തിരുവനന്തപുരം: നേമം നിയോജക മണ്ഡലത്തിലേക്ക് രാജീവ് ചന്ദ്രശേഖർ ഫൗണ്ടേഷൻ നൽകിയ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് നാളെ . രാവിലെ 12 മണിക്ക് ശാന്തിവിള താലൂക്ക് ആശുപത്രിയിൽ ആംബുലൻസിന്റെ ഫ്ലാഗ് ഓഫ് കർമ്മം നേമം എം എൽഎ രാജീവ് ചന്ദ്രശേഖർ നിർവഹിക്കും. നേമത്തെ നഗരസഭാ കൗൺസിലർമാർ, ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും. തുടർന്ന് ശാന്തിവിള താലൂക്ക് ആശുപത്രി നിർമാണ സമിതി അവലോകന യോഗവും ചേരും.
നേമം എം എൽ എ ഓഫീസ് കേന്ദ്രീകരിച്ച് സൗജന്യമായി ആംബുലൻസ് സേവനം ജനങ്ങൾക്ക് ലഭ്യമാക്കുമെന്ന് രാജീവ് ചന്ദ്രശേഖർ എംഎൽഎ അറിയിച്ചു.
