തിരുവനന്തപുരം :ലണ്ടനിൽ ലജൻഡ് ടൈംസ് പ്രസിദ്ധീകരിച്ച എസ്. മഹാദേവൻ തമ്പിയുടെ നിലം നോവലിൻ്റെ ഇംഗ്ലീഷ് പരിഭാഷയായ പാഡി വിസ്പെറ റിൻ്റെ ഇൻ്റർനാഷനൽ എഡിഷൻ ഡോ. ശശിതരൂർ തിരുവനന്തപുരത്ത് പ്രകാശിപ്പിച്ചു .മുൻ ഡെപ്യൂട്ടി സ്പീക്കർ പാലോട് രവി പുസ്തകം ഏറ്റുവാങ്ങി. വിഖ്യാത വിവർത്തകയായ
രാധിക പി മേനോനാണ് നിലത്തിൻ്റെ മൊഴിമാറ്റം നിർവഹിച്ചത്. ചെമ്പഴന്തിഅനിൽ,ബി.ജയചന്ദ്രൻ , പ്രവീൺ, പത്മകുമാർ, അഡ്വ വിനോദ് സെൻ തുടങ്ങിയവർ പങ്കെടുത്തു. ഏഷ്യാഎഡിഷൻ്റെ ആദ്യപ്രതി പാലോട് രവിയിൽ നിന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ സ്വീകരിച്ചിരുന്നു.കേരളത്തിലെ നെൽനിലങ്ങളുടെ പശ്ചാത്തലത്തിൽ മണ്ണിന്റെയും മനുഷ്യരുടെയും അറിയാക്കഥകൾ അനാവരണം ചെയ്യുന്ന അസാധാരണ കൃതി എന്ന നിലയിലാണ് ലജൻഡ് ടൈംസ് ബൃഹദ്നോവൽ വിഭാഗത്തിൽ ഉൾപ്പെടുത്തി പാഡി വിസ്പെറർ പ്രസിദ്ധീകരിച്ചത്.
അടുത്തകാലത്ത് ലണ്ടനിൽ പ്രസിദ്ധീകരിച്ച തമ്പിയുടെ മൃത്യുസൂത്ര എന്ന നോവലും വീപ്പിംഗ് നീഡിൽ എന്ന കഥാസമാഹാരവുംഏറെ ശ്രദ്ധനേടിയി രുന്നു.
2026-11-11
