വണ്ടി പെരിയാർ :-അകാലത്തിൽ ഭർത്താവ് മരണപ്പെട്ട വിധവ കുടുംബങ്ങൾക്ക് നൽകി വരുന്ന ദേശീയ കുടുംബക്ഷേമ സഹായ ധനസഹായ വിതരണം വർഷങ്ങളായി തടഞ്ഞുവെച്ചിരിക്കയാണന്നും ധനസഹായം അടിയന്തിരമായി വിതരണം ചെയ്യണമെന്നും കേരള വിധവാ സംഘം സംസ്ഥാന ചെയർമാൻ .ടി.എൻ. രാജൻ ആവശ്യപ്പെട്ടു.
വണ്ടിപ്പെരിയാർ എൻ.എസ്.എസ് ഓഡിറ്റോറിയത്തിൽ ചേർന്ന കേരള വിധവാ സംഘം ഇടുക്കി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
സംസ്ഥാന പ്രസിഡന്റ് രജനി ഉദയൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ഇന്ദു വിജയൻ സംഘടനാ റിപ്പോർട്ടും, ജില്ലാ സെക്രട്ടറി ലിസി മാത്യു വാർഷിക റിപ്പോർട്ടും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് KC അമ്മിണി, Yഫാത്തിമ, പുഷ്പ, നന്ദിനി ഔസേഫ്, എന്നിവർ പ്രസംഗിച്ചു. മുതിർന്ന അമ്മമാരെ സമ്മേളനം ആദരിച്ചു
Y ഫാത്തിമ (പ്രസിഡണ്ട് ) അയ്യമ്മ (സെക്രട്ടറി,) പുഷ്പ (ട്രഷറർ) ലിസി മാത്യു, അന്തോണിയമ്മ (വൈസ് പ്രസിഡന്റ്മാർ ) അമുദ ,പെണ്ണമ്മ ജോയിന്റ് സെക്രട്ടറിമാർ എന്നി ഭാരവാഹികളായ 25 അംഗ ഭരണസമിതിയേയും,സ്റ്റേറ്
സമ്മേളന പ്രതിനിധികളായി 25പേരെയും സമ്മേളനം തെരഞ്ഞടുത്തത്.
