തലച്ചോറിൻ്റെ ആരോഗ്യ സംരക്ഷണം പ്രോത്സാഹിപ്പിക്കുന്നതിനും നാഡീ വൈകല്യങ്ങളെക്കുറിച്ച് അവബോധം വളർത്തുന്നതിനുമായി ഈ ദിനം ആചരിക്കപ്പെടുന്നു.
2026 ലെ പ്രമേയം,”തലച്ചോറിൻ്റെ ആരോഗ്യം; എല്ലാവർക്കും പ്രവേശനം” എന്നതാണ്. ന്യൂറോളജിക്കൽ പരിചരണത്തിൽ തുല്യത ഉറപ്പാക്കുക, നേരത്തേയുള്ള രോഗനിർണ്ണയം നടത്തുക, പ്രതിരോധാത്‌മക പ്രവർത്തനങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കു ക, കമ്മ്യൂണിറ്റി അധിഷ്ഠിത സേവനങ്ങൾ ശക്തിപ്പെടുത്തുക എന്നീ കാര്യങ്ങൾ ഈ ദിനം നമ്മെ ഓർമ്മിപ്പിക്കുന്നു. തലച്ചോറിനെ മനസ്സിലാക്കുന്നതിൽ വൈദ്യശാസ്‌ത്രo ഗണ്യമായ പുരോഗതി കൈവരിച്ചിട്ടുണ്ടെങ്കിലും, നിലവിൽ 3.4 ബില്ല്യണിലധികം ആളുകൾ ഇപ്പോഴും നാഡീവ്യവസ്ഥയുമായി ബന്ധപ്പെട്ട രോഗങ്ങളുമായി ജീവിക്കുന്നു
*തലച്ചോറിൻ്റെ ആരോഗ്യൻ്റെ അഞ്ച് തൂണുകൾ.
പതിവായി ശാരീരിക വ്യയാമം ചെയ്യുക
വായന,പഠനം, പസിലുകൾ എന്നിവയിലുടെയുള്ള മാനസിക ഉത്തേജനം
ശക്തമായ സാമൂഹിക ബന്ധങ്ങൾ
പോഷകസ
സമ്പുഷ്ടമായ ആരോഗ്യകരമായ ഭക്ഷണക്രമം
ഗുണ നിലവാരമുള്ള ശരിയായ ഉറക്കം
*മികച്ച ഭക്ഷണങ്ങൾ
ഒമേഗ-3കൾ അടങ്ങിയ കൊഴുപ്പുള്ള മത്സ്യം
ആൻ്റി ഓക്സിഡൻറുകൾ അടങ്ങിയ ബ്ലൂബെറി
വിറ്റാമിൻ കെ, ഫോളേറ്റുകൾ അടങ്ങിയ ഇലക്കറികൾ, ക്രൂസിഫറസ് പച്ചക്കറികളായ ബ്രൊങ്കോളി, കോളിഫ്ലവർ
വിറ്റാമിനുകൾ കൊണ്ട് സമ്പുഷ്ടമായ പരിപ്പുകൾ, വിത്തുകൾ, വാൽനട്ട്, ബദാം
മുട്ട, മഞ്ഞൾ, ഡാർക് ചോക്ലേറ്റ്, ഒലീവ് ഓയിൽ.
*തലച്ചോറിൻ്റെ ആരോഗ്യ സംരക്ഷണം ഒരു ആഗോള പ്രശ്‌നമാണ്;താഴ്ന്ന വരുമാനമുള്ള രാജ്യങ്ങളിലെ വളരെ കുറവുള്ള ന്യൂറോളജിസ്റ്റുകളുടെ സംഖ്യ, അമിതമായ ചികിത്സാ ചെലവ്, പ്രാഥമിക ചികിൽസാ അപര്യാപ്തത എന്നിവ കൊടിക്കണക്കിന് ആളുകൾക്ക് അവശ്യ പരിചരണം ലഭിക്കുന്നതിന് തടസ്സമാകുന്നു.
ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതീ,കേരളം.
