ജീവനക്കാരനല്ലാത്ത, ക്രിമിനൽ പശ്ചാത്തലമുള്ള വ്യക്തിക്ക് ജോലി നൽകിയ സംഭവത്തിൽ നടപടിയുമായി ചലച്ചിത്ര വികസന കോർപറേഷൻ, രണ്ട് CITU ജീവനക്കാരെ സസ്പെൻഡ്‌ ചെയ്തു1 min read

 

തിരുവനന്തപുരം :തൊഴിലാളിയല്ലാത്ത, ക്രിമിനലായ വ്യക്തിക്ക് ജോലി നൽകിയതുമായി ബന്ധപ്പെട്ട് ഗുരുതര അച്ചടക്ക ലംഘനത്തിന്റെ പേരിൽ രണ്ട് CITU നേതാക്കളെ അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തു. CITU ജനറൽ സെക്രട്ടറി സുൽഫിക്കർ CITU ജോയിന്റ് സെക്രട്ടറി  വിമൽ മിത്ര എന്നിവരെയാണ് അന്വേഷണവിധേയമായി സസ്പെൻഡ്‌ ചെയ്തത്.

കെ .എസ്.എഫ്.ഡി.സിയുടെ കീഴിലുള്ള യൂണിറ്റായ തൃശ്ശൂർ കൈരളി/ശ്രീ തിയേറ്ററിന്റെ ടിക്കറ്റ് കൗണ്ടറിൽ ജീവനക്കാരനല്ലാത്തതും ക്രിമിനൽ കേസിലെ പ്രതിയുമായ യദുകൃഷ്ണൻ എന്ന വ്യക്തി 08.09.2026, 09.09.2026 തീയതികളിൽ ടിക്കറ്റിന്റെ തുക കൈപ്പറ്റിക്കൊണ്ട് പ്രേക്ഷകർക്ക് സിനിമ ടിക്കറ്റ് നൽകിയ സംഭവം മാനേജമെന്റിന്റെ ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് തിയേറ്റർ മാനേജരുടെ ചുമതല വഹിക്കുന്ന ഉദ്യോഗസ്ഥനായ പ്രൊജക്ഷനിസ്റ്റ്  എൻ.വി പ്രതീഷ്‌കുമാറിനോട്  വിശദീകരണം തേടുകയുണ്ടായി. തുടർന്ന്  ലഭിച്ച മറുപടികളിൽ സംഭവ ദിവസം തിയേറ്റർ മാനേജർ ഇൻചാർജ്ആയ താൻ ലീവിൽ ആയിരുന്നുവെന്നും (07.09.2026 മുതൽ 11.09.2026 വരെ) അസിസ്റ്റൻ്റ് തിയേറ്റർ മാനേജർ ഇൻചാർജ് സുൾഫിക്കർ എം ശുപാർശ ചെയ്ത തൻ്റെ ലീവ് അപേക്ഷ 07.09.2026 തീയതി ഹെഡ്ഡാഫീസിലേയ്ക്ക് മെയിൽ ചെയ്തിരുന്നുവെന്നും അറിയിച്ചിട്ടുണ്ട്. ഈ യൂണിറ്റിലെ മറ്റൊരു അസിസ്റ്റന്റ് തിയേറ്റർ മാനേജർ ആയ പ്രൊജക്ഷനിസ്റ്റ്  റഫീഖ് ന് പ്രൊജക്ഷൻ ഡ്യൂട്ടി ആയിരുന്നതിനാൽ 08.09.2026, 09.09.2026 തീയതികളിൽ തിയേറ്ററിൻറെ ഓഫീസ് കാര്യങ്ങൾ നിയന്ത്രിച്ചത് അസിസ്റ്റൻ്റ് തിയേറ്റർ മാനേജർ ഇൻചാർജ്ആയ  സുൾഫിക്കർ ആയിരുന്നു. യൂണിറ്റ് മേധാവിയുടെ വിശദീകരണമനുസരിച്ച് പ്രസ്തുത തീയതികളിൽ തിയേറ്ററിലെ കൗണ്ടറിൽ കാണപ്പെട്ട വ്യക്തി ടിക്കറ്റ് കൗണ്ടറിൽ ഡ്യൂട്ടിയ്ക്ക് നിയോഗിച്ചിട്ടുള്ള  വിമൽ മിത്രയുടെ മകനാണെന്നും  വിമൽ മിത്ര കൗണ്ടറിൽ ഒറ്റയ്ക്കായിരുന്നതിനാൽ മകൻ ജോലിയിൽ സഹായിച്ചിട്ടുമുണ്ടെന്നുള്ളത് വാസ്തവമാണെങ്കിലും ഈ കൗണ്ടറിൽ ജോലിക്ക് നിയോഗിക്കുകയോ വേതനം നൽകുകയോ ചെയ്തിട്ടില്ല എന്നും അറിയിച്ചിട്ടുണ്ട്. മാത്രമല്ല ഈ വ്യക്തി കേസിൽ

പ്രതിയാണെന്ന കാര്യം തനിക്ക് അറിയില്ലായിരുന്നുവെന്നും തിയേറ്റർ മാനേജർ ഇൻചാർജ്മറുപടി കത്തിൽ അറിയിച്ചിട്ടുണ്ട്.  വിമൽ മിത്രയുടെ മകൻ തിയേറ്ററിൽ വന്നിരുന്നുവെന്ന് 09.09.2026 ൽ അസിസ്റ്റൻ്റ് മാനേജർ ഇൻചാർജ്റഫീഖ് ടെലിഫോണിലൂടെ അറിയിച്ചിരുന്നുവെങ്കിലും കൗണ്ടറിലെ ജോലികൾക്ക് വ്യക്തി ടിക്കറ്റ് സഹായിച്ചുവെന്നത് തിയേറ്റർ മാനേജർ മനസ്സിലാക്കുന്നത് CCTV ദൃശ്യങ്ങൾ നൽകിയ പരിശോധിച്ചപ്പോൾ മാത്രമാണന്നുമാണ് തിയേറ്റർ മാനേജർ ഇൻചാർജ് നൽകിയ വിശദീകരണത്തിൽ പറയുന്നു. മാനേജർ തന്റെ വിശദീകരണത്തോടൊപ്പം തിയേറ്ററിലെ അസിസ്റ്റൻ്റ് തിയേറ്റർ മാനേജരുടെ ചുമതല വഹിക്കുന്ന  സുൾഫിക്കൽ എം (സിനി അസിസ്റ്റൻ്റ്),റഫീഖ്. ടി .എസ് (പ്രൊജക്ഷനിസ്റ്റ്) എന്നിവരുടെ വിശദീകരണങ്ങൾ ഉള്ളടക്കം ചെയ്തിട്ടുണ്ട്. ഈ ജീവനക്കാർക്ക് ആർക്കും തന്നെ  കൗണ്ടറിൽ ടിക്കറ്റ് നൽകിയ ജീവനക്കാരൻ അല്ലാത്ത വ്യക്തിക്ക് ക്രിമിനൽ പശ്ചാത്തലമുണ്ടെന്ന കാര്യം അറിവുണ്ടായിരുന്നില്ല എന്ന വാദം അംഗീകരിക്കുവാൻ കഴിയുന്നതല്ലെന്നും ഉത്തരവിൽ പറയുന്നു.

പ്രാഥമിക അന്വേഷണം നടത്തുന്നതിനായി  തൃശ്ശൂർ കൈരളി/ശ്രീ തിയേറ്ററിലെ ടിക്കറ്റ് കൗണ്ടറിലെ സി.സി.ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും കെ.എസ്.എഫ്.ഡി.സി നിയോഗിച്ചിട്ടുള്ള ജീവനക്കാരനല്ലാത്ത ഒരു വ്യക്തി പ്രേക്ഷകരിൽ നിന്നും പണം കൈപ്പറ്റുന്നതും തിരിച്ച് ടിക്കറ്റ് നൽകുന്നതും വ്യക്തമാണ്. അപ്രകാരം ടിക്കറ്റ് നൽകിയ വ്യക്തി തൃശ്ശൂർ കൈരളി/ശ്രീ തിയേറ്ററിൽ കൗണ്ടർ ഡ്യൂട്ടിക്കായി നിയോഗിച്ചിരിക്കുന്ന പ്യൂൺ ശ്രീ. വിമൽ മിത്രയുടെ മകനും ക്രിമിനൽ കേസിൽ പ്രതിയുമായ യദുകൃഷ്ണൻ ആണെന്ന് കണ്ടത്തി.മാത്രമല്ല വിമൽമിത്ര ഉൾപ്പെടെ മറ്റ് തിയേറ്റർ ജീവനക്കാരുടെ സാന്നിധ്യത്തിലും ഒറ്റയ്ക്കും ടിക്കറ്റ് കൗണ്ടറിലൂടെ ടിക്കറ്റ് നൽകുന്നത് CCTV ദൃശ്യങ്ങളിൽ നിന്നും വ്യക്തമാണ്. ടിക്കറ്റ് കൗണ്ടറിൽ തിരക്ക് കുറവാണെന്നും CCTV ദൃശ്യങ്ങളിൽ നിന്നും വ്യക്തമായിട്ടുണ്ട്.മാത്രമല്ല ജോലി നിർവ്വഹിപ്പിച്ച കാര്യം ഒന്നും തന്നെ അന്നേ ദിവസങ്ങളിൽ അവധിയിലായിരുന്ന തിയേറ്റർ മാനേജരെ അറിയിച്ചിട്ടുമില്ല. ആയത് തൃശ്ശൂർ കൈരളി/ശ്രീ തിയേറ്ററിൽ അന്നേ ദിവസം യൂണിറ്റ് മേധാവിയുടെ അഭാവത്തിൽ തിയേറ്ററിൻ്റെ ഓഫീസ് പ്രവർത്തനങ്ങൾ നിയന്ത്രിച്ച് അസിസ്റ്റൻ്റ് തിയേറ്റർ മാനേജർ  സുൾഫിക്കറിൻ്റെയും അന്നേ ദിവസങ്ങളിൽ കൗണ്ടർ ഡ്യൂട്ടിയ്ക്ക് നിയോഗിച്ച വിമൽ മിത്ര യുടെയും ഭാഗത്തു നിന്നുണ്ടായ ഗുരുതര വീഴ്‌ചയും അച്ചടക്കലംഘനവുമാണെന്ന് ഉത്തരവിൽ പറയുന്നു.

ഈ സാഹചര്യത്തിൽ തൃശ്ശൂർ കൈരളി/ശ്രീ തിയേറ്ററിലെ അസിസ്റ്റൻ്റ് തിയേറ്റർ മാനേജരുടെ ചുമതല വഹിച്ചിരുന്നതും നിലവിൽ ഈ തിയേറ്ററിലെ ടിക്കറ്റ് കൗണ്ടർ ക്ലർക്ക് (W/A) ആയി ജോലി നോക്കുന്ന സിനി അസിസ്റ്റൻ്റ  സുൾഫിക്കർ എം, ടിക്കറ്റ് കൗണ്ടർ ക്ലർക്ക് (W/A) ആയി പ്രവർത്തിക്കുന്ന പ്യൂൺ  വിമൽ മിത്ര റ്റി എന്നിവരെ അന്വേഷണ വിധേയമായി സർവ്വീസിൽ നിന്നും ഉടനടി സസ്പെൻ്റ് ചെയ്യുന്നതായും വ്യക്തമാക്കുന്നു.കൂടാതെ

സസ്പെൻഷൻ കാലയളവിൽ മാനേജിംഗ് ഡയറക്ടറുടെ രേഖാമൂലമുള്ള മുൻകൂർ അനുവാദമില്ലാതെ ഇവർ കെ. എസ്..എഫ്.ഡി.സി യുടെ ഒരു യൂണിറ്റിലും പ്രവേശിക്കുവാൻ പാടില്ലെന്നും ഉത്തരവിൽ പറയുന്നു.