ഉപരാഷ്ട്രപതിയുടെ ഓഫീസിലും മലയാളി സാന്നിധ്യം; ഉപരാഷ്ട്രപതിയുടെ OSD ആയി തിരുവനന്തപുരം സ്വദേശി ഉണ്ണി രാജ് പി.എസ്.1 min read

 

ന്യൂഡൽഹി: ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്റെ ഓഫീസിൽ Officer on Special Duty (OSD) ആയി തിരുവനന്തപുരം സ്വദേശിയായ ഉണ്ണി രാജ് പി.എസ്. നിയമിതനായി. നാല് വർഷത്തേക്കാണ് നിയമനം. കേന്ദ്ര സർക്കാരിന്റെ നിയമനകാര്യ മന്ത്രിസഭാ സമിതിയാണ് (Appointments Committee of the Cabinet) നിയമനത്തിന് അംഗീകാരം നൽകിയത്.

2026 നവംബർ 27-ന് കേന്ദ്ര പേഴ്സണൽ മന്ത്രാലയം പുറത്തിറക്കിയ ഉത്തരവ് പ്രകാരമാണ് നിയമനം. ഉപരാഷ്ട്രപതിയുടെ സെക്രട്ടേറിയറ്റിൽ ഡെപ്യൂട്ടി സെക്രട്ടറി റാങ്കിലായിരിക്കും അദ്ദേഹം ചുമതലയേൽക്കുക.

ഇന്ത്യൻ ഓർഡനൻസ് ഫാക്ടറീസ് സർവീസ് (IOFS) ഉദ്യോഗസ്ഥനായ ഉണ്ണിരാജ് പി.എസ്. നിലവിൽ പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഡിഫൻസ് പ്രൊഡക്ഷനിൽ ജോയിന്റ് ഡയറക്ടർ (എക്സ്പോർട്ട്സ്) ആയി സേവനമനുഷ്ഠിച്ചുവരികയായിരുന്നു.
ചുമതലയേൽക്കുന്ന തീയതി മുതൽ നാല് വർഷമാണ് നിയമന കാലാവധി.

അഭിമാനകരമായ പദവിയിലേക്കാണ് തിരുവനന്തപുരം കുമാരപുരം സ്വദേശിയായ, പുഷ്‌പാങ്കതൻ്റെയും ശാന്തമ്മയുടെയും പുത്രനായ ഉണ്ണി രാജ് പി.എസ് നിയമിതനാകുന്നത്.