തിരുവനന്തപുരം :80-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യൻ പ്രതിരോധ സേനകളും മറ്റ് സായുധ സേനകളും രാജ്യമെമ്പാടും ബാൻഡ് പ്രകടനം അവതരിപ്പിക്കുന്നു.
ദക്ഷിണ വ്യോമസേനയുടെ ആഭിമുഖ്യത്തിൽ, ഇന്ത്യൻ വ്യോമസേന ഓഗസ്റ്റ് 12, 13 തീയതികളിൽ തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തിൽ ബാൻഡ് പ്രകടനം സംഘടിപ്പിക്കും.. ഓഗസ്റ്റ് 12-ന് ഫുൾ ഡ്രസ് റിഹേഴ്‌സലും ഓഗസ്റ്റ് 13-ന് ഫൈനൽ പ്രകടനവുമാണ് നടത്തുക.
സംഗീതത്തിന്റെ ശക്തിയിലൂടെ രാഷ്ട്രാഭിമാനവും ദേശീയ ഐക്യ ബോധവും വളർത്തുക എന്നതാണ് പരിപാടിയുടെ ലക്ഷ്യം. കൃത്യത, ഒരുമ, വൈകാരിക അവതരണം എന്നിവയ്ക്ക് പേരുകേട്ട ഇന്ത്യൻ വ്യോമ സേനാ ബാൻഡ്, ഇന്ത്യയുടെ ആത്മാവിനെ പ്രതിഫലിപ്പിക്കുന്ന ആയോധന, ദേശസ്നേഹ, ജനപ്രിയ ഗാനങ്ങളുടെ സമ്പന്നമായ ഒരു ശേഖരമാകും അവതരിപ്പിക്കുക.
