എല്ലാ മലയാളികൾക്കും കേരളപിറവി ദിനാശംസകൾ നേർന്ന് സ്പീക്കർ എ എൻ ഷംസീർ1 min read

 

നിയമസഭാ സ്പീക്കറുടെ കേരളപിറവിദിന ആശംസ സന്ദേശം

ഇന്ന് നവംബര്‍ 1. കേരളപിറവി ദിനം. 1956 നവംബര്‍ 1 നാണ് കേരളം എന്ന സംസ്ഥാനം ഭാഷാടിസ്ഥാനത്തില്‍ ഉണ്ടായത്. 68 വര്‍ഷങ്ങള്‍ക്കിപ്പുറം ലോകത്തിന്റെ മുന്നില്‍ ഒരു മഹാത്ഭുതമായി കേരളം എന്ന സംസ്ഥാനം നിലനില്‍ക്കുകയാണ്.

നിരവധി കാര്യങ്ങള്‍ക്ക് ഇന്ന് കേരള മോഡല്‍ ലോകത്തിന് മുന്നില്‍ മാതൃകയാണ്. നമുക്ക് കേരളത്തിന്റെ യശസ്സ് ലോകത്തോളമുയര്‍ത്താന്‍ സാധിച്ചത് നമ്മുടെ ഐക്യത്തിലൂടെയാണ്.

വര്‍ഗ്ഗീയതയ്ക്കും തീവ്രവാദത്തിനും അതുപോലെതന്നെ ജാതി ചിന്തകള്‍ക്കും ഒരു പ്രസക്തിയുമില്ലാത്ത നാടാണ് കേരളം. നമുക്ക് ഈ കേരളം ഇതേ രീതിയില്‍ത്തന്നെ നിലനിര്‍ത്തിക്കൊണ്ടുപോകാനാവണം.

ഒരു മഹാദുരന്തത്തെ അതിജീവിച്ചാണ് നാം നില്‍ക്കുന്നത്. വയനാട്ടിലെ മഹാദുരന്തം, നാദാപുരത്തെ വിലങ്ങാട് ഉണ്ടായ ദുരന്തം, പ്രളയ ദുരന്തം ഇതെല്ലാം അതിജീവിച്ച് മുന്നോട്ട് പോകാന്‍ നമുക്ക് സാധിച്ചത് നമ്മുടെ ഐക്യത്താലാണ്.

മലയാളി ലോകത്തിന് മുന്നില്‍ മാതൃകയാണ്. എല്ലാ പ്രതിസന്ധികളേയും – ഉരുള്‍പൊട്ടല്‍, മഹാ പ്രളയം പോലുള്ള മഹാപ്രതിസന്ധികളെ നാം അതിജീവിച്ചത് നമ്മുടെ ഐക്യത്തിലൂടെയാണ്.

ആ ഐക്യത്തിലൂടെ നമുക്ക് മുന്നോട്ട് പോകാന്‍ സാധിക്കട്ടെയെന്ന് ലോകത്തെമ്പാടുമുള്ള മലയാളികള്‍ക്ക് ഈ കേരള പിറവി ദിനത്തില്‍ ഞാന്‍ ആശംസിക്കുകയാണ്.

Leave a Reply