പി.കെ.ലക്ഷ്മണൻ Ex: MP (1916 – 1981) ഇന്ന് 45-ാം സ്മൃതിദിനം .. സ്‌മരണാഞ്ജലികളോടെ ബിജു യുവശ്രീ1 min read

കേരളത്തിൻ്റെനിയമ-രാഷ്ട്രീയ -പൊതു സേവന ചരിത്രത്തിൽ ശ്രദ്ധേയമായ സ്ഥാനമുള്ള വ്യക്തിത്വമായിരുന്നു പി കെ ലക്ഷ്മണൻ.കൊല്ലം ,കരുനാഗപ്പള്ളി,ഓച്ചിറ ആനസ്ഥാനത്ത് തറവാട്ടിൽ കുഞ്ഞിയമ്മയുടെയും ഈഴവസമുദായത്തിൽ നിന്ന് തിരുവിതാംകൂറിൽ ആദ്യമായി മജിസ്ട്രേറ്റ് ആയ വാരണപ്പള്ളിഎസ്. പത്മനാഭ പണിക്കരുടെയും (1880-1917)മകനായി 1916ആഗസ്റ്റ് മാസംകരുനാഗപ്പള്ളിയിൽ ജനിച്ചു.ബാല്യകാലം മുതൽ തന്നെ ബുദ്ധിശക്തിയും സാമൂഹ്യബോധവുംപ്രകടമാക്കിയഅദ്ദേഹംവിദ്യാഭ്യാസത്തിൽ മികവുപുലർത്തി മദ്രാസ് സർവകലാശാലയിൽ നിന്ന്ബിഎയും ബിഎൽ ബിരുദവുംനേടി.നിയമ ജീവിതത്തിൻ്റെതുടക്കം കരുനാഗപ്പള്ളി മുനിസിഫ് കോടതിയിൽഅഭിഭാഷകനായാണ്.1940-ൽതിരുവിതാംകൂർ ഹൈക്കോടതിയിൽഅഭിഭാഷകനായി പ്രവർത്തിച്ച അദ്ദേഹം പ്രഗൽഭനായനിയമജ്ഞനായി ഉയർന്നു.വാദപ്രതിവാദങ്ങളിലെ വ്യക്തതയും നിയമപാണ്ഡിത്യവും അദ്ദേഹത്തെ പ്രത്യേകമായി ശ്രദ്ധേയനാക്കി.സ്റ്റേറ്റ് കോൺഗ്രസ് പ്രവർത്തനായിരുന്നു അദ്ദേഹം സ്വാതന്ത്ര്യസമര കാലഘട്ടത്തിൽ പൊതുപ്രവർത്തന രംഗത്ത് സജീവമായിരുന്നു. 28.01.1950 മുതൽ 04.03.1952 വരെതിരുകൊച്ചിയെ പ്രതിനിധീകരിച്ച്കോൺഗ്രസ് പ്രതിനിധിയായി ഇന്ത്യൻ പ്രൊവിഷണൽ പാർലമെൻറ് അംഗമായിപ്രവർത്തിച്ചു.ഈ കാലത്ത് ദേശീയ നേതാക്കളുമായി സഹകരിച്ച് നിയമനിർമ്മാണ പ്രവർത്തനങ്ങളിലും വികസന പദ്ധതികളുമായി ബന്ധപ്പെട്ടപഠനങ്ങളിലും അദ്ദേഹം സജീവമായി പങ്കെടുത്തു.പാർലമെൻറിലെ മികച്ച പാർലമെന്റേറിയൻ ആയിരുന്നു അദ്ദേഹം. അഡ്വ പി.കെ. ലക്ഷ്മണൻ, അഡ്വ.കെ എ . ദാമോദരമേ നോൻ,എസ് ശിവൻ പിള്ള,ആർ വേലായുധൻ, അഡ്വ. സി. ആർ. ഇയ്യൂണ്ണി, അഡ്വ.എൻ.അലക്സാണ്ടർ,വി സി അഹമ്മദുണ്ണിഎന്നിവർ തിരുകൊച്ചിയിൽ നിന്നും ശ്രീമതി.അമ്മുസ്വാമിനാഥൻ,ശ്രീമതി ദാക്ഷായണി വേലായുധൻ, അഡ്വ.പി കുഞ്ഞിരാമൻ,അഡ്വ.അമ്പലക്കാട്ട്കരുണാകരമേനോൻ, ശ്രീ. ഇ.മൊയ്തു മൗലവിഎന്നിവർ മദ്രാസിൽ നിന്നും ഡോ. ജോൺമത്തായി (ഉത്തർപ്രദേശ്) -ൽനിന്നും പ്രൊവിഷണൽ പാർലമെന്റിൽഅംഗമായ മലയാളികൾ ആയിരുന്നു.1954 ൽകൃഷ്ണപുരം നിയമസഭാ മണ്ഡലത്തിൽ നിന്ന് കോൺഗ്രസ്അംഗമായിതിരു -കൊച്ചി നിയമസഭയിലേക്കുംമത്സരിച്ചെങ്കിലും പരാജയപ്പെട്ടു തുടർന്ന് സജീവരാഷ്ട്രീയത്തിൽ നിന്ന് മാറി ജുഡീഷ്യറി സേവനത്തിലേക്ക് കടന്നു .1956 വൈക്കം സബ് ജഡ്ജിയായി നിയമിതനായ അദ്ദേഹം പിന്നീട്ജില്ല മജിസ്ട്രേറ്റ്,ജില്ലാജഡ്ജി,ലാ സെക്രട്ടറി എന്നീ നിലകളിൽ സേവനമനുഷ്ഠിച്ചു. തുടർന്ന്കോഴിക്കോട്,കോട്ടയം,പാലക്കാട് ജില്ലകളിൽ ജില്ലാ ജഡ്ജിയായി പ്രവർത്തിച്ചു നീതിന്യായ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകി.നിയമരംഗത്തും ഭരണരംഗത്തും രാഷ്ട്രീയ രംഗത്തും ഒരുപോലെ കഴിവ് തെളിയിച്ച അദ്ദേഹത്തിൻ്റെ ജീവിതം പൊതു സേവനത്തിന്റെയും സമർപ്പണത്തിന്റെയും മാതൃകയായി നിലകൊള്ളുന്നു. 1981 മേയ് 24-ാം തീയതിതിരുവനന്തപുരത്ത് വച്ച് പി.കെ.ലക്ഷ്മണൻ അന്തരിച്ചു.തമസ്കരിക്കപ്പെട്ടുപോയ അദ്ദേഹത്തിൻറെ സ്മരണയ്ക്ക് മുന്നിൽ ആദരപൂർവ്വം നമിക്കുന്നു. ഭാര്യ,തിരുവനന്തപുരം മുട്ടത്തറ,മാങ്കീഴ് വീട്ടിൽ കൗസല്യ (ചെല്ലമ്മ) Late, മക്കൾ ശ്രീമതി. എൽ സുശീല (Late), പ്രൊഫ.എൽ.സുരേഷ് ബാബു Late ( റിട്ട :പ്രിൻസിപ്പാൾ എസ് എൻ കോളേജ്, കൊല്ലം), ശ്രീമതി.എൽ വസന്തകുമാരി, അഡ്വ. എൽ.രമേശ് ബാബു ( തിരുവനന്തപുരം ) , ശ്രീമതി.ജയവത്സരാജ് ( Late) ശ്രീ.എൽ.ഹരീന്ദ്രനാഥ് Late (ബിസിനസ്), ശ്രീമതി ഗീതാ സുഭഗൻ എന്നിവർ മക്കൾ.. പ്രൊഫ. പി.എം.ജനരഞ്ജനദാസ് Late(റിട്ട:പ്രിൻസിപ്പാൾ ഗവ.ആർട്സ് കോളേജ് തിരുവനന്തപുരം) , ശ്രീമതി ഗീതകോമലഴികത്ത് (Late),ശ്രീ. എൽ.ശിവാനന്ദൻ ( റിട്ട:എക്സിക്യൂട്ടീവ് എൻജിനീയർ PWD,തിരുവനന്തപുരം), ശ്രീമതി.ജി.ശ്രീകുമാരി (ആനപ്പില്‍ .കൊല്ലം), ശ്രീ.വത്സരാജ് കാരാട്ട് (എൻജിനീയർ), ശ്രീമതി.ലതാ ഹരീന്ദ്രനാഥ് ( Late)ശ്രീ. സുഭഗൻ Late (ബിസിനസ്)എന്നിവർ മരുമക്കളുമാണ്.