പൊതുവിദ്യാലയങ്ങളിൽ പ്രൈമറി തലം മുതൽ ഹിന്ദി പഠനം ഉറപ്പാക്കണം 738 അഞ്ചാം ക്ലാസ് വരെയുള്ളഎൽ.പി. സ്കൂളുകളിൽ ഹിന്ദി അധ്യാപകരെ നിയമിക്കണം – ഹിന്ദി അധ്യാപക് മഞ്ച്1 min read

 

തിരുവനന്തപുരം: കേരളത്തിലെ പൊതുവിദ്യാലയങ്ങളിൽ ദേശീയ ഭാഷയായ ഹിന്ദിക്ക് അർഹമായ സ്ഥാനം ഉറപ്പാക്കണമെന്നും പ്രൈമറി തലം മുതൽ ഹിന്ദി പഠനം ആരംഭിക്കണമെന്നും ഹിന്ദി അധ്യാപക് മഞ്ച് (HAM) ആവശ്യപ്പെട്ടു.

അഞ്ചാം ക്ലാസ് വരെയുള്ള 738 എൽ.പി. സ്കൂളുകളിലും ഹിന്ദി അധ്യാപകരെ അടിയന്തരമായി നിയമിക്കണമെന്നും അഞ്ചാം ക്ലാസിലെ ഹിന്ദി പഠനത്തിനുള്ള പിരീഡുകൾ വർധിപ്പിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.

സത്യൻ സ്മാരക ഹാളിൽ നടന്ന ഹിന്ദി അധ്യാപക് മഞ്ചിന്റെ 12-ാമത് തിരുവനന്തപുരം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസ്ഥാന വൈസ് പ്രസിഡന്റ് എം.രാമകൃഷ്ണൻ സംസാരിച്ചു. പൊതുവിദ്യാഭ്യാസ മേഖലയിൽ ഹിന്ദി പഠനത്തിന് കൂടുതൽ പ്രാധാന്യവും പഠനസൗകര്യങ്ങളും ഉറപ്പാക്കേണ്ടതിന്റെ ആവശ്യകത അദ്ദേഹം ചൂണ്ടിക്കാട്ടി.

രാഷ്ട്രീയത്തിനതീതമായി ഹിന്ദി ഭാഷയുടെ പ്രചാരണത്തിനും അധ്യാപകരുടെ ക്ഷേമത്തിനുമായി പ്രവർത്തിക്കുന്ന സംഘടനയ്ക്ക് എല്ലാ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തുകൊണ്ട് പാളയം കൗൺസിലർ ശ്രീമതി ഷേർളി മുഖ്യപ്രഭാഷണം നടത്തി.

ജില്ലാ പ്രസിഡന്റ് ശ്രീമതി ജയ അധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ജില്ലാ സെക്രട്ടറി സരിത സ്വാഗതം ആശംസിച്ചു. സംസ്ഥാന പ്രസിഡന്റ് വി.ജോസ്, വർക്കിംഗ് പ്രസിഡന്റ് കെ.എസ് അബിലാഷ്, സദാബഹാർ സംസ്ഥാന വൈസ് ചെയർമാൻ എൻ.ജോസ്, ഹം സംസ്ഥാന വൈസ് പ്രസിഡന്റ് ബി.അജികുമാർ, സംസ്ഥാന മീഡിയ കൺവീനർ സുനിൽ ഇടയ്ക്കോട്, സംസ്ഥാന ജോയിന്റ് സെക്രട്ടറി കുമാരി ബിന്ദുഷ, സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എസ്.ജിഷ എന്നിവർ ആശംസകൾ നേർന്നു.

സമ്മേളനത്തോടനുബന്ധിച്ച് ഹിന്ദി അധ്യാപക് മഞ്ചിന്റെ ഡിജിറ്റൽ പത്രിക സംസ്ഥാന വൈസ് പ്രസിഡന്റ് എം രാമകൃഷ്ണൻ പ്രകാശനം ചെയ്തു. ജില്ലാ പ്രസിഡൻ്റ് ഒ.ജയകുമാരി പ്രവർത്തന റിപ്പോർട്ടും ജില്ലാ ട്രഷറർ പ്രിയ എം നായർ വരവ്-ചെലവ് കണക്കും അവതരിപ്പിച്ചു. തുടർന്ന് പുതിയ ജില്ലാ ഭാരവാഹികളെ തിരഞ്ഞെടുത്തു. ഹം ജില്ലാ വൈസ് പ്രസിഡൻ്റ് ശ്രീമതി എ.ലത നന്ദി രേഖപ്പെടുത്തി.