തിരുവനന്തപുരം :കേരളത്തിലെ വിവിധ പുണ്യസ്ഥലങ്ങൾ ആശ്രമങ്ങൾ സന്ദർശിക്കുവാൻ വേണ്ടിയാണ് ഉത്തരാഖണ്ഡ് ഋഷികേഷ് ശിവാനന്ദാശ്രമം ജനറൽ സെക്രട്ടറി സ്വാമി അദ്വൈതാനന്ദ മഹാരാജ് എത്തിയത്.
ആറയൂർ ആശ്രമത്തിൽ 21.9.2026 – ന്ആരംഭിച്ച ശ്രീ വിഷ്ണു സഹസ്രനാമ കോടി അർച്ചന യും സദ്ഗുരു ദിവ്യശ്രീ അഭേദാനന്ദ സ്വാമി തിരുവടികളുടെ 43 -ാമഹാസമാധി വാർഷികത്തിലും ഭാഗമാകാൻ അദ്ദേഹത്തിനു സാധിച്ചു.ആശ്രമം മഠാധിപതി സ്വാമി കേശവാനന്ദ ഭാരതിയും ആശ്രമം സെക്രട്ടറി മണികണ്ഠൻ അവർകളും ചേർന്ന് സ്വാമിയെ സ്വീകരിച്ചു.സ്വാമി സദാശിവാനന്ദ , സ്വാമി റാംചൈതന്യ,സ്വാമി അക്ഷരാനന്ദ കേരള ശിവാനന്ദാശ്രമം ഡയറക്ടർ ശ്രീകാന്ത്തുടങ്ങിയവർ സ്വാമിയെ അനുഗമിച്ചു പ്രാർത്ഥനയ്ക്ക് ശേഷം സ്വാമി മടങ്ങി.
2.11.2026 തിങ്കൾശ്രീ വിഷ്ണു സഹസ്രനാമ കോടിയർച്ചന സമാപനവും മഹാസമാധി ദിനാചരണവും രാവിലെ 4:ന് മഹാഗണപതി ഹോമം 7:ന് ഗുരുപൂജ സമാപന അർച്ചന തുടർന്ന് മഹാ ദീപാരാധന 9:ന് നാമജപലഹരി അവതരണം ഗുരുവായൂർ ശ്രീ ബ്രഹ്മം ഭജൻസ് ഉച്ചക്ക് 12:ന് കനകാ അഭിഷേകം വൈകു:5.30ന് പുഷ്പാഭിഷേകം 6: ന് മംഗളാരതി. 3.11.2026 ചൊവ്വ : രാവിലെ 6: ന് അവ ഭൃതസ്നാനം ശുഭം
