ന്യൂഡൽഹി: 16, 18 വയസിന് ഇടയിൽ പ്രായമുള്ളവർ തമ്മിൽ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നത് കുറ്റകരമല്ലാതാക്കണമെന്ന പൊതു താൽപര്യ ഹർജിയിൽ കേന്ദ്ര സർക്കാരിനോട് അഭിപ്രായം തേടി സുപ്രീം കോടതി.
പതിനെട്ടു വയസിൽ താഴെ പ്രായമുള്ളവർ ഉഭയകക്ഷി സമ്മതത്തോടെ ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടാലും പീഡനക്കുറ്റം ചുമത്തുന്നതാണ് നിലവിലത്തെ നിയമം. ഇത് ഒഴിവാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം.
അഭിഭാഷകനായ ഹർഷ് വിഭോർ സിംഗാൾ ആണ് ഹർജിക്കാരൻ. 16 ഉം 18 ഉം വയസുള്ളവർക്ക് മാനസികവും ശാരീരികവും സാമൂഹികവുമായി കാര്യങ്ങൾ മനസ്സിലാക്കാനും ലഭ്യമായ വിവരങ്ങൾ അനുസരിച്ച് സ്വതന്ത്രത്തോടെ സ്വമേധയാ തീരുമാനമെടുക്കാനും കൗമാരക്കാരെ ഭരണകൂടങ്ങൾ അനുവദിക്കണമെന്നും ഹർജിക്കാരൻ ആവശ്യപ്പെടുന്ന കാര്യമാണ്.
