പ്രധാനമന്ത്രിയുടെ ബിരുദ സർട്ടിഫിക്കറ്റ് നൽകാനാകില്ലെന്ന് കോടതി ;കേജ്രിവാളിന് 25000രൂപ പിഴയും ചുമത്തി1 min read

31/3/23

ഡൽഹി :പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിശദാംശങ്ങള്‍ വ്യക്തമാക്കാന്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റിക്ക് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഡല്‍ഹി മുഖ്യമന്ത്രി സമര്‍പ്പിച്ച ഹര്‍ജി ഗുജറാത്ത് ഹൈക്കോടതി തള്ളി.

ആ വിവരം ആവശ്യമുള്ള കാര്യമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. വിശദാംശങ്ങള്‍ തേടിയ കെജ്‌രിവാളിന് കോടതി 25,000 രൂപ പിഴയും ചുമത്തി. പിഴ ഗുജറാത്ത് ലീഗല്‍ സര്‍വീസസ് അതോറിറ്റിയില്‍ അടയ്ക്കണം.

മോദിയുടെ ബിരുദാനന്തരബിരുദ സര്‍ട്ടിഫിക്കറ്റിന്റെ വിവരങ്ങള്‍ കെജ്രിവാളിന് കൈമാറണമെന്ന് കേന്ദ്ര വിവരാവകാശ കമ്മീഷനും 2016ല്‍ ഗുജറാത്ത് യൂണിവേഴ്‌സിറ്റിയോട് ആവശ്യപ്പെട്ടിരുന്നു.

Leave a Reply