ശോഭ സുരേന്ദ്രനുമായി ചർച്ച നടത്തിയിട്ടില്ലെന്ന് ഇ പി ജയരാജൻ1 min read

തിരുവനന്തപുരം :ശോഭ സുരേന്ദ്രന്റെ ആരോപണങ്ങൾ തള്ളി ഇ പി ജയരാജൻ.

‘ആരെങ്കിലും ബിജെപിയില്‍ പോയി ചേരുമോ? ശോഭ പറയുന്ന ഹോട്ടലില്‍ ഇതുവരെ പോയിട്ടില്ല. അവർ പറയുന്നത് മാദ്ധ്യമപ്രവർത്തക‌ർ അന്വേഷിക്കണം. ബിജെപി കേരള പ്രഭാരി പ്രകാശ് ജാവദേക്കറുമായി നടന്നത് രാഷ്‌ട്രീയ ച‌‌ർച്ചയല്ല. അത് പാർട്ടിയെ അറിയിക്കേണ്ടതില്ല.’ ജയരാജൻ പറഞ്ഞു.

എന്നാല്‍ ബിജെപിയില്‍ ചേരാനുറച്ചാണ് ഇ.പി ജയരാജൻ ഡല്‍ഹിയിലേക്ക് വന്നതെന്നും ചേരുന്നതിന് തലേദിവസം ഒരു ഫോണ്‍കോള്‍ വന്നതോടെ അദ്ദേഹം ടെൻഷനിലായെന്നും നേരത്തെ ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ പറഞ്ഞിരുന്നു. ഫോണ്‍ കോള്‍ വന്നതോടെയാണ് തീരുമാനത്തില്‍ നിന്ന് പിന്മാറിയതെന്നും ആരാണ് വിളിച്ചതെന്ന് അറിയില്ലെന്നും ശോഭ അഭിപ്രായപ്പെട്ടിരുന്നു. തന്നെക്കാള്‍ പാർട്ടിയില്‍ ജൂനിയറായ എം.വി ഗോവിന്ദൻ സംസ്ഥാന സെക്രട്ടറിയായതിലെ വേദന അദ്ദേഹം പങ്കുവച്ചതായും വിവാദ ഇടനിലക്കാരൻ നന്ദകുമാർ സംഭാഷണം റെക്കോഡ് ചെയ്‌തെന്നും ശോഭ ആരോപിച്ചിരുന്നു.

Leave a Reply