ജീവിത ശൈലീരോ​ഗങ്ങൾക്കും പ്രമേഹത്തിനും പ്രതിരോധം തീർത്ത് സിപി റിഫ്ലക് മർമ്മ തെറാപ്പി രണ്ടാംഘട്ടത്തിലേക്ക്1 min read

തിരുവനന്തപുരം: ആധുനിക ജീവിതശൈലിയും കടുത്ത മാനസിക-ശാരീരിക സമ്മർദ്ദങ്ങളും മൂലം വലയുന്ന മനുഷ്യശരീരത്തിന് പൂർണ്ണ ഉന്മേഷവും ആരോഗ്യവും പ്രധാനം ചെയ്യുന്ന ‘CP’s Reflex Marma Therapy കേരളത്തിൽ രണ്ടാം ഘട്ട ചികിത്സാ പ്രയാണം തുടങ്ങി.

രാസവസ്തുക്കളോ മരുന്നുകളോ തൈലമോ മറ്റ് ലേപനങ്ങളോ ഉപയോ​ഗിക്കാതെ ശരീരത്തിന്റെ ഊർജ്ജനില സ്വാഭാവികമായി വീണ്ടെടുക്കുന്ന (Recharge) സവിശേഷമായ ഒരു ആരോഗ്യ പരിരക്ഷണ രീതിയാണ് ‘CP’s Reflex Marma Therapy.
സങ്കീർണ്ണമായ പല ആരോഗ്യപ്രശ്നങ്ങൾക്കും ലളിതവും പാർശ്വഫലങ്ങളില്ലാത്തതുമായ ശാശ്വത പരിഹാരം എന്ന നിലയിലാണ് ഈ തെറാപ്പിയുടെ രൂപകൽപ്പന.
‘CP’s Reflex Marma കേരളത്തിലെ ക്യാംപസുകളിലും സർക്കാർ ഓഫീസുകളിലും മാധ്യമ കൂട്ടായ്മകളിലും മെഡിക്കൽ ക്യാംപുകൾ സംഘടിപ്പിക്കും. കൂടാതെ തെറാപ്പി പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് പഠന സൗകര്യവും ഏർപ്പെടുത്തും. തിരുവനന്തപുരത്തെ തെറാപ്പി കേന്ദ്രത്തിൽ ഇതിനുള്ള മികച്ച സൗകര്യം ഇപ്പോൾ തന്നെ ലഭ്യമാണ്. ചികിത്സാ പ്രചാരണത്തിന്റെ ഭാ​ഗമായി ഒരു ലക്ഷം യുവതി യുവാക്കളെ തെറാപ്പിസ്റ്റുകളാക്കുകയാണ് പ്രധാന ലക്ഷ്യം. ഇതിലുടെ ചികിത്സ രീതി പഠിച്ചിറങ്ങുന്നവർക്ക് സ്വയം തൊഴിൽ ഉറപ്പാക്കാൻ സാധിക്കുമെന്ന് ‘CP’s Reflex Marma സ്ഥാപക ഡയറക്ടർ ചന്ദ്രൻ പൂച്ചക്കാട് തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽ പറഞ്ഞു .