ഇന്ത്യൻ വ്യോമസേനാ ബാൻഡ് ടീം അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നിഷാഗന്ധി ഓഡിറ്റോറിയത്തിൽ നാളെ വൈകിട്ട്1 min read

 

തിരുവനന്തപുരം:ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ വ്യോമസേന ബാൻഡ് അവതരിപ്പിക്കുന്ന സംഗീത വിരുന്ന് നാളെ  വൈകിട്ട് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ. മുഖ്യമന്ത്രി ശ്രീ.വി.ഡി സതീശൻ മുഖ്യാതിഥി ആയിരിക്കും.
പ്രവേശനം സൗജന്യം.

80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയിലെ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യമെമ്പാടും ബാൻഡ് പ്രകടനം അവതരിപ്പിക്കുന്നു.