മുതിർന്ന മാധ്യമപ്രവർത്തകൻ ജി ഗോപിനാഥ് (80 )നിര്യാതനായി.1 min read

തിരുവനന്തപുരം :മുതിർന്ന മാധ്യമപ്രവർത്തകൻ ജി ഗോപിനാഥ് (80 )നിര്യാതനായി. വെള്ളായണി ഹോമിയോ കോളേജ് റോഡിൽ “അയ്യപ്പാസ്” -ൽ ചൊവ്വാഴ്ച വൈകുന്നേരം 4:05-നായിരുന്നു അന്ത്യം .ഏറെ കാലം തനിനിറം ദിന പത്രത്തിൽ ചീഫ് എഡിറ്റർ ആയിരുന്നു. തുടർന്ന് കേരളഭൂഷണം,തനിനിറം എക്സ്പ്രസ് തുടങ്ങിയ പത്രങ്ങളിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.തിരുവനന്തപുരം പ്രസ് ക്ലബ് ഓണററി അംഗമാണ്. കേരള ഫിലിം ക്രിട്ടിക്സ് ഭാരവാഹിയായി ഏറെ കാലമായി പ്രവർത്തിച്ച് വരികയായിരുന്നു.
ഭാര്യ : ലീല ഗോപിനാഥ്
മക്കൾ : സോജ ,ഷീജ
മരുമക്കൾ : ബിനുകുമാർ, കലേഷ്
സംസ്കാരം നാളെ രാവിലെ 11 മണിക്ക് ശാന്തികവാടത്തിൽ. സഞ്ചയനം ഞായറാഴ്ച്ച 8.30 AM