തിരുവനന്തപുരം :നാവായിക്കുളം ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിലെ SPC കേഡറ്റുകൾ പാരിപ്പള്ളി ഗവണ്മെന്റ് മെഡിക്കൽ കോളേജിൽ ഉച്ചഭക്ഷണം ഇന്ന് വിതരണം ചെയ്തു.
സാമൂഹിക പ്രതിബദ്ധത ഉള്ള പൗരന്മാരെ വളർത്തിഎടുക്കുക എന്ന ലക്ഷ്യത്തോടെ ആണ് ഈ പ്രൊജക്റ്റ് SPC കഴിഞ്ഞ ഒരു വർഷമായി ചെയ്തു വരുന്നത്. സ്കൂളിലെ എല്ലാകുട്ടികളുടെയും സഹകരണത്തോടെയാണ് പ്രൊജക്റ്റ് നടന്നു വരുന്നത്
പൊതിച്ചോർ ശേഖരണവും വിതരണവും കേഡറ്റുകൾ തന്നെയാണ് ചെയ്യുന്നത്. CPO മാരായ അശോക് കുമാർ, വിജിത,കല്ലമ്പലം പോലീസ് സ്റ്റേഷനിലെ ASI ശ്രീ ഇർഷാദ് എന്നിവർ നേതൃത്വം നൽകി.
We learn to serve എന്ന spc യുടെ ആപ്തവാക്യം ആണ് പ്രചോദനം എന്ന് കേഡറ്റുകൾ പറയുന്നു.
പ്ലാസ്റ്റിക് പൂർണമായും ഒഴിവാക്കി ഇലമാത്രം ഉപയോഗിച്ചാണ് കുട്ടിപോലീസിന്റെ ഈ സേവന ദൗത്യം.
