തിരുവനന്തപുരം :കേരള ടൂറിസം ഓണം വാരാഘോഷത്തിന്റെ ഭാഗമായി സംഘടിപ്പിച്ച പതാക വിളംബര യാത്രയ്ക്ക് സ്വീകരണം ഒരുക്കിയ മികച്ച നിയമസഭാ മണ്ഡലങ്ങൾക്കുള്ള പുരസ്കാരങ്ങളിൽ രണ്ടാം സമ്മാനം നേമം നിയോജക മണ്ഡലത്തിന്.
പുരസ്കാരം ഓണം വാരാഘോഷം നേമം നിയോജക മണ്ഡലം കൺ വീനർമാരായ കോളിയൂർ രാജേഷ്, കരുമം രാജേഷ് എന്നിവർ ചേർന്ന് ടൂറിസം വകുപ്പ് മന്ത്രിയിൽ നിന്നും ഏറ്റുവാങ്ങി.
