ദേശീയ കുടുംബക്ഷേമ സഹായ നിധി മുടങ്ങി കിടക്കുന്ന ധനസഹായം അടിയന്തിരമായി വിതരണം ചെയ്യണം:കേരള വിധവ സംഘം1 min read

തൃശൂർ:- ദേശീയ കുടുംബക്ഷേമ സഹായ നിധി മുടങ്ങി കിടക്കുന്ന ധനസഹായം അടിയന്തിരമായി വിതരണം ചെയ്യണം.
അകാലത്തിൽ ഭർത്താവിന്റെ മരണം സംഭവിച്ചാൽ വിധവകളായ സ്ത്രീകൾക്ക് നൽകി വന്നിരുന്ന ദേശീയ കുടുംബക്ഷേമ സഹായ ധനം കഴിഞ്ഞ 3 വർഷമായി മുടങ്ങി കിടക്കുകയാണ്. വിധവാ കുടുംബങ്ങളോടുള്ള അവഗണന അവസാനിപ്പിച്ച് എല്ലാ അപേക്ഷകർക്കും അടിയന്തിരമായി ധനസഹായം വിതരണം ചെയ്യണമെന്ന് കേരള വിധവ സംഘം സംസ്ഥാന ചെയർമാൻ ടി .എൻ . രാജൻ ആവശ്യപ്പെട്ടു.
തൃശൂർ സി.എം.എസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ചേർന്ന കേരള വിധവാ സംഘം തൃശൂർ ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരിരുന്നു അദ്ദേഹം. സംസ്ഥാന പ്രസിഡണ്ട് രജനി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന വൈ ചെയർമാൻ ശിവദാസ് പൂളതൊടി , സംസ്ഥാന സെക്രട്ടറി ഇന്ദു വിജയൻ, വൈസ് പ്രസിഡണ്ട് സൈനബ അബ്ദുട്ടി, ജില്ലാ സെക്രട്ടറി വനജ സുകുമാരൻ, ഓമന വേണുഗോപാൽ, വത്സല വേലായുധൻ, തങ്കം രാഘവൻ, ഷൈജ റാഫി, ശോഭന , തങ്കമണി മോഹൻ ,ഗീത രവി , എന്നിവർ സംസാരിച്ചു.
വത്സല വേലായുധൻ ചാലക്കുടി (പ്രസിഡന്റ്) വനജസുകുമാരൻ കുന്ദംകുളം (സെക്രട്ടറി) ഓമന വേണുഗോപാൽ വടക്കാഞ്ചേരി (ഖജാൻജി )
എന്നിവർ ഭാരവാഹികളായ 25 അംഗ ഭരണസമിതിയെ സമ്മേളനം തെരഞ്ഞെടുത്തു.