പ്രേംചന്ദ് ജയന്തി ആചരിച്ച് ഹിന്ദി അധ്യാപക് മഞ്ച്1 min read

 

തിരുവനന്തപുരം: ഹിന്ദി സാഹിത്യത്തിന് അനശ്വര സംഭാവനകൾ നൽകിയ മഹാനായ സാഹിത്യകാരൻ പ്രേംചന്ദിന്റെ ജയന്തിയോടനുബന്ധിച്ച് തിരുവനന്തപുരം ജില്ലാ ഹിന്ദി അധ്യാപക് മഞ്ചിന്റെ ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനവും പ്രശ്നോത്തരി മത്സരവും സംഘടിപ്പിച്ചു.

ഗവൺമെന്റ് യു.പി.എസ്. വിറകുപുരക്കോട്ടയിൽ നടന്ന പരിപാടി തിരുവനന്തപുരം ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ ശ്രീ ആർ. ബിജു ഉദ്ഘാടനം ചെയ്തു.

ഹിന്ദി ഭാഷയുടെ പ്രചാരണത്തിനും വായനാശീലവും സാഹിത്യാഭിരുചിയും വിദ്യാർഥികളിൽ വളർത്തിയെടുക്കുന്നതിനും ഇത്തരം പരിപാടികൾ ഏറെ പ്രാധാന്യമുള്ളതാണെന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു അദ്ദേഹം അഭിപ്രായപ്പെട്ടു.

തുടർന്ന് പ്രശ്നോത്തരി മത്സരത്തിൽ വിജയികളായ വിദ്യാർഥികൾക്കുള്ള സമ്മാനവിതരണവും നിർവഹിച്ചു.

ജില്ലാ പ്രസിഡന്റ് ശ്രീമതി. ഒ.ജയകുമാരിയുടെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ സംസ്ഥാന പ്രസിഡന്റ് ശ്രീ വി. ജോസ് മുഖ്യപ്രഭാഷണം നടത്തി.

 

പ്രേംചന്ദിന്റെ കൃതികൾ ഇന്ത്യൻ സമൂഹത്തിന്റെ യാഥാർഥ്യങ്ങളെയും മാനവിക മൂല്യങ്ങളെയും ശക്തമായി അവതരിപ്പിച്ചതായും, ഹിന്ദി ഭാഷയുടെ വളർച്ചയ്ക്കും സാഹിത്യ സമ്പുഷ്ടീകരണത്തിനും അദ്ദേഹത്തിന്റെ സംഭാവനകൾ തലമുറകൾക്ക് പ്രചോദനമാണെന്നും അദ്ദേഹം പറഞ്ഞു.

ചടങ്ങിൽ പ്രഥമാധ്യാപകൻ ശ്രീ വിനയൻ, സംസ്ഥാന ജോയിന്റ് സെക്രട്ടറി ശ്രീമതി ബിന്ദുഷ, ശ്രീ വിപിൻ, ശ്രീമതി സരിത, ശ്രീമതിപ്രിയ നായർ, ശ്രീമതി ആർദ്ര എന്നിവർ സംസാരിച്ചു.

ഹിന്ദി ഭാഷയോടും സാഹിത്യത്തോടും വിദ്യാർഥികളിൽ കൂടുതൽ താൽപര്യം വളർത്തുന്ന ഇത്തരം പരിപാടികൾ തുടർന്നും സംഘടിപ്പിക്കുമെന്ന് സംഘാടകർ അറിയിച്ചു.