൽ 21 വരെ തിരുവിതാംകൂർ സന്ദർശിച്ചു.1937 ജനുവരി 16ന് കടയ്ക്കൽ ,തട്ടാമലരാമൻപിള്ള സാർ,, ആർ.അച്യുതൻ സാർ, KNഗോപാലക്കുറുപ്പ് ,അഡ്വ.MG കോശി, വരിഞ്ഞം എൻ.രാഘവൻപിള്ള, അഡ്വ.പി. കുഞ്ഞുകൃഷ്ണൻ Ex MLA, ശ്രീമൂലം പ്രജാസഭാ അംഗംഎ.കെ.ഭാസ്ക്കർ Ex MLA എന്നിവർ ചേർന്ന് പാരിപ്പള്ളിയിൽ മഹാത്മാഗാന്ധിയ്ക്ക് സ്വീകരണം നൽകി. ഗാന്ധിജിയോടൊപ്പം മഹാദേവ് ദേശായി, രാജ്കുമാരി അമൃത് കൗർ, കനു ഗാന്ധി, ഹരിജൻ സേവാ സംഘം പ്രസിഡൻ്റ് അഡ്വ.ചങ്ങനാശേരി പരമേശ്വരൻ പിള്ള, സെക്രട്ടറി ഡോ.ജി.രാമചന്ദ്രൻ എന്നിവർ ഉണ്ടായിരുന്നു.കടയ്ക്കൽ തട്ടാമല രാമൻപിള്ള ഗാന്ധിജിയ്ക്ക് മംഗളപത്രം നൽകി. പത്രാധിപർ ടി.കെ.നാരായണനാണ് ഗാന്ധിജിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്.22 മൈൽ ദൂരത്തിൽ കടയ്ക്കൽ നിന്ന് ആയിരങ്ങൾ നടന്നു വന്നു. കടയ്ക്കൽ, പാരിപ്പള്ളി, മീനമ്പലം, കരിമ്പാലൂർ,വേളമാനൂർ പൂതക്കുളം,കല്ലുവാതുക്കൽ, ചിറക്കര തുടങ്ങിയ മേഖലകളിൽ നിന്നെത്തിയ ഗിരിവർഗ്ഗ വിഭാഗക്കാരായിരുന്നു ഏറ്റവും ആകർഷകമായ അലങ്കാരങ്ങളോടെ പാരിപ്പള്ളി കാളചന്ത മൈതാനം കമനീയമാക്കിയത്. ക്ഷേത്രപ്രവേശന വിളംബരത്തെ സ്പർശിച്ചു കൊണ്ടുള്ള ഗാന്ധിജിയുടെ പ്രസംഗം ക്ഷേത്ര ദർശനം നടത്തുമ്പോൾ അവർണ്ണ- സവർണ്ണ വ്യത്യാസത്തിൻ്റെ ആവശ്യമില്ല.സമാർ കർഷകമായ ഒരു അന്തസ്സ് സ്ത്രീ – പുരുഷന്മാർക്ക് സവർണ്ണർ അവർണ്ണരുടെ കുടിലുകളിൽ എത്തി ക്ഷേത്രങ്ങൾ സന്ദർശിക്കുന്ന ശീലം അവരിൽ വളർത്തി. ക്ഷേത്ര ദർശനം കൊണ്ട് അവർണ്ണരുടെ ജീവിതവീക്ഷണം മാറും ഇതായിരുന്നു ഗാന്ധിജിയുടെ പാരിപ്പള്ളി പ്രസംഗത്തിൻ്റെ അന്തസത്ത . കടയ്ക്കൽ തട്ടാമല രാമൻപിള്ള സാറിനെഗാന്ധിജി പ്രശംസിക്കുകയും ചെയ്തു. മഹാദേവ് ദേശായിയുടെ 1937-ൽ നവജീവൻ കാര്യാലയംപ്രസിദ്ധികരിച്ച “The Epic of Travancore”,1979-ൽകേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് പ്രസിദ്ധികരിച്ച പ്രൊഫ.കെ.രാമചന്ദ്രൻ നായർ എഴുതിയ “ഗാന്ധിജിയും കേരളവും ” 1971-ൽ പ്രസിദ്ധികരിച്ചസി.ബി.ദലാലിൻ്റെ “A Detailed chronology ” ഭാരതസർക്കാർ പ്രസിദ്ധികരിച്ച “collected works of Gandhi -volume 70 ” ,പ്രമുഖ സാതന്ത്ര്യ സമര സേനാനി .സി.നാരായണപിള്ളയുടെ “വേണാടിന്റെ വീരചരിതം”എന്നീ ചരിത്ര പുസ്തകങ്ങളിൽ ഗാന്ധിജിയുടെ പാരിപ്പള്ളി സന്ദർശത്തെ കുറിച്ച് പരാമർശിക്കുന്നു.1939 കാലഘട്ടത്തിൽ തിരുവിതാംകൂർ മഹാരാജാവ് ആയിരുന്നശ്രീ ചിത്തിര തിരുനാൾബാലരാമവർമ്മമഹാരാജാവ്ഭൂതക്കുളത്ത് ആർ.അച്യുതൻ സാറിൻ്റെ നേതൃത്വത്തിൽ ഒരു കുടി പള്ളിക്കുടം സ്ഥാപിക്കുന്നതിനും തിരുവിതാംകൂർ സർക്കാരിൽ നിന്ന് പ്രവർത്തിക്കുന്നതിനാവശ്യമായ ഗ്രാൻ്റും അനുവദിച്ചു . 1948 ൽ തിരുവിതാംകൂർ ലെജിസ്ലേറ്റീവ് അസംബ്ലിയിലേക്ക് കൊട്ടാരക്കര- III (പട്ടികജാതിസംവരണം)നിയോജക മണ്ഡലത്തിൽ നിന്ന് തിരഞ്ഞെടുത്തു. 1949 മുതൽ 1952 വരെ തിരു-കൊച്ചി നിയമസഭയിൽ കോൺഗ്രസ് പാർട്ടിയുടെ ചീഫ് വിപ്പായിരുന്നു. 1954-ൽവർക്കല ദ്വയാംഗ (പട്ടികജാതിസംവരണ ) മണ്ഡലത്തിൽ നിന്ന്തിരു -കൊച്ചിനിയമസഭയിലേക്ക്കോൺഗ്രസ് സ്ഥാനാർഥിയായിമത്സരിച്ചു പി എസ് പി യുടെ സി കൊച്ചുകുഞ്ഞിനോട് പരാജയപ്പെട്ടു. 1962 ൽ മാവേലിക്കര (പട്ടികജാതി സംവരണം)ലോകസഭാ മണ്ഡലത്തിൽ നിന്ന് ഇന്ത്യൻ പാർലമെൻ്റിലേക്ക് തെരഞ്ഞെടുത്തു. MP യായിരുന്ന കാലഘട്ടത്തിൽ.സതോൺ റയിവേ ബോർഡ് മെമ്പർ,postal & Telegram സോണൽ കമ്മിറ്റി മെമ്പർ, 1964 മുതൽ 1968 വരെ ആൾ ഇൻഡ്യാ ആൺടച്ചബിലിറ്റി എക്കണാമിക് ഡെവലപ്പുമെൻ്റ് അഡൈസ്റി ബോർഡിൽ അംഗമായിരുന്നു. 1962 പാർലമെൻ്റിൽ ശ്രീ നാരായണ ഗുരുദേവൻ്റെ ബഹുമാനാർത്ഥം തപാൽ മുദ്ര പ്രസിദ്ധപ്പെട്ടുത്തേണ്ടതിൻ്റെ ഔചിത്യത്തെപ്പറ്റി കേരളത്തിലെ എം.പി.മാർ കക്ഷിഭേദം കൂടാതെ പാർലമെൻ്റിൽ ശബ്ദമുയർത്തിയിരുന്നു .ശ്രീ ആർ .അച്യുതൻ ലോകസഭയിലും ശ്രീമതി ദേവകിഗോപിദാസ് രാജ്യസഭയിലും ഗവർമെണ്ടിൻ്റെ ശ്രദ്ധയിൽ പെടുത്തുകയുണ്ടായി.സ്മാരക മുദ്രകളിൽ (സ്റ്റാമ്പ് ) ഒന്നും തന്നെ അതുവരെ കേരളത്തിൻ്റെ മണ്ണിൽ പിറന്ന ആരെ സംബന്ധിച്ചും ഉണ്ടായിട്ടില്ല. 1967 ആഗസ്റ്റ് 20-ാം തീയതി ശ്രീ നാരായണ ഗുരുദേവൻ്റെ 113-ാം മതു ജന്മദിനാഘോഷത്തോടനുബന്ധിച്ചു കമ്പി തപാൽ വകുപ്പ് ഗുരുദേവനോടുള്ള ബഹുമാനാർത്ഥം പുറപ്പെടുവിച്ച “ശ്രീ നാരായണഗുരുദേവ സ്റ്റാമ്പിൻ്റെ പ്രകാശന കർമ്മം ഡൽഹി വിദൽ ഭായി പട്ടേൽ ആഡിറ്റോറിയത്തിൽ വച്ച്കമ്പിതപാൽ വകുപ്പിൻ്റെ ചുമതല വഹിക്കുന്ന മന്ത്രി ഡോ.രാം സുഭഗ് സിങ്ങിൻ്റെ പക്കൽ നിന്നു ആദ്യത്തെ സ്റ്റാമ്പു വിലയ്ക്കു വാങ്ങി കൊണ്ട് പ്രധാനമന്ത്രി ശ്രീമതി ഇന്ദിരാഗാന്ധി ഉദ്ഘാടനകർമ്മം നിർവഹിച്ചു.ശ്രീമതി.ലീലാഓംചേരിയുടെ പ്രാർത്ഥനാഗാനലാപത്തോടു കൂടിയാണു ചടങ്ങുകൾ ആരംഭിച്ചത്.ഗുരുദേവൻ്റെ കൃതികളുടെ ഒരു സമാഹാരമായ “ദർശനമാല” ഡോ.ബി.കെ.നായർ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയ്ക്ക് സമർപ്പിച്ചു.കമ്പി തപാൽ സഹമന്ത്രി ശ്രീ. ഇന്ദർ ഗുജറാൽ കൃതജ്ഞത പറഞ്ഞു. പ്രസ്തുത സമ്മേളനത്തിൽ കാമരാജ്, സ്വാമി ഭാസ്കരാനന്ദജി, വീരേന്ദ്ര അഗർവാൾ, പാലാട്ടു കുഞ്ഞിക്കോയ MP, ആർ. അച്യുതൻ MP, ബി.കെ.ഗെയിക്കുവാഡ് MPഎന്നിവർ പ്രസംഗിച്ചു.പ്രധാനമന്ത്രിയോടുള്ള കേരളീയരുടെ അകമഴിഞ്ഞ കൃതജ്ഞത ശ്രീമതി ദേവകി ഗോപി ദാസ് MP പ്രകടിപ്പിച്ചു..1951 ൽ കേരളഗാന്ധി കെ. കേളപ്പൻ്റെ നേതൃത്വത്തിൽ കേരള ഗാന്ധി സ്മാരകനിധി രുപികരിച്ചപ്പോൾ പ്രഥമഭരണസമിതി അംഗം.1953ൽ ആർ.അച്യുതൻ സാറിൻ്റെ മാനേജ്മെൻറിൽ ഭൂതക്കുളം ചെമ്പകശ്ശേരിLP സ്കുൾ സ്ഥാപിച്ചു.1956 ൽ UP ആയി. 1962 ൽ TTC യും 1965 ൽ High School ആയി.1998 മുതൽ ഹയർ സെക്കൻ ഡറി School ആയി. പട്ടം താണുപിള്ള, സി.കേശവൻ, TM വർഗിസ്, R ശങ്കർ, കുമ്പളത്ത് ശങ്കു പിള്ള, മന്നത്ത് പത്മനാഭൻ ,K N ഗോപാലക്കുറുപ്പ് ,Adv.G. ജനാർദ്ദനക്കുറുപ്പ് ,ജി.രാമചന്ദ്രൻ ,പരവൂർKM ബഷീർ, KG .ശങ്കർ ,കടയ്ക്കൽ തട്ടാമല രാമൻപിള്ള സാർഎന്നിവരോടൊപ്പം സ്വാതന്ത്ര്യ സമരത്തിൽ പങ്കെടുത്തു ജയിൽവാസം അനുഭവിച്ചു. 1967, 1980എന്നീ വർഷങ്ങളിൽ അടൂർ (പട്ടികജാതി സംവരണ ) ലോക്സഭാ മണ്ഡലത്തിൽ നിന്നുംകോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലുംപരാജയപ്പെട്ടു. കേരളത്തിലെ പ്രമുഖ സ്വാതന്ത്ര്യ സമര സേനാനിയും പ്രശസ്ത അഭിഭാഷകനുമായ അഡ്വ.ജി.ജനാർദ്ദനക്കുറുപ്പിൻ്റെ ആത്മകഥയായ “എൻ്റെ ജീവിതം” ( 2003-ൽ കേരള സാഹിത്യ അവാർഡ് ലഭിച്ചകൃതി)എന്നെ പുസ്തകത്തിൽ ആർ.അച്യുതൻസാറിനോടൊപ്പം 1938 കാലഘട്ടത്തിൽ പ്രവർത്തിച്ചകാര്യം വളരെ തിളക്കതോടെ വിവരിക്കുന്നു. സി. നാരായണപിള്ളയുടെ ” തിരുവിതാംകൂർ സ്വാതന്ത്യ സമര ചരിത്രം “,കേരള നിയമസഭ സെക്രട്ടറിയേറ്റ് സ്വീകരിച്ച “100 Years of legislative Bodies in Kerala 1888-1988”, കെ.എം.ചുമ്മാറിൻ്റെ സ്റ്റേറ്റ് കോൺഗ്രസ് ചരിത്രം, കോഴിശ്ശേരിൽ വി.ലക്ഷ്മണൻ്റെ “കൊല്ലത്തിൻ്റെ ആധുനിക ചരിത്രം “, കുമ്പളം ചിറയിൽ സി.വാസവപ്പണിക്കറുടെ ” സരസകവി മൂലൂർ എസ്.പത്മനാഭപ്പണിക്കരുടെ ജീവചരിത്രം”, കുമ്പളത്ത് ശങ്കുപിള്ളയുടെ ആത്മകഥ “കഴിഞ്ഞകാല സ്മരണകൾ “, who ‘s who Lok sabha, നിയമനിർമ്മാണസഭ ശതോത്തര രജതജൂബിലി സ്മരണിക (വ്യാലം ഒന്ന് ) കേരള നിയമസഭാ സെക്രട്ടേറിയറ്റ്, ഡോ.മായ എഴുതിയ “ഗാന്ധിയൻ കർമ്മപഥത്തിൽ കർമ്മയോഗി ജനാർദനൻ നായരുടെ ജീവചരിത്രം”, പി.എം.നായരുടെ ” സ്വാതന്ത്യസമര സേനാനികൾ” , Dr. S. Mohandas എഴുതിയ ” Universal Guru “,എന്നീ പുസ്തകങ്ങളിൽ ആർ.അച്യുതൻ സാറിനെ സ്മരിക്കുന്നുണ്ട്. 1987 ജൂൺ 9-ാം തീയതി പ്രതിഭാധനനായ ആ ദേശസ്നേഹി അന്തരിച്ചു..ഭാര്യ .കുഞ്ഞിക്കുട്ടി (Late),ദേവയാനി (Late),.11 മക്കൾ. മകൾ എ. കൃഷ്ണവേണി (റിട്ട. അദ്ധ്യാപിക) ,എ.വസുമതി Late, എ.ലളിതദാസ്Late, എ.അശോകരാജ്Late, എ.ബാബുരാജ് Late, എ. ഉദയകുമാരി, എ.വേണുഗോപാൽ Late, എ.സരസ്വതി, എ.രാജഗോപാൽ (റിട്ട. അദ്ധ്യാപകൻ), എ.ജയഗോപാൽ , രേണുക ദേവി എന്നിവർ മക്കൾ…മകൾ. ശ്രീമതി എ.കൃഷ്ണവേണി,
മകൻ ശ്രീ.എ. രാജഗോപാൽ എന്നിവർ സ്കൂൾ മാനേജർ ആയി പ്രവർത്തിക്കുന്നു. നിരന്തരവും ത്യാഗപൂർണ്ണവുമായ സമരത്തിലൂടെയാണ് നാം സ്വാതന്ത്യം നേടിയത്. എന്നാൽ ആ സമരത്തിൽ പങ്കെടുത്ത പലരും കാലഗതിയുടെ ഭ്രമണത്തിൽപ്പെട്ട് അപ്രത്യക്ഷരും വിസ്മൃതരുമായിത്തീർന്നിട്ടുണ്ട്. സ്വാതന്ത്യ സമരം പോലുള്ള ത്യാഗമോഹനമായ സംരംഭങ്ങളിൽ പങ്കെടുത്തിട്ടുള്ള വ്യക്തികളുടെ കോരിത്തരിപ്പിക്കുന്ന ചരിത്രങ്ങൾ മറക്കുവാൻ പാടുള്ളതല്ല.പൂതക്കുളത്തിന്റെ മണ്ണിൽ അദ്ദേഹം നട്ട വിദ്യാഭ്യാസത്തിൻറെ വിത്ത് ഇന്ന് മഹാവൃക്ഷമായിവളർന്നിരിക്കുന്നു. ചെമ്പകശ്ശേരി സ്കൂൾ ആയിരക്കണക്കിന് വിദ്യാർത്ഥികൾക്ക് അറിവിന്റെയും മൂല്യബോധത്തെയും വെളിച്ചം പകർന്നുകൊണ്ടിരിക്കുന്നു ജീവിക്കുന്ന സ്മാരകമാണ്.ആ സ്കൂളിൻ്റെ പടിവാതിൽകടന്നു ഇറങ്ങിയ ഓരോ വിദ്യാർത്ഥിയുംഅദ്ധ്യാപകരും ആർ. അച്യുതൻസാറിനെയും അദ്ദേഹത്തിൻറെ ത്യാഗ നിർഭരമായ ജീവിതത്തെയും മറക്കരുത് .വിസ്മൃതിയിലേക്ക് മറഞ്ഞു പോകുന്ന അനേകം സ്വാതന്ത്ര്യ സമര സേനാനികളുടെ നിരയിൽ അദ്ദേഹത്തിൻറെ പേര് എന്നും ആദരവോടെ ഓർമിക്കപ്പെടും.ഈ FB Postഉപസംഹരിക്കാനുളള സമയമായി .കേരളത്തിലെ സ്വാതന്ത്യ സമരത്തിൻ്റെ കഥ ധീരതയുടെയും പീഡാനുഭവത്തിൻ്റെയും ത്യാഗത്തിൻ്റെയും ഇതിഹാസമാണ് .ഈ സമരത്തിൻ്റെ സ്മരണകൾ ഇന്നത്തെ തലമുറയ്ക്കും ഇനി പിറക്കാനിരിക്കുന്ന തലമുറകൾക്കും പ്രചോദനമേകിക്കൊണ്ടേയിരിക്കും….ഞാനുൾപ്പെടെയുള്ള ലക്ഷകണക്കിന് വിദ്യാർത്ഥികൾ പഠിച്ചിറങ്ങിയ സരസ്വതി ക്ഷേത്രമാണ് ചെമ്പകശ്ശേരി സ്കൂൾ.അതിൽ ഞാൻ അഭിമാനം കൊള്ളുന്നു.ചെമ്പകശ്ശേരി സ്കൂളിനെ ഇന്ന് കാണുന്ന പ്രൗഡഗംഭീരമായ നിലയിലെത്തിച്ച ആർ.അച്യുതൻ സാറിനോടുള്ള ആദരവ് നില നിർത്തി കൊണ്ട്. ഓർമ്മകൾക്ക് മുന്നിൽ ബാഷ്പാഞ്ജലികൾ…