തിരുവനന്തപുരം പ്രസ് ക്ലബ് അറുപതിന്റെ നിറവില്‍,വജ്രജൂബിലി ആഘോഷങ്ങള്‍ക്ക് നാളെ തുടക്കം,മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും1 min read

 

തിരുവനന്തപുരം : പ്രസ് ക്ലബിന്റെ വജ്രജൂബിലി ആഘോഷങ്ങളുടെ ഉദ്ഘാടനവും മാധ്യമ പുരസ്‌കാര സമര്‍പ്പണവും  നാളെ നടക്കും. വൈകിട്ട് 6 ന് കവടിയാര്‍ ഉദയ് പാലസ് കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍ ഉദ്ഘാടനം ചെയ്യും.
പ്രസ് ക്ലബ് പ്രസിഡന്റ് എസ് ശ്രീകേഷിന്റെ അധ്യക്ഷതയില്‍ ചേരുന്ന സമ്മേളനത്തില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍, ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല, വ്യവസായ മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി, ആരോഗ്യ-ദേവസ്വം മന്ത്രി കെ മുരളീധരന്‍, ഗതാഗത മന്ത്രി സി പി ജോണ്‍, തൊഴില്‍ മന്ത്രി ബിന്ദുകൃഷ്ണ, മേയര്‍ വി വി രാജേഷ് എന്നിവര്‍ പങ്കെടുക്കും.

പ്രസ് ക്ലബിലെ നവീകരിച്ച ഡയമണ്ട് ജൂബിലി ഹാളിന്റെ ഉദ്ഘാടനം, ഹെല്‍ത്ത് പ്രിവിലേജ് കാര്‍ഡ് പദ്ധതിയുടെ പ്രഖ്യാപനം, ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിലെ ഓണ്‍ലൈന്‍ ക്ലാസുകളുടെ ഉദ്ഘാടനം തുടങ്ങിയവയും നടക്കും.

ഒരു വര്‍ഷം നീളുന്ന വജ്രജൂബിലി ആഘോഷങ്ങളുട ഭാഗമായി അന്താരാഷ്ട്ര മാധ്യമ സമ്മേളനം, ലീഡര്‍ഷിപ്പ് കോണ്‍ക്ലേവ്, ഇന്‍ഡോ അറബ് കോണ്‍ക്ലേവ്, മീഡിയ ഫിലിം ഫെസ്റ്റിവല്‍ എന്നിവയും സംഘടിപ്പിച്ചിട്ടുണ്ട്. വജ്രജൂബിലി സമാപനത്തോടനുബന്ധിച്ച് തൃശൂര്‍ പൂരത്തിന്റെ മാതൃകയില്‍ അനന്തപൂരം എന്ന മെഗാപരിപാടിയും അരങ്ങേറും.