‘ശരീരത്തിൽ കൈവയ്ക്കുന്നത് പരിശീലനത്തിന്റെ പേരിൽ, പീഡനം സഹിക്കാൻ വയ്യാതെ പരിശീലനം നിർത്തി ‘കരാട്ടെ അദ്ധ്യാപകൻ സിദ്ധീഖലിക്കെതിരെ ഗുരുതര ആരോപണവുമായി മുൻ വിദ്യാർത്ഥിനി1 min read

മലപ്പുറം :ചാലിയാര്‍ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ 17 കാരിയുടെ കരാട്ടെ അധ്യാപകനായ സിദ്ധീഖലിക്കെതിരെ കൂടുതൽ പരാതികൾ. പരിശീലനത്തിന്റെ പേരിൽ ശരീരത്തിൽ കൈവയ്ക്കാറുണ്ടെന്ന് മറ്റൊരു വിദ്യാർത്ഥിനി രംഗത്ത് എത്തി. അധ്യാപകൻ കൊല്ലാനും മടിയില്ലാത്തവനാണെന്ന് കുട്ടി പറഞ്ഞു.താൻ നിരന്തര പീഡനത്തിന് ഇരയായിട്ടുണ്ട്, സഹികെട്ടാണ് പരിശീലനം നിർത്തിയത്.പരാതി നൽകിയെങ്കിലും ഭീഷണി കാരണം പിന്മാറിയെന്നും മുൻ വിദ്യാർത്ഥിനി പറഞ്ഞു.

ഇന്നലെ  17 കാരിയുടെ വസ്ത്രം കണ്ടെത്തിയിരുന്നു.ചാലിയാറില്‍ മൃതദേഹം കണ്ടതിന് സമീപത്ത് പുഴയില്‍ നിന്നാണ് പെണ്‍കുട്ടിയുടെ വസ്ത്രം കണ്ടെത്തിയത്. വാഴക്കാട് പൊലീസിന്റെ നേതൃത്വത്തില്‍ ഇന്നലെ ഉച്ചയോടെ പുഴയില്‍ തെരച്ചില്‍ ആരംഭിച്ചിരുന്നു. മേല്‍ വസ്ത്രം, ഇല്ലാതെയാണ് ഇവിടെ നിന്ന് പെണ്‍കുട്ടിയുടെ മൃതദേഹം കണ്ടെത്തിയത്. ഇക്കാര്യത്തില്‍ കുടുംബം ദുരൂഹത ആരോപിച്ചിരുന്നുണ്ട്.

പെണ്‍കുട്ടിയുടെ മരണം കൊലപാതകമാണെന്നാണ് കുടുംബം ആരോപിക്കുന്നത്. പെണ്‍കുട്ടി വീട്ടില്‍ നിന്നിറങ്ങിയ സമയത്ത് റോഡില്‍ ദുരൂഹ സാഹചര്യത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കിലെത്തിയിരുന്നു. പെണ്‍കുട്ടി ഇവരുമായി വാക്കുതർക്കമുണ്ടായതായി നാട്ടുകാർ കണ്ടിട്ടുണ്ട്. മരണത്തില്‍ ഇവർക്ക് പങ്കുണ്ടെന്നാണ് സംശയമെന്ന് പെണ്‍കുട്ടിയുടെ സഹോദരി പറയുന്നു. മൃതദേഹത്തില്‍ മേല്‍ വസ്ത്രം ഇല്ലാതിരുന്നത് ദുരൂഹമാണ്.

മുട്ടോളം ഉയരത്തിലുള്ള വെള്ളത്തിലാണ് മൃതദേഹം ഉണ്ടായിരുന്നത്. മൃതദേഹം കണ്ടെത്തുമ്ബോള്‍ മുകളിലെ വസ്ത്രം ഉണ്ടായിരുന്നില്ല. അതിനാലാണ് മരണത്തില്‍ ബന്ധുക്കള്‍ക്ക് ഉള്‍പ്പെടെ സംശയമുള്ളതെന്നും, സഹോദരി പറയുന്നു.

മുങ്ങാനുള്ള വെള്ളമില്ലാത്ത സ്ഥലത്താണ് മൃതദേഹം കിടന്നിരുന്നതെന്നും മേല്‍വസ്ത്രങ്ങളുണ്ടായിരുന്നില്ലെന്നും കൊലപാതകമാണോയെന്ന് സംശയമുണ്ടെന്നും അയല്‍വാസികളും ബന്ധുക്കളും, ആരോപിക്കുന്നു.

Leave a Reply