ഹിന്ദി അധ്യാപക മഞ്ച് (ഹം) സംസ്ഥാന അക്കാദമിക് ശില്പശാല സംഘടിപ്പിച്ചു1 min read

 

പാലക്കാട്: ഹിന്ദി അധ്യാപക മഞ്ച് (ഹം) സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ അധ്യാപകർക്കായി അക്കാദമിക് ശില്പശാല സംഘടിപ്പിച്ചു. പാലക്കാട് ശിക്ഷക് സദനിൽ വെച്ച് നടന്ന പരിപാടി  സംസ്ഥാന പ്രസിഡന്റ് വി. ജോസ് ഉദ്ഘാടനം ചെയ്തു.

അടുത്ത അധ്യയന വർഷത്തേക്ക് മുന്നോടിയായി 5 മുതൽ 10 വരെയുള്ള ക്ലാസ്സുകളിലെ പാഠഭാഗങ്ങളെ ആസ്പദമാക്കി തയ്യാറാക്കിയ ഡിജിറ്റൽ പാഠഭാഗങ്ങളുടെ അവതരണവും ചർച്ചയുമാണ് ശില്പശാലയിൽ നടന്നത്. ക്ലാസ് മുറികളിൽ ഹിന്ദി പഠനം കൂടുതൽ ലളിതവും ആകർഷകവുമാക്കാൻ ലക്ഷ്യമിട്ടാണ് ഇത്തരം ഡിജിറ്റൽ പാഠാവലികൾ തയ്യാറാക്കിയിരിക്കുന്നത്

സംസ്ഥാന ജനറൽ സെക്രട്ടറി ശ്രീ ഷിഹാബ് വേദവ്യാസ, ട്രഷറർ ശ്രീ വിനോദ് കുരുവമ്പലം, സംസ്ഥാന വർക്കിംഗ് പ്രസിഡന്റ് പി. അബ്ദുൽ അസീസ്, സംസ്ഥാന ആക്ടിംഗ് സെക്രട്ടറിമാരായ കെ. ഷൈനി, കെ. അഹമ്മദ് ഹാരിസ്, സംസ്ഥാന വൈസ് പ്രസിഡന്റ്  രാമകൃഷ്ണൻ എം, സംസ്ഥാന അക്കാദമി കൺവീനർ  ജയലക്ഷ്മി. ആർ എന്നിവർ ശില്പശാലയ്ക്ക് നേതൃത്വം നൽകി.

സംസ്ഥാന എക്സിക്യൂട്ടീവ് അംഗങ്ങളും അക്കാദമിക് സമിതി അംഗങ്ങളും ശില്പശാലയിൽ സജീവമായി പങ്കെടുത്തു. പഠനപ്രവർത്തനങ്ങൾ ആധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ കുട്ടികളിലേക്ക് എത്തിക്കുന്നതിനുള്ള പുതിയ മാർഗരേഖകൾക്കും ശില്പശാലയിൽ രൂപം നൽകി.