ഇന്ന്മെയ് 24, ലോക സ്‌കീസോഫ്രീനിയ അവബോധ ദിനം, ബോധനവുമായ് ഡോ. രഘു ആരോഗ്യ ഭാരതി1 min read

സ്‌കീസോഫ്രീനിയ
എന്നത് ഒരു വിട്ടുമാറാത്ത മാനസിക രോഗാവസ്ഥയാണ്, പെരുമാറ്റം, ചിന്ത, ധാരണ എന്നിവയെ മാറ്റുന്ന ഒരു മാനസിക രോഗാവസ്ഥയാണ്. ഈ അസുഖത്തെ കുറിച്ചുള്ള മിഥ്യാധാരണകൾ അഥവാ തെറ്റിദ്ധാരണകൾ
പലപ്പോഴും രോഗം വർദ്ധിക്കുവാൻ കാരണമാകാറുണ്ട്. ശരിയായ അവബോധം വിവിധ സംഘടനകളിലൂടെയും വ്യക്തികളിലൂടെയും ജനങ്ങളിൽ എത്തിക്കാനായി ഈ ദിനം ആചരിക്കപ്പെടുന്നു. ശരിയായ ചികിൽസലഭ്യമായില്ലങ്കിൽ ഈ രോഗാവസ്ഥ കുടുംബബന്ധം ശിഥിലമാക്കുന്നു, സാമൂഹികം. തൊഴിൽ, വിദ്യാഭ്യാസം തുടങ്ങിയ എല്ലാ മേഖലകളിലും പ്രശ്‌നങ്ങൾ സൃഷ്‌ടിക്കുന്നു.
*ലക്ഷണങ്ങൾ*
* മിഥ്യാധാരണകൾ
.. തെളിവുകളുടെ അഭാവത്തിൽ പോലും ഒരു കാര്യം സത്യമാണെന്ന ദൃഢവിശ്വാസം
*ഇല്ലാത്ത കാര്യങ്ങൾ കാണുക, കേൾക്കുക, അനുഭവിക്കുക, മണക്കുക.
*ചിന്തകളും വികാരങ്ങളും മറ്റൊരാൾ സൃഷ്ടിച്ച് മനസ്സിൽ സ്ഥാപിച്ചതായുള്ള തോന്നൽ
*വിചിത്രമായ ലക്ഷ്യബോധമില്ലാതെ കാര്യങ്ങൾ ചെയ്യുക, ക്രമരഹിതമായ പെരുമാറ്റങ്ങൾ
*അസ്വസ്‌ഥതയോടുകൂടിയ മന്ദഗതിയിലുള്ള ചലനങ്ങൾ
*പരിമിതമായ സംസാര ശൈലി, വൈകാരിക പ്രകടനം
*പ്രവർത്തനങ്ങൾ ഒറ്റയ്ക്ക് ചെയ്യുവാനുള്ള ബുദ്‌ധിമുട്ട്
*ചിലരിൽ ആക്രമണ ശൈലി ഉണ്ടാകാറുണ്ട്
*ചികിത്സ*
ചികിത്സ ജീവിതകാലം മുഴുവൻ നീണ്ടു നിൽക്കും. മരുന്നുകളിലൂടെയും സൈക്കോ സോഷ്യൽ കൗൺസലിംഗിലൂടെയും രോഗത്തെ നിയന്ത്രിക്കാം. എല്ലാ വൈദ്യശാസ്‌ത്ര ശാഖകളിലും മരുന്നുക ലഭ്യമാണ്, മാനസികാവസ്ഥക്ക് പ്രാധാന്യം നൽകികൊണ്ട് ചികിൽസിക്കുന്നതിനാൽ ഹോമിയോപ്പതി വൈദ്യ ശാസ്ത്രത്തിൽ നിരവധി മരുന്നുകൾ ലഭ്യമാണ്. ദീർഘകാല മാനേജ്മെൻ്റിനായി വ്യക്തികൾ ലഹരി വസ്തുക്കൾ ഉപേക്ഷിക്കുക, കൂടുതൽ വിശ്രമിക്കുക, മാനസിക സമ്മർദ്ദം ഒഴിവാക്കുക തുടങ്ങിയ കാര്യങ്ങളും ശ്രദ്ധിക്കണം. രോഗലക്ഷണങ്ങൾ തിരിച്ചറിയുന്നതിനും ശരിയായി കൈകാര്യം ചെയ്യുന്നതിനും കുടുബാംഗങ്ങൾക്ക് പ്രധാന പങ്ക് വഹിക്കുവാൻ കഴിയും. കുടുംബാംഗങ്ങളുടെ ശരിയായ ഇടപെടൽ, പെരുമാറ്റം, സാമീപ്യം എന്നിവ രോഗശാന്തി പ്രദാനം ചെയ്യുന്നു.

*ഡോക്ടർ രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ ആരോഗ്യഭാരതീ
കേരളം.