ജില്ല കലോത്സവത്തിന് തിരുവനന്തപുരം മേയർ വി.വി. രാജേഷ് പന്തൽ കാൽനാട്ടി1 min read

 

തിരുവനന്തപുരം: തിരുവനന്തപുരം റവന്യു ജില്ല കലോത്സവത്തിന് മേയർ വി.വി. രാജേഷ് പന്തൽ കാൽനാട്ടൽ കർമ്മം നിർവഹിച്ചു. ജില്ല കലോത്സവത്തിൻ്റെ സുഗമമായ നടത്തിപ്പിന് ആവശ്യമായ എല്ലാ ക്രമീകരണങ്ങളും കോർപ്പറേഷൻ സജ്ജമാക്കിയിട്ടുണ്ടെന്ന് മേയർ പറഞ്ഞു . നവംബർ 30 മുതൽ ഡിസംബർ 4 വരെ നടക്കുന്ന കലോത്സവത്തിൽ 13 വേദികളിലായി അയ്യായിരത്തിലേറെ പ്രതിഭകൾ മാറ്റുരയ്ക്കുന്നു. കോട്ടൻഹിൽഗേൾസ് HSS, LPS, PPTTI , കാർമൽ HSS ശിശുവിഹാർ UPS എന്നിവിടങ്ങളിലാണ് വേദികൾ തയാറാക്കിയിരിക്കുന്നത്.

പന്തൽ കാൽനാട്ട് കർമ്മത്തിൽ ജില്ല വിദ്യാഭ്യാസ ഉപ ഡയറക്ടർ ബിജു, സ്റ്റേജ് & പന്തൽ കൺവീനർ ഇ അജി കുമാർ, അരുൺ കുമാർ എ , എസ് എൽ പ്രശാന്ത്, കെ. എസ്. രാജേഷ് /ആദർശ് എം.എം, സിനി എം.എസ് പ്രിൻസ്, മുജീബ് എന്നിവർ പങ്കെടുത്തു