മെയ് 10,ലോക ലൂപ്പസ് ദിനം,രോഗത്തെ കുറിച്ചും, ചികിത്സയെ കുറിച്ചും ഡോക്ടർ. ഡി.രഘു ആരോഗ്യഭാരതി സംസ്ഥാന ഉപാധ്യക്ഷൻ1 min read

എല്ലാ വർഷവും മെയ് 10 ,ലോക ലൂപ്പസ് അഥവാ എസ്. എൽ.ഇ
ദിനമായി ആചരിക്കപ്പെടുന്നു. തിരിച്ചറിയാൻ
പലപ്പോഴും ബുദ്ധിമുട്ടുള്ള ഒരുവിട്ടു മാറാത്ത ഓട്ടോ ഇമ്മ്യൂൺ രോഗമായ ലൂപ്പസിനെ കൂടുതൽ ആളുകൾക്ക് മനസ്സിലാക്കാൻ സഹായിക്കുന്നതിനും, സമയബന്ധിതമായരോഗ നിർണ്ണയത്തിനും, മികച്ച ചികിൽസക്കും, പരിചരണത്തിനുമായി ഈ ദിനം ആചരിക്കപ്പെടുന്നു 2026 ലെ പ്രമേയം “ലൂപ്പസിനെ ദൃശ്യമാക്കുക” എന്നതാണ്. സന്ധികൾ, വൃക്കകൾ, ഹൃദയം, ചർമ്മം തുടങ്ങിയ പലഭാഗങ്ങളേയും ഈ രോഗം ബാധിക്കുന്നതിനാൽ ലൂപ്പസിൻ്റെ അദൃശ്യമായ പ്രത്യാഘാതങ്ങൾ കൂടുതൽ മനസ്സിലാക്കുക എന്നതാണ് ഈ പ്രമേയത്തിൻ്റെ ലക്ഷ്യം.
*രോഗലക്ഷണങ്ങൾ*

രോഗലക്ഷണ
ങ്ങൾ ഓരോ വ്യക്തികളിലും വ്യത്യസ്‌തമായിരിക്കും
*അധികമായ ക്ഷീണം
* സന്ധികളിൽ നീര്, വേദന
* കവിളിൽ ചിത്രശലഭത്തിൻ്റെ രൂപത്തിലുള്ള പാടുകൾ
* സൂര്യപ്രകാശം കൊണ്ട് വഷളാകുന്ന ശരീരത്തിലെ പാടുകൾ
* കാരണമില്ലാത്ത പനി
* മുടിയുടെ കനം കുറയുന്നു, പൊഴിയുന്നു
* ദീർഘമായി ശ്വസിക്കുമ്പോൾ നെഞ്ചുവേദന
* കാലുകളിലും, കണ്ണിനു ചുറ്റു നീര് അഥവാ വീക്കം
* തലവേദന, ഓർമ്മക്കുറവ്, ആശയക്കുഴപ്പം
*വിളർച്ച, ര ക്താണുക്കളുടെ എണ്ണം കുറയുന്നു
* മൂത്രത്തിൽ രക്തം, പ്രോട്ടീൻ സാന്നിദ്ധ്യം
* വായിലെ അൾസർ
* കഠിനമായ ശ്വാസതടസ്സം, പെട്ടന്നുള്ള ബലഹീനത, അപസ്മാരം
*പരിശോധനകൾ*
* എ എൻ എ ടെസ്‌റ്റ്
* ആൻ്റി ഡി എസ് ഡി എൻ എ ടെസ്‌റ്റ്
* ആൻ്റി എസ് എം ടെസ്‌റ്റ്
* ഇ എസ് ആർ, സി ആർ പി ടെസ്‌റ്റ്
* മൂത്ര പരിശോധനകൾ
* വൃക്ക, കരൾ പ്രവർത്തന പരിശോധനകൾ
*ചികിൽസ*
എല്ലാ വൈദ്യശാസ്‌ത്ര ശാഖകളിലും മരുന്നുക ലഭ്യമാണ്, പൂർണ്ണമായി മാറ്റാൻ കഴിയാത്ത അസുഖമായതിനാൽ വളരെ നേരത്തേ തന്നെ രോഗം കണ്ടുപിടിച്ച് ചികിൽസ ലഭ്യമാക്കണം
* മരുന്നുകൾ കൃത്യമായി കഴിക്കണം
* പതിവായി ശരിയായ രീതിയിൽ അസുഖത്തിനനുസരിച്ച് വ്യയാമം ചെയ്യുക
* മദ്യം , മറ്റു ലഹരികൾ,പുകവലി എന്നിവ ഒഴിവാക്കുക
* കൃത്യമായി ഉറങ്ങണം, മാനസിക സമ്മർദ്ദം കുറയ്ക്കുക
* വൃക്കകൾ, ഹൃദയം, ശ്വാസകോശം എന്നിവയുടെ ശരിയായ പ്രവർത്തനം ശ്രദ്ധയിലുണ്ടാകണം.

ഡോക്ടർ രഘു,
സംസ്ഥാന ഉപാദ്ധ്യക്ഷൻ,
ആരോഗ്യഭാരതി.